പങ്കാളിയിൽ കുറ്റം കണ്ടെത്തുന്ന സ്വഭാമുണ്ടോ ? എങ്കിൽ ?
ഭാര്യ ഭർത്തു ബന്ധങ്ങൾ പ്രശ്നമില്ലാതെ മുന്നോട്ടു കൊണ്ടു പോവുക അല്പം ശ്രമകരമായ ഒരു ജോലിയാണ്. വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ പങ്കാളിക്കുണ്ടാകുന്ന മുറിവ് എത്ര ശ്രമിച്ചാലും മാറണമെന്നില്ല. അതിനാൽ സംസാരത്തിൽ പ്രത്യേകമായി കരുതലും ശ്രദ്ധയും ഉണ്ടാകണം.
ബന്ധങ്ങളുടെ അടിസ്ഥാനം പരസ്പര വിശ്വാസമാണ്. വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ ബന്ധത്തിൻറെ നിലനിൽപ്പു തന്നെ സംശയത്തിലാകാം. അതുകൊണ്ട് പങ്കാളിയോട് നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണോയെന്ന് ചോദിക്കാതിരിക്കുക. സംശയത്തോടെ ഇടവിട്ടുള്ള ചോദ്യങ്ങൾ തന്നെ വിശ്വാസമില്ല എന്ന തോന്നൽ അവരിലുണ്ടാക്കാം.
നീ ചെയ്തത് ശരിയായില്ല ഒഴിവാക്കി കൂടായിരുന്നോ എന്ന രിതിയിൽ കുറ്റപ്പെടുത്തിയുള്ള സംസാരങ്ങളും ഒഴിവാക്കണം.
പങ്കാളി ഇങ്ങനേയേ പെരുമാറു എന്ന മുൻകൂർ ധാരണകളും ബന്ധങ്ങൾ ഏറെ വഷളാക്കും. അതുകൊണ്ട് അത്തരത്തിലുള്ള കുറ്റപ്പെടുത്തുകൾ പൂർണ്ണമായി ഒഴിവാക്കണം.
തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോഴും അവരോടൊപ്പം നിൽക്കുന്നു എന്ന തോന്നൽ ഉണ്ടാകണം. ഇടക്കൊക്കെ പങ്കാളി ചെയ്ത നല്ല കാര്യങ്ങൾ എടുത്തു പറയണം. ഇഷ്ടമില്ലാത്ത കാര്യങ്ങൾ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. ഞാനാണോ പങ്കാളി ആണോ മികച്ചത് എന്ന രീതിയിലുള്ള താരതമ്യവും ബന്ധങ്ങളുടെ കെട്ടുറപ്പിനെ ബാധിച്ചേക്കാം.
ചെറിയ കാര്യമെങ്കിലും താൻ അറിഞ്ഞു മാത്രമേ ആകാവൂ എന്ന പിടിവാശി ചിലർക്കുണ്ടാകും. പങ്കാളിക്കു മാത്രമായ ചില കാര്യങ്ങൾ ഉണ്ടാകുമല്ലോ?. ചെറിയ കാര്യങ്ങൾ അവർക്കു സ്വന്തമായി ചെയ്യാനായി വിട്ടുനൽകണം. ചില കാര്യങ്ങളിൽ കണ്ടില്ല കേട്ടില്ല എന്ന സമീപനവുമാകണം. ഇത്തരം സമിപനം സ്വീകരിക്കുന്നതു വഴി ദാമ്പത്യബന്ധങ്ങൾ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുമെന്നറിയുക.
KHAN KARICODE
CON: PSYCHOLOGIST