ഹെയർ സ്ട്രെയ്റ്റനിങ് കരുതലോടെ വേണം
മുടിയുടെ അനന്തമായ ഫാഷന്‍ സാധ്യതകള്‍ പരീക്ഷിക്കുന്നത് തെറ്റല്ല. എന്നാല്‍ പരീക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം മറന്ന് വേണ്ട എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
ഹെയർ സ്ട്രെയ്റ്റനർ പോലുള്ള ഹോട്ട് സ്റ്റൈലിങ് ടൂളുകളുടെ അമിത ഉപയോഗം നല്ലതല്ല എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അഞ്ച് പ്രശ്നങ്ങളാണ് അവര്‍ മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്.
വരൾച്ച
ഹെയര്‍ സ്‌ട്രെയ്റ്റനിങ് മുടിയിലെ ഈര്‍പ്പം വലിച്ചെടുത്ത് അതിനെ വല്ലാതെ വരളാൻ കാരണാകും. അത് പതിവാകുന്നത് മുടിയുടെ ആരോഗ്യം നശിക്കുന്നു.
ഉണങ്ങിയ ശിരോചര്‍മം
ശിരോചര്‍മത്തിന്റെ ഈര്‍പ്പം നിലനിർത്താന്‍ ശരീരം ചില എണ്ണകൾ ഉദ്പാദിപ്പിക്കുന്നുണ്ട്. സ്ഥിരമായി സ്‌ട്രെയ്റ്റനിങ് ചെയ്യാന്‍ ചൂട് കൊടുക്കുന്നത് ശിരോചർമത്തിലെ ഈ എണ്ണയെ നീക്കം ചെയ്യും. ഇത് തലയിൽ ചൊറിച്ചിലിന് കാരണമാകും.
പ്രകൃതിദത്തമല്ലാത്ത ചൂടാണ് മുടിയില്‍ സ്‌ട്രെയ്റ്റനിങ് സമയത്ത് ഏല്‍പ്പിക്കുന്നത്. ഇത് മുടിയുടെ ബലം കുറയ്ക്കുകയും മുടി പൊട്ടാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും.
മുടിയെ പരിചരിക്കുന്ന വിധം
കഴിക്കുന്ന ആഹാരം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും മുടിയുടെ ഘടന. സ്ഥിരമായി ചൂട് പ്രയോഗിച്ചാല്‍ സ്വാഭാവികമായ ഘടന നഷ്ടപ്പെട്ട് മുടി മങ്ങലേറ്റതു പോലെയാകും.
പിളര്‍പ്പ്
മുടി പിളർപ്പിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടാവും. മുടിയുടെ അറ്റത്തു നിന്നാണ് അവയുടെ പിളർപ്പ് തുടങ്ങുന്നത്. സ്ഥിരമായ സ്‌ട്രെയ്റ്റനിങ് മുടി ഉണക്കുമെന്നതിനാല്‍ അവ പിളരാനുളള സാധ്യത വര്‍ധിക്കുന്നു.
അറിവ് പകരുന്നത് നന്മയാണ് അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.
🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🍏Natural Health Tips🌴