ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ സ്ത്രീക്കും മക്കൾക്കും തുണയായി ഹൈവേ പൊലീസ്; നന്ദിയറിയിച്ച് സ്ത്രീയും കുടുംബവും
കണ്ണൂർ: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഗതാഗതക്കുരുക്കിൽ പ്പെട്ട് കാർ ഓടിക്കാൻ കഴിയാതെ അവശനിലയിലായ സ്ത്രീക്കും മക്കൾക്കും തുണയായി ഹൈവേ പൊലീസ്.ശനി വൈകിട്ട് അഞ്ചിനാണ് സംഭവം. വിളക്കോട്ടെ കുഞ്ഞിപ്പറമ്പത്ത് അർച്ചനയും മൂന്ന് മക്കളുമാണ് പയഞ്ചേരി ജബ്ബാർക്കടവ് മുതൽ ടൗൺവരെ നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ടത്.
കാറിൽ ഇരിട്ടി താലൂക്കാശുപത്രിയി
ലേക്ക് പോകുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അർച്ചനക്ക് കാറോടിക്കാൻ
പറ്റാത്ത അവസ്ഥയായി. സമീപത്തു ണ്ടായിരുന്ന ഹൈവേ പൊലീസ് രക്ഷക്കെത്തി. എസ്ഐ അബൂ ബക്കർ, സിപിഒ ഷൈജു, പൊലിസ് ഡ്രൈവർ അനിൽ എന്നിവർ ചേർന്ന് അർച്ചനയെയും കുട്ടികളെയും ഉടൻ പൊലീസ് വണ്ടിയിൽ പയഞ്ചേരിമുക്കിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പുലർച്ചെ ഒന്നോടെയാണ് ഇവർ ആശുപത്രി വിട്ടത്. ഞായർ രാവിലെ ഇരിട്ടി പൊലീസ് സ്‌റ്റേഷനിൽ നിന്നുവിളിച്ച് അസുഖ വിവരം അന്വേഷിച്ചതായും തക്ക സമയത്ത് ഹൈവേ പൊലീസ് നൽകിയ സഹായത്തിന് നന്ദി അറിയിച്ചതായും അർച്ചന പറഞ്ഞു.