കുട്ടികളെ പതിവായി ബാധിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് മലബന്ധം. കുട്ടിക്ക് മറ്റ് ലക്ഷണങ്ങളൊന്നുമില്ല- എന്നാല്‍ ഏതാനും ദിവസങ്ങളായി മലബന്ധം തുടരുന്നുവെങ്കില്‍ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന പരിഹാരങ്ങള്‍
ലാണ്പറയുന്നത്.
കുട്ടികളുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്കും മറ്റ് മുതിര്‍ന്നവര്‍ക്കുമെല്ലാം വരുന്ന ആശങ്കകള്‍ പലതാണ്. കുട്ടികള്‍ക്ക് അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കൃത്യമായി മറ്റുള്ളവരെ ധരിപ്പിക്കാൻ സാധിക്കില്ല എന്നത് തന്നെയാണ് വലിയ ആശങ്ക. ഇത്തരത്തില്‍ പല ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും പ്രാധാന്യം - അല്ലെങ്കില്‍ തീവ്രത സമയത്തിന് അറിയാതെ പോകാമല്ലോ.
എന്തായാലും കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നപക്ഷം, അത് മാതാപിതാക്കളെ തന്നെയാണ് കാര്യമായും ബാധിക്കുകയെന്ന് നിസംശയം പറയാം.
മിക്ക കുട്ടികളിലും കണ്ട് വരുന്ന ഒന്നാണ് മലബന്ധ പ്രശ്നം. ആഴ്ച്ചയിൽ വെറും മൂന്ന് ദിവസം മാത്രം വയറ്റിൽ നിന്നും പോകുന്നത് കുട്ടികളിൽ മലബന്ധം ഉണ്ട് എന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. കുട്ടികളിൽ മലബന്ധം വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അവരുടെ തെറ്റായിട്ടുള്ള ഭക്ഷണരീതിയാണ്. കൂടാതെ, മറ്റ് പല കാരണങ്ങളും മലബന്ധത്തിലേയ്ക്ക് നയിച്ചേക്കാം. കുട്ടികളിലെ മലബന്ധ പ്രശ്നം അകറ്റാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
കുട്ടികളെ ഇത്തരത്തില്‍ പതിവായി ബാധിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് മലബന്ധം. കുട്ടിക്ക് മറ്റ് ലക്ഷണങ്ങളൊന്നുമില്ല- എന്നാല്‍ ഏതാനും ദിവസങ്ങളായി മലബന്ധം തുടരുന്നുവെങ്കില്‍ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന പരിഹാരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.
ഭക്ഷണത്തിലെ നാരുകൾ വർദ്ധിപ്പിക്കുന്നത് കുട്ടികളിലെ മലബന്ധം ഒഴിവാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ നാരുകൾ അടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ മലവിസർജ്ജനം മെച്ചപ്പെടുത്തുന്നു. നാരുകളാൽ സമ്പന്നമായ ആപ്പിൾ, പിയർ എന്നിവ സഹായിച്ചേക്കാം. കുട്ടികളിലെ മലബന്ധം ലഘൂകരിക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ സ്മൂത്തികളും നൽകുക.
നിർജ്ജലീകരണം മലബന്ധം വർദ്ധിപ്പിക്കും. കുട്ടി ദിവസം മതിയായ അളവിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ജലാംശം മലം മൃദുവാക്കാൻ സഹായിക്കുന്നു. ജലാംശം വർദ്ധിപ്പിക്കുന്നതിന് വെള്ളം, പഴച്ചാറുകൾ നാരങ്ങ-വെള്ളം, തേങ്ങാവെള്ളം എന്നിവ നൽകുക.
ജ്യൂസ് (സബർജില്ലി, വെളുത്ത മുന്തിരി, ഉണക്കിയ പ്ലം): ജ്യൂസിനുള്ള ശുപാർശിത അളവ് പ്രതിദിനം 4 ഔൺസോ അതിൽ കുറവോ ആണ്. സോർബിറ്റോൾ എന്ന പഞ്ചസാരയുടെ സാന്നിധ്യം കാരണം ഈ ജ്യൂസ് മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നു. അത് നന്നായി ദഹനം ചെയ്യപ്പെടുന്നില്ല എന്നതിനാൽ ഇത് മലത്തിൽ തുടരുന്നു. ഇത് മലത്തിലെ ദ്രാവകം വർദ്ധിപ്പിക്കുകയും മൃദുവാക്കുകയും പുറത്തേക്ക് കടന്നുപോകാൻ എളുപ്പമാക്കുകയും ചെയ്യുന്നു.
പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ നിലനിർത്താനും സഹായിക്കും. പ്രോബയോട്ടിക്സ് അടങ്ങിയ തൈര് കുടലിന്റെ ആരോഗ്യത്തിനും സഹായകമാണ്.
കുട്ടിക്കായി ഒരു സാധാരണ ടോയ്‌ലറ്റ് ദിനചര്യ ശീലമാക്കുക. എല്ലാ ദിവസവും ഒരേ സമയങ്ങളിൽ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
എല്ലാ ദിവസവും രാവിലെ കുട്ടിക്ക് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം നൽകുക. ദിവസവും കുതിർത്ത ഉണക്കമുന്തിരി വെള്ളം നൽകുന്നതും മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും.
കുട്ടിക്ക് മലബന്ധ പ്രശ്നം ഉണ്ടെങ്കിൽ വേവിച്ച ഭക്ഷണങ്ങൾ നൽകുക. അവരുടെ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ജങ്ക് ഫുഡ്, സ്നാക്ക്സ് എന്നിവ ഒഴിവാക്കുക.
ഭക്ഷണത്തില്‍ മാറ്റം വരുത്തുക...
കുട്ടികളുടെ ഡയറ്റില്‍ ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതാണ് ഒരു പരിഹാരം. പൊടിക്കാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാം കാര്യമായി കുട്ടികളെ കൊണ്ട് കഴിപ്പിക്കണം. ആപ്പിള്‍ പോലുള്ള ഫ്രൂട്ട്സ് പതിവായിത്തന്നെ കഴിപ്പിക്കുക. നേന്ത്രപ്പഴം, സ്ട്രോബെറി, യോഗര്‍ട്ട് എന്നിവയെല്ലാം യോജിപ്പിച്ച് കൊടുക്കുന്നതും നല്ലതാണ്. ഇതില്‍ അല്‍പം ഫ്ളാക്സ് സീഡ്സും ചിയ സീഡ്സുമെല്ലാം പൊടിച്ച് ചേര്‍ക്കുന്നതും നല്ലതാണ്. ഇത് കുട്ടികള്‍ക്ക് കഴിക്കാനും ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും.
പ്രോസസ്ഡ് ഫുഡ്സ്, ജങ്ക് ഫുഡ്സ് എന്നിവയും മധുരം കാര്യമായി അടങ്ങിയ- പ്രത്യേകിച്ച് കൃത്രിമമധുരം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് കുറയ്ക്കണം. പച്ചയ്ക്ക് കഴിക്കാൻ കൊടുക്കുന്ന ആഹാരം കുറയ്ക്കണം. എല്ലാം വേവിച്ച് തന്നെ കൊടുക്കാൻ ശ്രമിക്കുക. പച്ചക്കറികള്‍ അടക്കം. പഴങ്ങള്‍ അങ്ങനെ തന്നെ കൊടുക്കാവുന്നതാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.