അസിഡിറ്റി വില്ലനാകുമ്പോള്‍ രക്ഷ ഭക്ഷണം തന്നെ...
ഭക്ഷണത്തിലൂടെ തന്നെ അസിഡിറ്റിയും പുളിച്ച് തികട്ടലും ഇല്ലാതാക്കാം എങ്ങനെയെന്ന് നോക്കാം.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തന്നെയാണ് പലപ്പോഴും അസിഡിറ്റിയ്ക്ക് കാരണമാകുന്നത്. ആമാശത്തില്‍ ദഹനപ്രക്രിയയ്ക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ഇതിന് ദഹിപ്പിക്കാനാവാത്ത ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് അസിഡിറ്റി തല പൊക്കുന്നത്.
ഏത് സമയത്തും ആരിലും ഉണ്ടാവുന്നതാണ് അസിഡിറ്റി. അസിഡിറ്റിയും പുളിച്ച് തികട്ടലും പലപ്പോഴും പലരേയും ബുദ്ധിമുട്ടിലാക്കാറുമുണ്ട്. കാപ്പി-ചായ എന്നിവയുടെ ഉപയോഗം കൂടുതലാകുമ്പോഴും കൃത്യമായി ഭക്ഷണം കഴിയ്ക്കാത്തതുമാണ് പലപ്പോഴും അസിഡിറ്റിയുടേും പുളിച്ച് തികട്ടലിന്റേയും പ്രധാന കാരണം. ഇതിനെ ഭക്ഷണത്തിലൂടെ തന്നെ നേരിടാം.
വാഴപ്പഴം
പൊട്ടാസ്യം ധാരാളം പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് നെഞ്ചെരിച്ചിലിനേയും പുളിച്ചു തികട്ടലിനേയും പമ്പ കടത്തും. പ്രകൃതി ദത്തമായ അന്റാസിഡാണ് പഴം.
തുളയിയില
തുളസിയിലയാണ് മറ്റൊന്ന്. ഏറ്റവും പെട്ടെന്ന് തന്നെ അസിഡിറ്റി ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായത്. തുളസിയില വായിലിട്ട് ചവയ്ക്കുന്നതും തിളച്ച വെള്ളത്തിലിട്ട് കുടിയ്ക്കുന്നതും അസിഡിറ്റി മാറ്റും
സംഭാരം
സംഭാരമാണ് മറ്റൊന്ന്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് നല്ല നാടന്‍സംഭാരം കഴിയ്ക്കുന്നത് അസിഡിറ്റിയേയും പുളിച്ച് തികട്ടലിനേയും ഇല്ലാതാക്കുന്നു.
കരിക്ക്
കരിക്ക് കഴിയ്ക്കുന്നതും ഇതിനെ ഫലപ്രദമായ ചെറുക്കുന്ന ഒന്നാണ്. വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകളേയും ഇത് ഇല്ലാതാക്കും.
പാൽ
പാല്‍ കുടിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. എന്നാല്‍ അല്‍പം തണുത്ത പാല്‍ ആണെങ്കില്‍ അസിഡിറ്റിയെ പേടിക്കുകയേ വേണ്ട. പാല്‍ വയറില്‍ ഉണ്ടാകുന്ന അമിത ആസിഡിനെ തടയുന്നു.
ജീരകം
വയറു നിറയെ ഭക്ഷണം കഴിച്ചതിനു ശേശം പലരും ജീരകം കഴിയ്ക്കുന്നത് കണ്ടിട്ടില്ലേ, പ്രത്യേകിച്ച് ഹോട്ടലുകളില്‍. ഇത് അസിഡിറ്റിയെ ചെറുക്കുന്നു. ജീരകച്ചായ കുടിയ്ക്കുന്നതും നല്ലതാണ്.
ഏലം
ദഹനത്തിന് സഹായിക്കുന്നതാണ് ഏലം. അസിഡിറ്റി പ്രശ്‌നമാകുന്നു എന്ന് തോന്നിയാല്‍ ഉടന്‍ തന്നെ അല്‍പം ഏലം എടുത്ത് കഴിയ്ക്കുന്നത് നല്ലതാണ്.
ശര്‍ക്കര
ശര്‍ക്കരയാണ് മറ്റൊരു പ്രതിവിധി. ഉയര്‍ന്ന തോതില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിന്റെ ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്നു. കുടലിനെ ശക്തിപ്പെടുത്താനും ശര്‍ക്കര സഹായിക്കുന്നു.
അറിവ് പകരുന്നത് നന്മയാണ് അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.
🄰🅁🄸🅅🅄✒️🄰🅁🄾🄶🅈🄰🄼
🍏Natural Health Tips🌴