നിങ്ങളുടെ മനസ്സിന്റെ നിയന്ത്രണം എപ്പോഴെങ്കിലും നിങ്ങളിൽ നിന്ന് നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?
പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന പോലെ പെരുമാറുന്നതിനോ നമ്മുടെ ലക്ഷ്യങ്ങൾ തേടി പോകുന്നതിനോ പലപ്പോഴും വിഘാതമായി വരുന്നത് ഈ പറഞ്ഞ മനസ്സ് തന്നെ ആണ് .മനസ് എന്നുള്ളത് ഒരു വ്യത്യസ്ത വ്യക്തി അല്ലലോ…നമ്മൾ തന്നെ അറിഞ്ഞും അറിയാതെയും നൽകിയ നിർദേശങ്ങളാലും നമ്മൾ കടന്നു പോയ സാഹചര്യങ്ങളിൽ നിന്ന് നാം സ്വയം മനസിലാക്കിയ അനുഭവങ്ങളും നമ്മൾ സഹവസിച്ച നമ്മോട് സഹവസിച്ച ആളുകളാൽ സന്നിവേശിച്ചതും അങ്ങനെ ഒത്തിരി ഒത്തിരി ഉദാരമതികളുടെ സഹായത്താൽ വളർന്നു വന്ന ഒരു ഭൂതം ആണ് നമ്മുടെ ഉള്ളിൽ ഉള്ള മനസ്സ്.
അവനെ വേണ്ട വിധം ഉപയോഗിച്ചാൽ (മെരുക്കിയാൽ) നാളെ എവറസ്റ്റിൽ കേറണം എന്ന് പറഞ്ഞാൽ അവൻ കൂടെ നിക്കും എന്ന് മാത്രമല്ല അവിടെ ചെന്ന് ഒരു സെൽഫി എടുപ്പിച്ചു ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യിപ്പിക്കാനും മറക്കില്ല.. ഇനി അവനെ കയറൂരി വിട്ടാലോ ഒരു വേള ഏതേലും ജയിലറയിലോ കുപ്രസിദ്ധിയുടെ മരിയന്ന ട്രഞ്ചിലോ അവൻ നിങ്ങളെ എത്തിച്ചേക്കും
ഇന്നത്തെ നമ്മുടെ മികച്ച പ്രവർത്തനങളാണ് നാളെ നമ്മേ ആദരണീയർ ആക്കുന്നത് .. വിൻസന്റ് വാൻഗോഗിനെ കുറിച്ച് ഒരു കഥയുണ്ട്, അതിങ്ങനെ ; ഒരാൾ വിൻസന്റ് വാൻഗോഗിനോട് ചോദിച്ചു. "നിങ്ങളുടെ ഏറ്റവും മികച്ച ചിത്രമേതാണ്?"
പെയ്ന്റ് ചെയ്ത് കൊണ്ടിരിക്കുന്ന ചിത്രമെടുത്ത് അദ്ദേഹം പറഞ്ഞു "ഇതാണ് ഏറ്റവും മികച്ചത് "
ഏതാനും മാസങ്ങൾക്ക് ശേഷം ആ മനുഷ്യൻ അദ്ദേഹത്തോട് ചോദിച്ചു "നിങ്ങളുടെ ഏറ്റവും മികച്ച ചിത്രമേതാണ്".
"ദാ ഈ ഒരെണ്ണമാണ്" വരച്ച് തീർത്ത ചിത്രമെടുത്ത് വിൻസെന്റ് മറുപടി പറഞ്ഞു.
കുപിതനായ മനുഷ്യൻ പറഞ്ഞു "നിങ്ങൾ എന്താണ് പറയുന്നത് മാസങ്ങൾക്ക് മുമ്പ് നിങ്ങൾ മറ്റേതോ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞത് "
പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം നൽകിയ മറുപടി "ഈ നിമിഷത്തിൽ ഞാനെന്താണൊ ചെയ്ത് കൊണ്ടിരിക്കുന്നത് അതാണേറ്റവും മികച്ചത്.അത് എല്ലായ്പ്പോഴും ഇതാണ്. അതൊരിക്കലും അതല്ല. അത് എല്ലായ്പ്പോഴും ഇപ്പോഴാണ്...!!
മനുഷ്യന്റെ പ്രവർത്തന മണ്ഡലങ്ങളിലെ പൂർണതയുടെയും, മികവിന്റെയും, നിപുണതയുടെയും, കാലാനുസൃതമായ ചിന്താ വൈഭവത്തിലേക്കും നിങ്ങളിലെ ഇന്നത്തെ പൂർണ ഊർജ്ജത്തെ സമർപ്പിക്കാൻ കഴിയണം.അത് നിങ്ങളിൽ ആനന്ദത്തെയും, ആസ്വാദനത്തെയും സൃഷ്ടിക്കും. അപ്പോൾ മാത്രമാണ് യഥാർത്ഥ സൃഷ്ടിപരത തളിർക്കുന്നതും നിങ്ങളിലെ ദൈവീക പ്രഭാവത്തെ പുറഞ്ഞെടുക്കുവാൻ സാധിക്കുന്നതും..!!