ഫ്ളാക്സ് സീഡിൻ്റെ ആരോഗ്യ ഗുണങ്ങൾ
ഫ്‌ളാക് സീഡ് അഥവാ ചണവിത്ത് ആരോഗ്യകരമാണ്. മുതിരയോട് സാമ്യമുള്ള ചണവിത്തുകള്‍ പല രീതിയിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്. ഇത് കൃത്യമായി കഴിച്ചാല്‍ പ്രമേഹം മുതല്‍ തടി കുറയ്ക്കാന്‍ വരെ ഇത് ഉപയോഗിയ്ക്കാം. സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഇത് ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമാണ് എന്നു വേണം, പറയാന്‍.
ഓരോ ദിവസവും കഴിയുംതോറും കൂടി കൂടി വരുന്ന വണ്ണം നോക്കി നെടുവീർപ്പെടുകയാണ് പലരും. വണ്ണം കുറയ്ക്കാനായി പല ഡയറ്റ് പ്ലാനും പരീക്ഷിച്ച് മടുത്തവരും ഉണ്ടാകാം. ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് ശരീരഭാരം കുറയ്ക്കാന്‍ മികച്ചകാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടവയര്‍ കുറയ്ക്കാനും ശരീര ഭാരത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്‌ളാക്‌സ് സീഡുകള്‍ ധൈര്യമായി കഴിക്കാം.
ഫ്‌ളാക്‌സ് സീഡുകള്‍ നന്നായി പൊടിച്ച് കഴിക്കുന്നതാണ് നല്ലത്. ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുമ്പോള്‍ വെള്ളം ആവശ്യത്തിന് കുടിക്കാനും ശ്രമിക്കുക. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫ്ളാക്സ് സീഡ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഫ്‌ളാക്‌സ് സീഡ് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡ്. അതിനാല്‍ മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ഫ്‌ളാക്‌സ് സീഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.