കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ അവയവമാണ് കണ്ണുകള്‍. കണ്ണില്ലെങ്കിലേ കണ്ണിന്‍റെ വില അറിയൂ എന്നാണ് ചൊല്ല്. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
മിക്കവരും സ്ക്രീനിലേക്ക് നോക്കി മണിക്കൂറുകള്‍ ചിലവിടുന്ന ഇന്നത്തെ ചുറ്റുപാടില്‍ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലേക്കായി എന്താണ് നമുക്ക് ദിവസവും ചെയ്യാനാവുകയെന്നത് അറിഞ്ഞിരിക്കുന്നതും അത് പരിശീലിക്കുന്നതും നല്ലതാണ്
നമ്മളില്‍ ഏറെ പേരും ദിവസത്തില്‍ എത്രയോ മണിക്കൂറുകളാണ് ഫോണിനും ലാപ്ടോപിനും ഡെസ്ക്ടോപ്പിനും അല്ലെങ്കില്‍ അതുപോലുള്ള സ്ക്രീനുകള്‍ക്കും മുമ്പില്‍ ചെലവിടുന്നത്. ഇത് തീര്‍ച്ചയായും നമ്മുടെ കണ്ണിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് ഈയൊരു രീതിയിലാണ് മുന്നോട്ട് പോകുന്നത്.
ഇത്തരമൊരു ചുറ്റുപാടില്‍ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലേക്കായി എന്താണ് നമുക്ക് ദിവസവും ചെയ്യാനാവുകയെന്നത്അറിഞ്ഞിരിക്കുന്നതും അത് പരിശീലിക്കുന്നതും നല്ലതാണ്.
ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
മുമ്പേ സൂചിപ്പിച്ചത് പോലെ സ്ക്രീൻ സമയം പരിമിതപ്പെടുത്തല്‍ തന്നെയാണ് ആദ്യം ചെയ്യേണ്ടത്. അധികസമയം ഫോണിലോ മറ്റോ ചെലവിടുന്നുണ്ടെങ്കില്‍ അത് സ്വയം മനസിലാക്കി ആ ശീലത്തില്‍ നിന്ന് മാറണം. താല്‍പര്യമുള്ള മറ്റ് ഹോബികളിലേക്ക് ശ്രദ്ധ തിരിക്കാമല്ലോ. സ്ക്രീനില്‍ നോക്കി ജോലി ചെയ്യേണ്ടവരോ പഠിക്കേണ്ടവരോ ആണെങ്കില്‍ ദിവസത്തിലെ സ്ക്രീൻ സമയം ഷെഡ്യൂള്‍ ചെയ്ത് മുന്നോട്ട് നീങ്ങുക ബാക്കി സമയം മറ്റെന്തെങ്കിലും കാര്യങ്ങളുമായി മുന്നോട്ട് പോവുക.
കണ്ണുകള്‍ക്ക് വേണ്ട വളരെ 'സിമ്പിള്‍' ആയ വ്യായാമങ്ങളുണ്ട്. ഉദാഹരണത്തിന് ദൂരെയിരിക്കുന്ന വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ക്ലോക്ക്‍വൈസും ആന്‍റി-ക്ലോക്ക്‍വൈസും കണ്ണുകള്‍ കറക്കുക, കണ്ണുകള്‍ പെട്ടെന്ന് അടച്ചുതുറക്കുക പോലുള്ള വ്യായാമങ്ങള്‍. ഇവ ഇടയ്ക്കിടെ ചെയ്യുന്നത് കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളകറ്റാൻ നല്ലതാണ്.
കൂളിംഗ് ഐപാക്സ് വയ്ക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കുക്കുംബര്‍, റോസ്‍വാട്ടര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കണ്ണുകളുടെ ക്ഷീണമകറ്റാനും പോളകളിലെ നീരകറ്റാനും സഹായിക്കും.
കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ഉറപ്പിക്കുന്നതാണ് കണ്ണുകളുടെ ആരോഗ്യസംരക്ഷണത്തിനായി ചെയ്യേണ്ട മറ്റൊന്ന്. വൈറ്റമിൻ-സി, വൈറ്റമിൻ-ഇ, വൈറ്റമിൻ-എ എല്ലാം ഇതിനുദാഹരണമാണ്. സിട്രസ് ഫ്രൂട്ട്സ്, ഇലക്കറികള്‍, മീൻ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്.
കണ്ണിന്റെ ആരോഗ്യവും പൊതുവായ ആരോഗ്യവും ചേർന്ന് നിൽക്കുന്ന ഒന്നാണ്. ആരോഗ്യം മെച്ചപ്പെടുത്താനും നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചില പോഷകങ്ങളും വൈറ്റമിനുകളുമായ എ, സി, ഒമേഗഫാറ്റി ആസിഡുകൾ, സിങ്ക് എന്നിവയെല്ലാം തിമിരം, പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണമേകും. വൈറ്റമിൻ എയും ബീറ്റാകരോട്ടിനും ധാരാളം അടങ്ങിയതിനാൽ കാരറ്റ് കണ്ണിനു നല്ലതാണെന്ന് നമുക്കറിയാം.
പയർവർഗങ്ങളിൽ സിങ്ക് ധാരാളം ഉണ്ട്. ഇറച്ചിക്കു പകരം നിൽക്കുന്നവയാണ് പയർവർഗങ്ങൾ. പ്രോട്ടീനും ധാരാളമായി ഇവയിലുണ്ട്. പൂരിതകൊഴുപ്പുകൾ ഇല്ലാത്തതിനാലും നാരുകൾ ധാരാളം അടങ്ങിയതിനാലും കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് പയർവർഗങ്ങൾ. ചില നട്സുകളായ വാൾനട്ട്, കാഷ്യുനട്ട് (കശുവണ്ടി), നിലക്കടല, ബദാം എന്നിവയിൽ ഒമേഗ 3 യും വൈറ്റമിൻ ഇയും ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
കാഴ്ചയ്ക്കു സഹായിക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനിയാണ് പച്ചനിറത്തിലുള്ള ഇലക്കറികൾ. പച്ചച്ചീര, കേൾ തുടങ്ങിയവയിലെല്ലാം ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയവ ധാരാളമുണ്ട്.
ദിവസവും രാവിലെ അല്‍പം കറ്റാര്‍ വാഴ ജ്യൂസ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കറ്റാര്‍വാഴ കണ്ണുകള്‍ക്ക് മാത്രമല്ല, മറ്റ് പല ആരോഗ്യഗുണങ്ങളും നല്‍കുന്നതുമാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.