തൈര് എല്ലാ കാലാവസ്ഥയിലും കഴിക്കാമോ ?
മഞ്ഞുകാലത്ത് തൈര് കഴിക്കാമോ ?
നൂറ്റാണ്ടുകളായി നമ്മുടെ സംസ്കാരത്തിൻറെ ഒരു പ്രധാന ഭാഗം തന്നെയാണ് പാലും പാലിൻ്റെ ഉൽപ്പന്നങ്ങളും. തൈരായും മോരായും പലരീതിയിലും പാലിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുവരുന്നു. നമ്മുടെ അടുക്കളയിലെ ഒരു പ്രധാന സ്ഥാനം തന്നെ തൈരിന് പണ്ടുമുതലേ കൊടുത്തുവരുന്നു.
തൈര് പല രീതികളിലാണ് നമ്മൾ ഉപയോഗിച്ച് വരുന്നത്. ചില കറികളിലും സലാഡുകളിലും സ്മൂത്തുകളിലും അങ്ങനെ വിവിധ തരം ഭക്ഷണ വസ്തുക്കലുടേ കൂടെ നമ്മൾ തൈര് ഉപയോഗിക്കാറുണ്ട്. തൈരിൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. എന്നാല്‍ പലരും മഞ്ഞുകാലത്ത് തൈര് കഴിക്കാറില്ല. എന്നാല്‍ തൈര് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നും മഞ്ഞുകാലത്ത് ഇവ കഴുക്കുന്നത് നല്ലതാണെന്നുമാണ് പറയുന്നത്.
ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്.
പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും. ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും.
കാത്സ്യം ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ദിവസവും തൈര് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. തൈര് കഴിക്കുന്നത് കലോറിയുടെ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. അതു വഴി വണ്ണം കുറയ്ക്കാനും നിങ്ങളെ സഹായിച്ചേക്കാം. തൈര് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
എന്നാൽ ജലദോഷവും ചുമയും ഉള്ള ചില ആളുകൾക്ക് തൈര് കഴിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ അത്തരം ആളുകൾ മഞ്ഞുകാലത്ത് തൈര് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പണം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.