എ ഐ ക്യാമറ വന്നതോടെ വാഹന അപകട മരണനിരക്ക് കുറഞ്ഞതായി റിപ്പോർട്ട്
സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ നിരത്തുകളില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റോഡ് സുരക്ഷാ സമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് മരണനിരക്കിലും റോഡപകടങ്ങളിലും കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം കുറവ് വന്നിട്ടുണ്ട്.
അപകടങ്ങളില്‍ വലിയൊരു ശതമാനം പ്രത്യേക സ്ഥലങ്ങളിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ വിദഗ്ധ പരിശോധന നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്. അതെസമയം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അപകടനിരക്കും മരണനിരക്കും കുറഞ്ഞെങ്കിലും 2021-നെ അപേക്ഷിച്ച് അപകടനിരക്കും പരിക്കേറ്റവരും ഈ വര്‍ഷം കൂടുതലാണ്. പതിവുപോലെ സിറ്റി പോലീസ് പരിധികളിലാണ് അപകടങ്ങളും മരണങ്ങളും കൂടുതല്‍. എന്നാല്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ അപകടം കുറയുന്നില്ലെന്ന കണ്ടെത്തലിലാണ് റോഡ് സുരക്ഷ സമിതി എത്തിയിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ റോഡപകടങ്ങളും മരണങ്ങളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിൽ വിദഗ്ധ സമിതിയെ കൊണ്ട് പരിശോധന നടത്താനൊരുങ്ങുകയാണ് സംസ്ഥാന റോഡ് സുരക്ഷ സമിതി.