സ്ക്രീൻ ഷെയർ ഓപ്ഷൻ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നു
ന്യൂഡല്‍ഹി:ബന്ധുക്കളുമായും കൂട്ടുകാരുമായും ബന്ധം നിലനിര്‍ത്താന്‍ കഴിയുന്ന മികച്ച മാധ്യമം എന്നനിലയില്‍വാട്‌സ്ആപ്പിന്റെ സ്വീകാര്യത ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ഇത് അവസരമായി കണ്ട് തട്ടിപ്പുകളുംവര്‍ധിക്കുന്നുണ്ട്. ഇതുവരെ ഒടിപി പങ്കുവെച്ചുള്ളതട്ടിപ്പുകളാണ്കൂടുതലുംകേട്ടിരുന്നത്. ഇപ്പോള്‍ വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷെയര്‍ തട്ടിപ്പിന്റെവാര്‍ത്തകളാണ് കൂടുതലായി പുറത്തുവരുന്നത്.
വിവിധ സേവനങ്ങള്‍ക്ക് എന്നവ്യാജേനസമീപിക്കുന്നസൈബര്‍തട്ടിപ്പുകാരാണ് സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ ദുരുപയോഗം ചെയ്ത് പണം തട്ടുന്നത്. സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്ന മാത്രയില്‍ തന്നെ സ്മാര്‍ട്ട്‌ഫോണില്‍ രഹസ്യമായി പ്രവേശിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് തട്ടിപ്പ് രീതി.ഇതുപ യോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നത് വര്‍ധിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പ്നല്‍കിയിരിക്കുകയാണ് അധികൃതര്‍.
അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിന് സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്.
സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും. ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ അവഗണിക്കണമെന്നും ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നതോടെ, ഉപയോക്താവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വരെ ലോക്ക് ചെയ്യാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാസ് വേര്‍ഡ് മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതോടെ ഉപയോക്താവിന് സാമൂഹിക മാധ്യമ അക്കൗണ്ട്ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയാണ്.
സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നതോടെ, സ്മാര്‍ട്ട്‌ഫോണിന്റെ നിയന്ത്രണം ലഭിക്കുന്ന തട്ടിപ്പുകാര്‍ക്ക് സന്ദേശങ്ങളും ഒടിപിയും വായിക്കാന്‍ സാധിക്കും. ഇതിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്.
വാട്‌സ്ആപ്പില്‍ അറിയാത്ത നമ്പറില്‍ നിന്നുള്ള വോയ്‌സ്, വീഡിയോ കോളുകളോട് പ്രതികരിക്കാതെയിരിക്കുകയാണ് തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള ഒരു വഴി. ഒടിപി, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് നമ്പര്‍, സിവിവി എന്നിവ ഷെയര്‍ ചെയ്യാതിരിക്കുക. ആരോടും പാസ് വേര്‍ഡ് വെളിപ്പെടുത്തരുത്. സ്‌ക്രീന്‍ ഷെയര്‍ റിക്വസ്റ്റുകളോട് പ്രതികരിക്കാതിരിക്കുക. കൂടാതെ സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്ത് വച്ചിട്ടില്ല എന്ന് ഉറപ്പാക്കുന്നതും തട്ടിപ്പില്‍ വീഴാതിരിക്കാന്‍ സഹായകമാണ്.