അറിഞ്ഞിരിക്കണം ഈത്തപ്പഴത്തിൻെറ ഈ ഗുണങ്ങൾ
ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നായാണ് ഈന്തപ്പഴത്തെ കണക്കാക്കുന്നത്. നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ, മാംഗനീസ്, ഇരുമ്പ്, വിറ്റാമിൻ ബി 6 എന്നിവയാൽ സമ്പുഷ്ടമാണ് ഈത്തപ്പഴം. ഈന്തപ്പഴം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിച്ചുനോക്കൂ.. ആ ദിവസം മുഴുവൻ പുതുമയുള്ളതും ഊർജ്ജസ്വലവുമാകാൻ ഇത് സഹായിക്കും. ഈന്തപ്പഴത്തിലടങ്ങിയ നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.
ആയിരക്കണക്കിനു വർഷങ്ങളായി കൃഷി ചെയ്തുവരുന്ന ഈന്തപ്പഴം ധാരാളം ഗുണഗണങ്ങളുള്ള ഒന്നാണ്. ലോകം മുഴുവനായി ഏകദേശം 600 തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്. അറബ് രാജ്യങ്ങളിലും മുസ്‌ലിം സമുദായത്തിന്റെ ഇടയിലും വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു പഴമാണ് ഈന്തപ്പഴം. ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കാനും ഉപയോഗിക്കുന്നു.
ഡ്രൈ ഫ്രൂട്‌സില്‍ ഏറ്റവും മികച്ചതാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.ദിവസവും ഈന്തപ്പഴം കഴിക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും ശരീരത്തിനു നല്‍കും. ഈന്തപ്പഴം പ്രത്യേകിച്ച് വിറ്റാമിൻ എ, ബി6, കെ എന്നിവയാൽ സമ്പുഷ്ടമാണ്. ഈ വിറ്റാമിനുകൾ എല്ലുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ഈന്തപ്പഴത്തിൽ കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീൻ, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, സൾഫർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ഇരുമ്പ് കൊണ്ട് സമ്പുഷ്ടമായ വാഴപ്പഴത്തേക്കാൾ കൂടുതൽ നാരുകൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുിണ്ട്. ചെമ്പ്, മഗ്നീഷ്യം, സെലിനിയം എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ് ഈന്തപ്പഴം. ഈ പോഷകങ്ങളെല്ലാം എല്ലുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും അസ്ഥി സംബന്ധമായ അവസ്ഥകൾ തടയുന്നതിനും പ്രധാനമാണ്. ഈന്തപ്പഴത്തിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ ബോറോണും അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമായ മറ്റ് പോഷകങ്ങളിൽ ഒന്നാണ് ബോറോണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് ഈന്തപ്പഴം സംരക്ഷണം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈന്തപ്പഴം പതിവായി കഴിക്കുന്നത് ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും പ്രായമായവരിൽ മികച്ച വൈജ്ഞാനിക പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈന്തപ്പഴങ്ങളുടെ ദീർഘകാല സപ്ലിമെന്റേഷൻ തലച്ചോറിലെ വീക്കം തടയാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈത്തപ്പഴത്തിൽ ഫാറ്റ് കുറവായതിനാൽ കൊളസ്ട്രോൾ അളവ് ബാലൻസ് ചെയ്യും. മാത്രമല്ല, എനർജി വർധിപ്പിക്കാനും ഈത്തപ്പഴം സഹായിക്കും. ധാരാളം ഫൈബർ അടങ്ങിയ പഴമായതിനാൽ ദഹനപ്രശ്നം ഉള്ളവർ ഈത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് ദഹനപ്രക്രിയ സുഗമമാക്കും. പ്രോട്ടീൻ അടങ്ങിയതിനാൽ പേശികളുടെ ബലത്തിനും ഈത്തപ്പഴം സഹായിക്കും. അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം തുടങ്ങി പല ആരോഗ്യപ്രശ്നങ്ങൾക്കും ഈത്തപ്പഴം പരിഹാരം കാണുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കുടല്‍ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കോളന്‍ ക്യാന്‍സര്‍ പോലുള്ളവ തടയുവാന്‍ സഹായിക്കും
പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. ഈന്തപ്പഴത്തിൽ ധാരാളം നാരുകൾക്കു പുറമേ ബി വിറ്റമിനുകളായ റൈബോഫ്ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ കാൽസ്യവും അയണും ആന്റി ഓക്സിഡന്റും ധാരാളമായി തന്നെ ഈന്തപ്പഴത്തിൽ ഉണ്ട്.
ഈന്തപ്പഴത്തിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കത്തിനെതിരെ പോരാടാനും സഹായിക്കും. ഈന്തപ്പഴത്തിലെ നാരുകൾ ദഹനവ്യവസ്ഥയിലെ അർബുദങ്ങളെ തടയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദിവസവും കുറഞ്ഞത് 20 മുതൽ 35 ഗ്രാം വരെ ഫൈബർ കഴിക്കുന്നത് ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് മലബന്ധം തടയുകയും ചെയ്യുന്നു.
ഈന്തപ്പഴത്തിൽ വൈറ്റമിൻ സി, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ഇലാസ്തികത പ്രോത്സാഹിപ്പിക്കുന്നതിന് ഇവ സഹായിച്ചേക്കാമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ചൊറിച്ചിൽ അല്ലെങ്കിൽ തിണർപ്പ് പോലുള്ള മറ്റ് ചർമ്മപ്രശ്നങ്ങളെ ചെറുക്കാനും ഈന്തപ്പഴം സഹായിക്കും.
പ്രസവത്തോടെ അടുത്തുവരുന്ന നാല് ആഴ്ച ഈന്തപ്പഴം ഉപയോഗിച്ചാൽ സുഖപ്രസവമാകാൻ സാധ്യതയുണ്ട് എന്നു പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്. പരമ്പരാഗതമായി പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കും സ്പേം കൗണ്ട് കൂടാനും സ്പേം മോട്ടിലിറ്റി കൂടാനും പല രാജ്യങ്ങളിൽ ഈന്തപ്പഴം ഉപയോഗിക്കുന്നു. 2006ൽ നടന്നു എന്നു പറയുന്ന ഒരു പഠനത്തിൽ ഈന്തപ്പഴത്തിലെ ഫ്ലവനോയിഡും എസ്ട്രോഡയോലും ആണ് ഇതിനു കാരണം എന്നു പറയുന്നു. ഇതിന് വലിയ ശാസ്ത്രീയ അടിത്തറയില്ല.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.