കൗമാരക്കാർ താമസിച്ചു ഉറങ്ങുകയും താമസിച്ചു ഉണരുകയും ചെയ്യുന്നതെന്തുകൊണ്ട്?.
കൗമാരക്കാർ പലരും രാവേറെ മൊബൈലിൽ കളിച്ചു കൊണ്ടിരുന്ന ശേഷം വളരെ താമസിച്ചാണ് ഉറങ്ങുന്നത്. സ്നേഹത്തോടും, വഴക്കു പറഞ്ഞു ആവശ്യപ്പെട്ടിട്ടും ആ സ്വഭാവം മാറ്റിയെടുക്കാൻ അവർ തയ്യാറാകുന്നുമില്ല.
താമസിച്ചുറങ്ങുകയും രാവിലെ ഉണരാത്തതും സംബന്ധിച്ചു കൗമാരക്കാരും രക്ഷകർത്താക്കളും തമ്മിലുള്ള വഴക്കുകൾ സാധാരണമാണ്. ഇവർ താമസിച്ച ഉറങ്ങുന്നതിന്റേയും ഉണരുന്നതിന്റേയും പിന്നിൽ ശാസ്ത്രീയമായ ഒരു സത്യം ഉണ്ട് . അത് മിക്കവർക്കും അറിയില്ല.
ഭാവി ജീവിതത്തിനു വേണ്ടാത്ത കഴിവുൾകൊള്ളുന്ന കോശങ്ങളുടെ വെട്ടി ഒതുക്കൽ പ്രക്രിയ നടക്കേണ്ടതു ഉറക്കത്തിലാണ്. അതിനാൽ കൗമാരക്കാർക്ക് ഉറക്കം കൂടുതൽ വേണം. യുവാക്കൾക്ക് ഏഴു മണിക്കൂർ ഉറക്കം മതി.
കൗമാരക്കാർക്ക് 8-9 മണിക്കൂർ ഉറക്കം ആവശ്യമാണ്.
ഉറക്കം വരുന്നതിനെ സഹായിക്കുന്ന മെലാനിന്റെ അളവ് രക്തത്തിൽ വേണ്ടത്ര ആകുന്നത് രാത്രി ഒരു മണിയോടടുത്തായതിനാലാണ് അവർക്ക് ഉറക്കം കിട്ടാൻ വൈകുന്നത് . അതു രാവിലെ 8 മണി വരെ നിലനിൽക്കുയും ചെയ്യും. അങനെ കൗമാരക്കാർക്ക് മതിയായ ഉറക്കം കിട്ടാതെ പോകുന്നു. ഇത് പല പ്രശ്നങ്ങൾക്കും വഴിവെക്കാം.
ശാരീരികവും ലൈംഗികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പല ഹോർമോണുകളും ഉല്‌പാദിപ്പിക്കുന്നത് ഉറക്കത്തിലാണ്. ഉറക്കം കുറയുന്നതിനനുസരിച്ച് അവയുടെ ലഭ്യതയും കുറയുന്നു.
വിശപ്പു കുറയുവാനും, മാനസിക സമ്മർദ്ദം വർദ്ധിക്കുവാനും
മുഖക്കുരു ഉണ്ടാകുവാനും ഇടയാക്കിയേക്കാം. അക്ഷമയും എടുത്തുചാട്ടവും അശ്രദ്ധയും കൂടുവാനും ഇടയാകും അതിനാൽ കൗമാരക്കാരുടെ ഉറക്ക കാര്യത്തിൽ പ്രത്യക ശ്രദ്ധ വേണം.
KHAN KARICODE
CON : PSYCHOLOGIST