മക്കളുടെ സാമൂഹിക കഴിവുകൾ വർദ്ധിപ്പിക്കണമോ?. വഴിയുണ്ട് ?.
മക്കൾ പഠനത്തിൽ മികവുള്ളവരും ജീവിതത്തിൽ സ്മാർട്ടായും വളർന്നു വരണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. പഠനവും പാഠ്യേതര വിഷയങ്ങളും സ്കൂൾതലത്തിൽ പഠിപ്പിക്കുമെങ്കിലും സാമൂഹിക കഴിവുകൾ മാതാപിതാക്കൾ തന്നെ ശീലിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. പല കഴിവുകളും കുട്ടികളിൽ ജന്മസിദ്ധമായി ഉണ്ടെങ്കിലും നിരന്തരം അതിൽ പരിഷ്കരണം നടക്കുകയും വേണം.
സാമൂഹിക കഴിവുകൾ കുട്ടികളെ ശീലിപ്പിക്കുന്നതു സംബന്ധിച്ച്
ഏഴു കാര്യങ്ങൾ സൂചിപ്പിക്കാം
ഒന്നാമതായി ശക്തമായ സൗഹൃദമാണ് വേണ്ടത്. സമപ്രായക്കാരുമായി ചങ്ങാത്തം വയ്ക്കാനും മറ്റു കുട്ടികളുമായി സംസാരിക്കാനും ക്ഷേമ കാര്യങ്ങൾ അന്വേഷിക്കാനും കഴിയണം.ഫലപ്രദമായ ആശയവിനിമയത്തിനു കഴിയാതെ വരുമ്പോഴാണ് അവരിൽ വഷളത്തര ങ്ങൾ വന്നുചേരുന്നത്.മറ്റു കുട്ടികളോട് സംസാരിച്ചാൽ വഷളായി പോകുമെന്നു വിശ്വസിക്കേണ്ട .
അവരിൽ കഴിവുകൾ ഉണ്ടാകുന്നതിനോടൊപ്പം പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും പരിശീലിപ്പിച്ചെടുക്കാം.
രണ്ടാമതായി പങ്കിടൽ ശീലമാണ്. ലഘുഭക്ഷണമോ, മിട്ടായിയോ കളിപ്പാട്ടമോ കിട്ടിയാൽ അതു കൂട്ടുകാരുമായി പങ്കിടാനുള്ള താല്പര്യമുണ്ടാകണം. കൂടുതൽ സുഹൃത്തുക്കളെ ഉണ്ടാക്കുവാനും നിലനിർത്തുവാനും അതുവഴി കഴിയും.
രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ മറ്റുള്ളവരുമായി
പങ്കിടുവാൻ ആഗ്രഹം പ്രകടിപ്പിക്കാം. മൂന്നു വയസ്സു മുതൽ ആറു വയസ്സുവരെയുള്ളവർ സ്വാർത്ഥമതികളായും കണ്ടുവരുന്നു ,
എന്നാൽ അവർക്ക് ഇഷ്ടമില്ലാത്ത കളിപ്പാട്ടങ്ങൾ പങ്കു വച്ചേക്കാം .ഏഴും എട്ടും വയസിൽ മറ്റുള്ളവരുമായി പങ്കിടാൻ താല്ലര്യം കാണിച്ചു തുടങ്ങും ചെറുപ്രായത്തിലേ വീട്ടിലുള്ളവരുമായി എന്തും പങ്കിടുന്നത് ശീലമാക്കണം.
മൂന്നാമതായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ശീലമാണ്.
കളി സ്ഥലത്തും ക്ലാസ് മുറികളിലും വീടുകളിലുളളവരുമായി . സഹകരിച്ച് തന്നെ വളരണം.
മൂന്നര വയസ്സാകുമ്പോൾ സമപ്രായക്കാരായ കുട്ടികളുമായി കളിക്കാനും പൊതു ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാനും തുടങ്ങുന്നു . "ടീം വർക്കിന്റെ " പ്രാധാന്യംചെറുപ്പത്തിലേ ശീലിപ്പിക്കണം.
നാലാമതായി മറ്റുള്ളവർ പറയുന്നത് കേൾക്കുക എന്നതാണ്. രക്ഷകർത്താക്കളോ മറ്റുള്ളവരോ പറയുന്നത് ശ്രദ്ധിക്കാനും ഉൾക്കൊള്ളാനും ശ്രമിക്കണം. ആശയ വിനിമയത്തിൽ ശരിയായി കേൾക്കൽ അത്യാവശ്യം തന്നെയാണ്.
പഠനത്തിൽ കേൾക്കുക .കുറിപ്പുകൾ എടുക്കുക, ചിന്തിക്കുക എന്നിവയൊക്കെ പ്രാധാന്യമുള്ളതാണ്. ഇത് .കുട്ടികളെ പഠിപ്പിക്കാൻ ഒരു ചെറിയ വഴി പറയാം. കുട്ടി പുസ്തകം വായിക്കുന്നതിനിടയിൽ നിർത്തിയിട്ട് എന്താണ് വായിക്കുന്നതെന്നു പറയാൻ ആവശ്യപ്പെടുക. വിട്ടു പോയത് പറയുവാൻ പ്രോത്സാഹിപ്പിക്കുക.
അഞ്ചാമതായി നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരുക എന്നാണ്. ചില കുട്ടികൾ അവരുടെ മുറി വൃത്തിയാക്കാൻ പറഞ്ഞാലും ചെയ്യാറില്ല. ഒരു സമയവും ഒരു നിർദേശം മാത്രം നൽകിയാൽ അവർ അതു ചെയ്യാൻ താത്പര്യം കാണിക്കാനിടയുണ്ട്.
ആറാമതായി സാമുഹ്യ മര്യാദകളാണ്. മറ്റുളളവരുമായി സംസാരിക്കുമ്പോൾ വേണ്ട സ്ഥലം ഇല്ലാതിരിക്കലാണ്.
വളരെ അടുത്തു നിന്നു സംസാരിച്ചാൽ കേൾവിക്കാരന് അരോചകമായി തോന്നാം. ഇടക്കു കയറി സംസാരിക്കരുതെന്നും, വാതിലിൽ മുട്ടിയ ശേഷം മാത്രം മുറിയിൽ പ്രവേശിക്കമെന്നും കുട്ടി ചെറുപ്പത്തിലേ മനസ്സിലാക്കണം.
ഏഴാമതായി സംസാരിക്കുന്നവരുടെ കണ്ണിൽ നോക്കി സംസാരിക്കണമെന്നു നിർദ്ദേശിക്കാം. ലജ്‌ജ കൂടാതെ കണ്ണിൽ നോക്കി തന്നെ സംസാരിക്കാൻ പ്രേരിപ്പിക്കണം. മുഖത്തു നോക്കാതെ തറയിലിരുന്നു നോക്കിയോ മറ്റു ചുറ്റുപാടുകൾ നോക്കി കൊണ്ടിരുന്നാൽ നിങ്ങൾ ഒരു കഥ പറയുക. ആ സമയം അവർ കണ്ണിൽ നോക്കൂo .ഇങ്ങനെ അവരെ കണ്ണിൽ നോക്കി സംസാരിക്കുന്നവരായി മാറ്റിയെടുക്കാനും കഴിയും ഇത്തരത്തിലൊക്കെ ശീലിക്കുമ്പോൾ .സാമൂഹിക കഴിവുകൾ കുട്ടികളിൽ വർദ്ധിച്ചു കൊണ്ടിരിക്കും.
KHAN KARICODE
CON PSYCHOLOGIST