തൂവെള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല: ലഭിക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ശ്രമിക്കാവുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍
തൂവെള്ള പല്ലുകള്‍ ലഭിക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ശ്രമിക്കാവുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍
ഏതൊരാളുടേയും സൗന്ദര്യം അവരുടെ ചിരിയാണ് എന്നാണ് പറയുന്നത്. എന്നാല്‍ ആത്മവിശ്വാസത്തോടെ ചിരിക്കാന്‍ പലര്‍ക്കും തടസമാകുന്നത് നിറമില്ലാത്ത പല്ലുകളാണ്. നല്ല പല്ല് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്. നല്ല ചിരിയുടെ പ്രധാന അടിസ്ഥാനമാണ് നല്ല പല്ല്. എന്നാല്‍ പലപ്പോഴും പലരേയും ചിരിയ്ക്കാന്‍ പ്രരിപ്പിയ്ക്കാത്ത ഒരു ഘടകം പല്ലുകളുടെ നിറക്കുറവാണ്.
വെളുത്ത പല്ലുകള്‍ എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് പലരുടേയും ആത്മവിശ്വാസത്തിെേന്റ അളവുകോലാണ് എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. പലരും നിറമില്ലാത്ത പല്ലുകള്‍ കാരണം ചിരിക്കാന്‍ പോലും മടിക്കുന്നവരാണ്.
ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനമാണ് ദന്ത ആരോഗ്യവും. നല്ല ദന്ത ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകം ആരോഗ്യകരമായ വെളുത്ത പല്ലുകളുമാണ്. എന്നാല്‍ പലരുടെയും പല്ലുകള്‍ക്ക് മഞ്ഞനിറം പ്രശ്‌നം സൃഷ്ടിച്ചേക്കാം. കറ പിടിച്ച മഞ്ഞ നിറമുള്ള പല്ല് നാലാളുകള്‍ക്കിടയില്‍ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനും കാരണമായേക്കാം.
ഒരാളുടെ വായയുടെ ആരോഗ്യം എത്രത്തോളം നല്ലതാണ് അല്ലെങ്കില്‍ മോശമാണ് എന്നത് അയാളുടെ പല്ലുകളില്‍ നോക്കിയാല്‍ അറിയാം. പല്ലുകള്‍ വെളുപ്പിക്കാന്‍ ആയിരക്കണക്കിന് രൂപ മുടക്കി പല്ല് വെളുപ്പിക്കുന്ന ശസ്ത്രക്രിയകള്‍ നടത്തേണ്ടതില്ല.
പരസ്യത്തില്‍ കാണുന്നവയൊന്നും വാങ്ങി ഉപയോഗിയ്ക്കണമെന്നില്ല, നമ്മുടെ അടുക്കളയില്‍ തന്നെ പല്ലു വെളുപ്പിയ്ക്കാനുള്ള പലതും ലഭിയ്ക്കും. ഇവയൊന്നും കൃത്രിമ ചേരുവകള്‍ അടങ്ങിരിയ്ക്കുന്നവയുമല്ല. ഇതുകൊണ്ടുതന്നെ പല്ലു കേടു വരുത്തുകയുമില്ല.
തൂവെള്ള പല്ലുകള്‍ ലഭിക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ശ്രമിക്കാവുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
പല്ലിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിൽ പഴത്തൊലിക്കുള്ള പങ്ക് വളരെ വലുതാണ്. ദന്തസംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായതും പാർശ്വഫലങ്ങളിലാത്തതുമായ മാർഗ്ഗങ്ങളിലൊന്നാണ് പഴത്തിന്റെ തൊലി. പല്ലുകളുടെ മഞ്ഞ നിറം വളരെ പെട്ടന്ന് മാറ്റാൻ പഴത്തൊലി സഹായിക്കും. പഴത്തൊലിയിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങളുള്ള ധാതുക്കളും പൊട്ടാസ്യവും മഗ്നീഷ്യവുമൊക്കെ പല്ലിനു വെളുപ്പ് നിറം നൽകാൻ സഹായിക്കും. മൂപ്പെത്തിയ പഴത്തൊലി ഉപയോഗിച്ച് രാവിലെയും വൈകുന്നേരവും അഞ്ച് മിനിട്ട് വീതം പല്ലുകളിൽ നന്നായി ഉരസുക. പല്ലുകളുടെ വെണ്മ കൂട്ടാൻ ഇത് സഹായിക്കുമെന്നത് ഉറപ്പ്.
പല്ലുകളിലെ മഞ്ഞക്കറ കളയാൻ സഹായിക്കുന്ന മറ്റൊരു മികച്ച മാർഗ്ഗമാണ് തുളസിയില ഉപയോഗിക്കുന്നത്. ആവശ്യത്തിന് തുളസിയില വ്യതിയാക്കിയ ശേഷം വെയിലത്തിട്ട് ഉണക്കിയ ശേഷം പൊടിച്ചെടുക്കുക. ഈ പൊടി ഉപയോഗിച്ച് ദിവസവും പല്ലു തേച്ചാൽ പല്ലുകളുടെ മഞ്ഞ നിറം മാറി ക്രമേണ നല്ല നിറം കിട്ടും. ഉണക്കി പൊടിച്ച തുളസിയിലയിൽ അല്പം കടുകെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം അതുപയോഗിച്ച് പല്ല് തേക്കുന്നതും പാലുകളുടെ വെണ്മ നിലനിർത്താൻ ഏറെ സഹായിക്കും
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ടൂത്ത് പേസ്റ്റ് ആണ് മറ്റൊരു മാര്‍ഗം. എല്ലാ പേസ്റ്റുകളിലും ഉപ്പ് അടങ്ങിയിട്ടുണ്ട്. കാരണം ഇതിന് നേരിയ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഉപ്പ് പല്ലുകളില്‍ നിന്ന് ഉപരിതല കറ നീക്കം ചെയ്യാനും വെളുത്ത രൂപം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. എന്നിരുന്നാലും ശരിയായ തരത്തിലുള്ള ഉപ്പ് ഉപയോഗിക്കുക എന്നത് പ്രധാനമാണ്. നന്നായി പൊടിച്ച കടല്‍ ഉപ്പ് ആണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.
പരുക്കന്‍ ഉപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അവ നിങ്ങളുടെ പല്ലുകളിലും മോണകളിലും ദോഷകരമായി തീരും. ടൂത്ത് ബ്രഷ് നനച്ച് അതില്‍ ചെറിയ അളവില്‍ ഉപ്പ് പുരട്ടുക. ഏകദേശം 1-2 മിനിറ്റ് ഉപ്പ് ഉപയോഗിച്ച് പല്ല് തേക്കുക. ഈ സമയത്ത് വളരെ കഠിനമായി സ്‌ക്രബ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇങ്ങനെ ചെയ്യുന്നത് പല്ലിന്റെ ഇനാമലിനും മോണയ്ക്കും കേടുവരുത്തും.
അല്‍പ്പം വെളിച്ചെണ്ണയില്‍ പഞ്ഞി മുക്കിയെടുക്കുക. ബ്രഷ് ചെയ്‌തശേഷം ഈ പഞ്ഞി ഉപയോഗിച്ച് പല്ലില്‍ ചെറുതായി തുടയ്‌ക്കുക. ഇപ്പോള്‍ പല്ലിന്റെ വെന്മ വര്‍ദ്ധിക്കുന്നത് കാണാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.