നിങ്ങളിലെ പോരായ്മകളെ കുറിച്ചു മാത്രമാണോ ചിന്തിക്കുന്നത്.?
എന്തെങ്കിലും രോഗം വന്നു പോകുമോ എന്ന പേടി നിങ്ങളെ എപ്പോഴും അലട്ടുന്നുവോ ? നിങ്ങൾ കുറ്റപ്പെടുത്തലുകളെ എപ്പോഴും പേടിക്കുന്നയാളാണോ ? നിങ്ങളെ ആരും സ്നേഹിക്കുന്നില്ലായെന്നു തോന്നുന്നുവോ ? നിങ്ങളുടെ കഴിവില്ലായ്മയും കുറിച്ച് മാത്രം ചിന്തിക്കുന്നുവോ ?. ഇങ്ങനെ ശുഭാപ്തിവിശ്വാസം തീരെയില്ലാത്ത ചിന്തകളാൽ വലഞ്ഞിരിക്കുകയാണോ നിങ്ങൾ ?.
ഇത്തരത്തിലുള്ള അശുഭ ചിന്തകൾ അല്ലെങ്കിൽ നെഗറ്റീവ് ചിന്തകൾ മനസ്സിൽ വർദ്ധിച്ചാൽ പിരിമുറുക്കം വർദ്ധിച്ച് വിഷാദാവസ്ഥയിലേക്ക് കടന്നേക്കാം.
ശാരീരിക മാനസീക പ്രശ്നങ്ങൾ പോലും ഉണ്ടാകാനുള്ള സാധ്യതയുണ്ട് .
നെഗറ്റീവ് ചിന്തകൾ, , തലവേദനയും കഴുത്ത് വേദനയും ഉണ്ടാക്കും.
രോഗപ്രതിരോധശേഷി കുറയാനും ക്ഷീണം ഉണ്ടാകുവാനും ലൈംഗികമായി താൽപര്യക്കുറവുണ്ടാകുവാനും ,നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങിയത് എങ്ങനെയാണ്.ഇങ്ങനെ ഒരു തോന്നലുണ്ടാകാൻ എന്താണ് നിങ്ങളെ പ്രേരിപ്പിച്ചത്,ഏതു രീതിയിലാണ് ജീവിതത്തിലേയ്ക്ക് കടന്നുവരാൻ ഇടയായത് എന്നു തിരിചറിയുക.
നമ്മെ ഏറ്റവും കൂടുതൽ വിഷമപ്പെടുത്തുന്നതു എന്തെല്ലാമെന്നു തിരിച്ചറിയുക. മോശം ചിന്തകൾ തന്നെ കീഴടക്കാൻ അനുവദിക്കില്ലായെന്നു മനസ്സിനോടു പലവുരു പറയുക.
ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസം നിറഞ്ഞ മനസ്സും നല്ല ചിന്തകൾ മാത്രം ഉൾകൊണ്ട ഒരു ജീവിതം നയിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുക.
KHAN KARICODE
CON PSYCHOLOGIST