thumbnail

കഴിഞ്ഞദിവസം കാപ്പാട് നടന്ന ഒരു സംഭവമാണ് ഇപ്പോൾ ജനങ്ങളിൽ ചിരിയും അത്ഭുതവും ഉണ്ടാക്കുന്നത്.

മോഷ്ടിച്ച വള കൊണ്ട് സ്വർണ്ണ കൂടുണ്ടാക്കി തെങ്ങിൻ മണ്ടയിൽ കാക്കയുടെ ആഡംമ്പര ജീവിതം






കോഴിക്കോട്: കഴിഞ്ഞദിവസം കാപ്പാട് നടന്ന ഒരു സംഭവമാണ് ഇപ്പോൾ ജനങ്ങളിൽ ചിരിയും അത്ഭുതവും ഉണ്ടാക്കുന്നത്. ഇതിൽ ഒരു കാക്കയാണ് പ്രധാന കഥാപാത്രം.

സംഭവം ഇങ്ങനെയാണ്...
ബന്ധുവീട്ടിൽ കല്ലിയാണത്തിന് പോയി തിരിച്ച് വന്ന് 6 വയസ്സുള്ള മകൾ താൻ അണിഞ്ഞ ഒരോ പവൻ വീതം വരുന്ന വളയും മാലയും അഴിച്ചു കടലാസിൽ പൊതിഞ്ഞു വെയിസ്റ്റ് ഡബ്ബിന്റെ അടപ്പിന്റെ മുകളിൽ വെച്ച് ഉമ്മയോട് എടുക്കുവാൻ പറഞ്ഞ് കുട്ടി കളിക്കുവാൻ പോകുകയായിരുന്നു . പത്ത് ദിവസം കഴിഞ്ഞു മറ്റൊരുവിവാഹത്തിന് പോകുന്നതിന് വേണ്ടി അണിയാൻ ശ്രമിക്കുമ്പോഴാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. 


തുടർന്ന് വീട് മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മകൾ പറഞ്ഞതനുസരിച്ച് കടലാസിന്റെ പൊതി അന്വേഷിച്ച് അടിച്ച് വാരി കൊണ്ടിടാറുള്ള വെയ്സ്റ്റ് കൂട്ടത്തിൽ നിന്ന് ഒരു പവന്റെ സ്വർണ്ണ മാല ലഭിച്ചു അവിടെങ്ങളിൽ മുഴുവൻ അരിച്ചു പെറുക്കിയങ്കിലും വള ലഭിച്ചില്ല . 


 അങ്ങിനെയിരിക്കവെയാണ് ബന്ധു കൂടിയായ അയൽവാസിയുടെ ശ്രദ്ധയിൽ പഴയ പ്ലാസ്റ്റിക്ക് വള കൊത്തിയെടുത്ത് ഒരു കാക്ക തൊട്ടടുത്ത തെങ്ങിന്റെ മണ്ടയിലേക്ക് പോകുന്നത് കണ്ടത്. ചിലപ്പോൾ സ്വർണ്ണ വളയും മൂപ്പർ തന്നെ കൊണ്ടുപോയതാകും എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തെങ്ങിന്റെ മണ്ടയിൽ കയറി പരിശോധിച്ചപ്പോയാണ് സ്വർണ്ണവള കൊണ്ട് കാക്ക കൂട് കെട്ടി ആഡംമ്പര ജീവിതം നയിക്കുന്നതായി കണ്ടെത്തിയത്. 


ഇത് കണ്ടു ചിരിയും അൽഭുതവും വീട്ടുകാരിലും നാട്ടുകാരിലും ഉളവാക്കി. കാപ്പാട് കണ്ണൻ കടവ് പരീക്കണ്ടി പറമ്പിൽ നസീറിന്റെയും ഷരീഫയുടെയും മകൾ അലിഫ് ഇസ്ലാമിക്ക് സ്കൂൾ ഒന്നാം തരം വിദ്യാർത്ഥിനി കൂടിയായ ഫാത്തിമ ഹൈഫയാണ് കാക്ക മോഷ്ടിച്ച സ്വർണ്ണവളയുടെ ഉടമ.

Subscribe by Email

Follow Updates Articles from This Blog via Email

No Comments