ഒരു നല്ല ഭർത്താവ് എങ്ങനെയുള്ള ആളായിരിക്കണം?.
നല്ല ഭർത്താവാകാൻ ആഗ്രഹിക്കുമെങ്കിലും ചിലരിലെ ചില പെരുമാറ്റ രീതികൾ അതിനു തടസ്സമാകുന്നു. ഇതു സംബന്ധിച്ചു ചില ദമ്പതികളിൽ നിന്നു ലഭിച്ച അഭി പ്രായങ്ങളാണ് ഇതിൽ ഉൾകൊളളിച്ചിരിക്കുന്നത്.
തൻ്റെ പങ്കാളിയെ ശ്രദ്ധിക്കുക, ഭാര്യ എന്നതിനേക്കാൾ നല്ല പങ്കാളി ആയി തന്നെ കാണുക. ഇരുവരും പരസ്പരം ഉൾക്കൊണ്ടു പ്രവർത്തിക്കുക.
തന്റെ പങ്കാളി, തന്നെപ്പോലെ തന്നെ എല്ലാവിധ വികാര വിചാരങ്ങളും ഇഷ്ടാനിഷ്ടങ്ങളും മുഡു മാറ്റങ്ങളും സുഖവും അസുഖവുമെല്ലാമുള്ള ആളെന്നറിയുക.
തന്നേക്കാൾ പ്രാധാന്യം മറ്റാരു സ്ത്രിക്കു നൽകുന്നത് ഒരു സ്ത്രീയും ഇഷ്ടപെടുന്നില്ല.. കൂടാതെ പരസ്ത്രീ ഗമനം നല്ലതല്ലെന്നു പറയേണ്ടതില്ലല്ലോ?.
താൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പങ്കാളി ഇഷ്ടപ്പെടുന്നുണ്ടോ എന്നറിയണം. പെരുമാറ്റത്തിൽ വ്യത്യാസമുണ്ടാകുമ്പോഴാണ് വഴക്കുണ്ടായി പോകുന്നത്.
രണ്ടു വ്യവസ്ഥ ചുറ്റുപാടുകളിൽ വളർന്ന വ്യക്തികൾ ഒരുമിച്ച് ജീവിക്കുമ്പോൾ അവരു വളർന്നു വന്ന സാഹചര്യം, വളർത്തിയ രീതി എല്ലാം അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളാണ്. അതുകൊണ്ട് രണ്ടു വ്യക്തികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. അതിനോടു എത്രയും വേഗം പൊരുത്തപ്പെടുന്നുവോ അത്ര വേഗം ദാമ്പത്യ ജീവിതത്തിൽ വിജയിക്കാൻ കഴിയും.
വൃത്തിയുടെ കാര്യത്തിൽ ചിലർ കടുപിടിത്തക്കാരാകാം. സ്വയം വൃത്തി കാത്തു സൂക്ഷിക്കുകയും, പല കാര്യങ്ങളിലും നിർബന്ധം ബുദ്ധി കളയുകയും വേണം.
പുരുഷന് സ്വന്തം കാലിൽ നിൽക്കണമെന്നു ആഗ്രഹിക്കാം. എങ്കിലും വീട്ടിലെ പ്രാധാന്യ മർഹിക്കുന്ന എല്ലാ കാര്യങ്ങളിലും ഭാര്യയുടെ അഭിപ്രായം കൂടി ചോദിച്ചിരിക്കണം.
നർമ്മ പ്രിയരെ സ്ത്രീകൾക്ക് ഇഷ്ടമാണ്. പക്ഷേ അനാവശ്യമായ തമാശകൾ മറ്റുളളവരുടെ മുന്നിൽ വച്ചു അവരെ ഉദ്ദേശിച്ചു പറയുന്നത് അവർക്കി ഷ്ടമായെന്നു വരില്ല. അവരെ കൊച്ചാക്കി കൊണ്ടു മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും സംസാരിക്കരുത്.
ഉചിതമായ സന്ദർഭങ്ങളിൽ ഭാര്യയെ പുകഴ്ത്തി തന്നെ പറയണം .കുടുംബ ജീവിതത്തിൽ പാചകം, തുണിയലക്കൽ, മക്കൾ പരിചരണം, ഇവ ഇരുവരും ഏറ്റെടുക്കണം. ഒരാളുടെ മാത്രം ചുമതലയാക്കരുത്.വ്യക്തിശുചിത്വവും, എന്തിലും കൃത്യനിഷ്ടയും ഉണ്ടായിരിക്കണം
ഒരു കാരണവശാലും ഭാര്യ വീട്ടുകാരെ മോശമാക്കി സംസാരിക്കരുത് . തന്റെ പങ്കാളിയുടെ മാതാപിതാക്കൾ തന്റെ കൂടി രക്ഷകർത്താവെന്നറിയണം.
സ്ത്രീകളെ ബഹുമാനിക്കണം സ്ത്രീകളുടെ താല്പര്യങ്ങൾക്ക് വിപരീതമായി ഒന്നും സംസാരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യരുത്. ഞാൻ ഭർത്താവാണ്, ഭാര്യ തന്റെ സ്വത്താണ്, തനിക്ക് ഇഷ്ടമുള്ള രീതിയിൽ പെരുമാറുമെന്ന ധാരണയുണ്ടെങ്കിൽ അതു മാറ്റുക തന്നെ വേണം.
ഭാര്യയ്ക്ക് തുല്യ പരിഗണനയും സ്വാതന്ത്ര്യവും ബഹുമാനവും സാമ്പത്തിക പിന്തുണയും കൊടുക്കാൻ ഭർത്താവിനു നിയമപരമായിത്തന്നെ ഉത്തരവാദിത്തമുണ്ട്. ഭാര്യയാണ്, അതുകൊണ്ട് ഭക്ഷണം വെച്ച് തരണം, ഭർത്താവിന്റെ മാതാപിതാക്കളെ നോക്കണം, വീട്ടുജോലികൾ നോക്കണം എന്നൊന്നും വലിയ തലത്തിൽ പ്രതീക്ഷിക്കരുത്.
ഇത്തരം ചിന്തകൾ വച്ചു ഒരു പുരുഷനും ഇന്നത്തെ കാലത്ത് കല്യാണം സ്വപ്നം കാണരുത്. പാവപ്പെട്ട പെൺകുട്ടിയെങ്കിൽ ഇതിനൊക്കെ തയാറായാലും ഫെമിനിസവും സ്ത്രീകളുടെ അവകാശങ്ങളും അവൾ മനസ്സിലാക്കുന്ന നിമിഷം അവളോട് കാണിച്ച ക്രൂരതയ്ക്കെല്ലാം അവൾ പലിശയടക്കം പകരം ചോദിച്ചേക്കാം.
സ്ത്രീധനം ക്രിമിനൽ കുറ്റമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?.എന്നാൽ ചില ഭർത്താക്കന്മാർ സ്ത്രീധനം വാങ്ങാതെ ഭാര്യയെ ജോലിക്കയച്ച് അവളുടെ ശമ്പളം സ്വന്തം കുടുംബച്ചെലവിന് എടുക്കുന്നുണ്ട്. കല്യാണാലോചന നടക്കുമ്പോൾ തന്നെ സ്ത്രീധനം വേണ്ടെന്ന് പറയുന്നതോടൊപ്പം പെണ്ണിന്റെ ജോലിയെപ്പറ്റിയും ശമ്പളത്തെപ്പറ്റിയും മനസ്സിലാക്കി വെക്കും. അതു ആദർശവാനാകാൻ വേണ്ടി മാത്രമാകാം. അങ്ങനെയാകുമെങ്കിലും കുടുംബച്ചെലവും ഭാര്യയുടെ ചെലവുകളും നോക്കേണ്ടത് ഭർത്താവിന്റെ കടമയാണെന്നോർക്കണം.
ബന്ധം കൊള്ളില്ലെന്ന് തോന്നിയാൽ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഇന്നു എല്ലാവർക്കും ഉണ്ട്. ഇഷ്ടമില്ലാത്ത ബന്ധങ്ങൾ ഉപേക്ഷിക്കാനും പുതിയ ബന്ധം തെരഞ്ഞെടുക്കാനും സ്ത്രീകൾക്കും അവകാശമുണ്ട്. പക്ഷേ ബന്ധം വേർപെടുത്തുന്ന ഘട്ടത്തിൽ നിയമപ്രകാരം ഭാര്യയ്ക്ക് ഭർത്താവിൽ നിന്ന് ചില അവകാശങ്ങളൊക്കെ നേടിയെടുക്കാനും അവർക്കു കഴിയും.
അവളുടെ ആവശ്യങ്ങൾ പരിഗണിച്ച് അത് കൊടുത്ത് സ്വതന്ത്രയാക്കുകയാണ് നല്ലൊരു ഭർത്താവിന്റെ കടമ. ബന്ധം വേർപെടുത്തരുതെന്നു അതിയായ ആഗ്രഹമുള്ളവർ അവളെ കൂടുതൽ ബഹുമാനിക്കുക. അവളുടെ ആവശ്യങ്ങൾ പരിഗണിക്കുക.
അവളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കുക. മാറി താമസിക്കുകയാണെങ്കിൽ പോലും അവളുടെ സാമ്പത്തിക ആവശ്യങ്ങൾ അറിഞ്ഞ് പരിഹരിച്ചു കൊടുക്കുക. ഇതൊക്കെ കഴിവിന്റെ പരമാവധി ചെയ്തിട്ടും അവൾ ബന്ധം വേർപെടുത്താൻ ആഗ്രഹിക്കുന്നു എങ്കിൽ അവളുടെ നിയമപരമായ എല്ലാ അവകാശങ്ങളും കൊടുത്ത് ബന്ധം വേർപെടുത്തി അവളെ പൂർണ്ണ സ്വതന്ത്രയാക്കുക.
നല്ല ഭർത്താവിന്റെ ഗുണഗണങ്ങളായി ദമ്പതികൾ പറഞ്ഞ അഭിപ്രായങ്ങളിൽ ചിലതു മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്.
KHAN KARICODE
CON : PSYCHOLOGIST