നായ കടിച്ചാല്‍ അഞ്ചുമിനിട്ടിനുള്ളില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം; ഇവ ശ്രദ്ധിക്കൂ
തെരുവ് നായ ശല്ല്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ് ഇന്ന് ഉള്ളത്. കുട്ടികൾ സ്കൂളിൽ പോകുബോഴോ കടയിൽ പോകുമ്പോഴോ നിരന്തരം കടിയേൽക്കുന്ന വാർത്തകൾ മാത്രമേ കേൾക്കാനുള്ളു.നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു
നായയുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട ചില മുൻകരുതലുകള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. തെരുവുനായയുടെ കാര്യത്തില്‍ മാത്രമല്ല വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കടിയേറ്റാലും ഈ മുൻകരുതല്‍ എടുക്കണം.
എങ്ങനെ നായയുടെ കടിയിൽ നിന്ന് രക്ഷപ്പെടാം
നായ അറ്റാക്ക് ചെയ്യാൻ വരുന്നു എന്ന് തോന്നുകയാണ്ണെങ്കിൽ ഭയപ്പെട്ട് ഓടാതിരിക്കുക.
നായയുടെ ശ്രദ്ധ തിരിക്കാൻ പറ്റുന്ന വസ്തുക്കൾ കയ്യിൽ ഉണ്ടെങ്കിൽ നായയുടെ നേർക്ക് അത് ഏറിഞ്ഞു കൊടുത്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിനു കുട, ബാഗ്, ഷാൾ എന്നിവ നായയുടെ മുന്നിലേക്ക് ഇട്ടു കൊടുത്ത് ശ്രദ്ധ തിരിച്ച ശേഷം ഓടി രക്ഷപ്പെടുക.
ശ്രദ്ധ തിരിക്കുവാൻ തക്ക സാധനങ്ങൾ കയ്യിൽ ഇല്ല എന്ന സാഹചര്യത്തിൽ ചെരിപ്പ് ഇട്ട് കൊടുത്ത് ശ്രദ്ധ തിരിച്ച ശേഷം ഓടി രക്ഷപ്പെടുക
നായയുടെ കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ
നായ കടിച്ചാൽ ഭയപ്പെടാതിരിക്കുകയാണ് ആദ്യം വേണ്ടത്
പ്രഥമ ശുശ്രൂഷ എന്നാ നിലയിൽ സോപ്പും ധാരധാരയായി ഒഴുകുന്ന വെള്ളം ഉപയോഗിച്ച് 15 മിനുറ്റോളം മുറിവ് നല്ലതുപോലെ കഴുകുക ; കാരണം കടിച്ച നായയുടെ ഉമിനീരിൽ വൈറസ് ഉണ്ടായിരുന്നെങ്കിൽ 80% വൈറസ് സോപ്പും വെള്ളവും ഉപയോഗിച്ച കഴുകുന്നതിലൂടെ അവയെ നശിപ്പിച് കളയുവാൻ പറ്റും.
മുറിവ് കഴുകി കഴിഞ്ഞാൽ അയഡിൻ സൊല്യൂഷനോ ആൽക്കഹോൾ സൊല്യൂഷനോ ഉപയോഗിച്ച ശുദ്ധമായി ക്ലീൻ ചെയ്യുക.
നായയുടെ കടിയേറ്റാല്‍ ആദ്യം ആ ഭാഗം നല്ലപോലെ കഴുകുക. ഇത് അണുബാധയ്ക്കുള്ള സാദ്ധ്യത കുറയ്ക്കുന്നു. മുറിവിന്റെ തീവ്രത മനസിലാക്കിയ ശേഷം ആ ഭാഗം മുഴുവൻ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് അഞ്ച് മുതല്‍ 10മിനിട്ട് വരെ കഴുകി വൃത്തിയാക്കുക. ശേഷം അതില്‍ ആന്റി ബാക്ടീരിയല്‍ ലോഷൻ ഉപയോഗിക്കുക.
മുറിവ് പൊതിഞ്ഞ് വയ്ക്കുക
മുറിവ് കഴുകി വൃത്തിയാക്കിയ ശേഷം അണുവിമുക്തമായ ബാര്‍ഡേജില്‍ പൊതിഞ്ഞ് ഉടനടി ഡോക്ടറെ കാണുക.
പതിവായി ബാൻഡേജ് മാറ്റുക
നായയുടെ കടിയേറ്റ് മുറിഞ്ഞ ഭാഗത്ത് കെട്ടിയ ബാൻഡേജ് ദിവസവും മാറ്റുക. മുറിവ് അണുവിമുക്തമാക്കി വയ്ക്കുക.
താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടൻ ഡോക്ടറെ അറിയിക്കണം
നായയുടെ കടിയേറ്റ് ഉണ്ടായ മുറിവില്‍ രക്തസ്രാവം നില്‍ക്കുന്നില്ലെങ്കില്‍.
മുറിവില്‍ കഠിനമായ വേദനയും അസ്വസ്ഥതയും തോന്നുക.
ആഴത്തിലുള്ള മുറിവ്, മുറിവ് ചുവന്നതോ വീര്‍ത്തതോ ആയി കാണുക
മുറിവില്‍ നിന്ന് പഴുപ്പ് അല്ലെങ്കില്‍ ദ്രാവകം ഒഴുകുക.
നായയുടെ കടിയേറ്റാല്‍ ചിലപ്പോള്‍ നാഡിയ്ക്ക് പോലും ക്ഷതം സംഭവിക്കാം. കൂടാതെ പേശികള്‍ക്കും രക്തക്കുഴലുകള്‍ക്കും കേടുപാടുകളും വരുത്തുന്നു. ചില നായ്ക്കളുടെ കടിയേറ്റ് അസ്ഥികള്‍ ഒടിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നായ്ക്കളില്‍ നിന്ന് മാത്രമല്ല മറ്റ് മൃഗങ്ങളില്‍ നിന്നും പേവിഷബാധയേല്‍ക്കാം. നായയുടെ നഖങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന മുറിവുകളും വിഷബാധയ്ക്ക് കാരണമാകുന്നു. അതിനാല്‍ ഇങ്ങനെ സംഭവിച്ചാല്‍ ഉടനെ വൈദ്യസഹായം തേടുക.
തുടർന്ന് വാക്‌സിനേഷൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം എത്രയും പെട്ടന്ന് എടുക്കണം.
പേപ്പട്ടി കടിച്ച മുറിവുകള്‍ തുന്നുകൾ ഇടാറില്ല. മുറിവ് വളരെ വലുതാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിതകാലാവധി കഴിഞ്ഞ ശേഷം സെക്കന്ററി സുചറിങ് ആണ് ചെയ്യേണ്ടത്.
എങ്ങനെ പേപ്പട്ടി വിഷബാധ ഉണ്ടാകുന്നു.
മൃഗങ്ങളിൽ നിന്നും അനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് റാബിസ് അഥവാ പേവിഷബാധ. കേരളത്തിൽ 95% പട്ടികൾ ആണ് വിഷബാധ പരത്തുന്നത് എന്നാൽ പൂച്ച പശുക്കൾ കുരങ് വവ്വാൽ കുറുക്കൻ പന്നി കഴുത എന്നിവ കൂടി ഈ രോഗം ബാധിക്കുകയും ചെയ്യും. കടിയേറ്റ ഭാഗത്തുനിന്നും വൈറസ് സാവധാനം കേന്ദ്ര നാഡി വ്യൂഹത്തിലൂടെ തലച്ചോറിൽ എത്തുന്ന വൈറസ്, അതിവേഗം പേരുകുകയും തലച്ചോറിൽ കോശങ്ങൾ നശിപ്പിക്കുന്നു. ഇതോടെ രോഗലക്ഷണ്ണങ്ങൾ പ്രകടമാകാൻ തുടങ്ങും. ഇതിന് ചിലപ്പോൾ ആഴ്ചകള്ളോ മാസങ്ങളോ വേണ്ടി വരാം
പേവിഷ ബാധായുള്ള നായകളുടെ ലക്ഷണങ്ങൽ
മുന്നിൽ കാണുന്ന മനുഷ്യരെയും മൃഗങ്ങളേയും കടിക്കാനുള്ള പ്രവണത.
വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റില്ല
കുരക്കുമ്പോൾ ശബ്ദ വ്യത്യാസം
നായയുടെ വായയിൽ നിന്ന് നുരയും പതയും വരുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.