തമിഴ്നാട്ടിൽ യുവതിയെ ജീവനോടെ തീക്കൊളുത്തി കാരണം പ്രണയബന്ധത്തിൽ നിന്നും പിന്മാറിയത്
മധുര: തമിഴ്‌നാട്ടിൽ യുവതിയെ ജീവനോടെ കത്തിച്ചു. ഐടി ജീവനക്കാരിയായ മധുര സ്വദേശി ആർ നന്ദിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ട്രാൻസ് ജെൻഡറായ മഹേശ്വരിയെന്ന വെട്രിമാരൻ അറസ്റ്റിലായി. ശനിയാഴ്ച പൊൻമാറിലെ ആളൊഴിഞ്ഞയിടത്താണ് സംഭവം നടന്നത്.
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിക്കുകയും ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം യുവതിയെ കത്തിക്കുകയായിരുന്നു.
നന്ദിനിയെ പ്രദേശവാസികൾ പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും സ്കൂളിൽ സഹപാഠികളായിരുന്നു