കൂവ അഥവാ ആരോറൂട്ട് എന്ന കിഴങ്ങ് ഉണക്കി പൊടിച്ച് ഉണ്ടാക്കുന്നതാണ് കൂവപ്പൊടി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന കൂവപ്പൊടിയിൽ
മുലപ്പാലിനോളം ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.
കാൽസ്യം ക്ലോറൈഡിനാലും അയേണിനാലും സമ്പുഷ്ടമായ കൂവപ്പൊടി കുട്ടികളിലും മുതിർന്നവരിലും ശരീരത്തിലെ ആസിഡ്– ആൽക്കലി ബാലൻസ് നിലനിർത്താനും രക്തോൽപാദനം വർധിപ്പിക്കാനും വിളർച്ച അകറ്റാനും സഹായിക്കും.
ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് വളരെ ആവശ്യമുള്ള ഫോളേറ്റ് അടങ്ങിയിട്ടുള്ള കൂവപ്പൊടി ഗർഭിണികൾക്ക് കഴിക്കാവുന്ന ഉത്തമാഹാരങ്ങളിൽ ഒന്നാണ്. കുട്ടികൾക്ക് കൂവനൂറ്‍ നൽകുന്നത് ദഹനപ്രശ്‌നങ്ങൾ, മലബന്ധം, വയറിളക്കങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മാറ്റുവാനും സാധിക്കും.
വളരെ കുറച്ച് കലോറിമാത്രമടങ്ങിയിട്ടുള്ള കൂവപ്പൊടി ശരീരഭാരം കുറയ്ക്കുകയും ഊർജവും ഉന്മേഷവുംനൽകുകയും ചെയ്യും. പൊട്ടാസ്യത്തിന്റെ കലവറയായ കൂവപ്പൊടി ഹൃദയമിടിപ്പും രക്തസമ്മർദവും നിയന്ത്രിച്ച് ഹൃദയാരോഗ്യം കാത്ത് സംരക്ഷിക്കുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്ക് പരിഹാരം കാണുകയും ചെയ്യും.
വേനൽക്കാലത്ത് നിർജലീകരണം കാരണമുണ്ടാവുന്ന ക്ഷീണവും തളർച്ചയും അകറ്റാൻ ശരീരത്തിന് തണുപ്പ് നൽകുന്ന കൂവവെള്ളം കുടിക്കാം. ശാരീരികമായി ഏറെ അധ്വാനിക്കുന്നവർക്ക് ക്ഷീണം തോന്നുമ്പോൾ കൂവവെള്ളം കുടിക്കുന്നത് നഷ്ട്ടമായ ഊർജ്ജവും ഉന്മേഷവും തിരികെ നേടാൻ സഹായിക്കും.
അനാവശ്യ കെമിക്കലുകൾ ഉപയോഗിക്കാതെ ശ്രദ്ധയോടും കരുതലോടും വളർത്തി ഉൻക്കി പൊടിച്ചെടുത്ത കൂവപ്പൊടി ഏതു പ്രായക്കാർക്കും കഴിക്കാവുന്ന ഒട്ടേറെ ഗുണങ്ങളുള്ള ഒരു അത്ഭുതാഹാരം തന്നെയാണ്.
അറിവ് പകരുന്നത് നന്മയാണ് അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼
🍏Natural Health Tips🌴