പഴങ്ങളുണ്ടോ?
വീട്ടിൽത്തന്നെ വിനാഗിരി നിർമിക്കാം...
കശുമാങ്ങാനീര്, തേങ്ങാവെള്ളം, ജാതിക്കാത്തോട്, കൂഴച്ചക്ക, പൈനാപ്പിൾ കൂഞ്ഞ്, ചാമ്പയ്ക്ക, പാളയംകോടൻ പഴം എന്നിവയെല്ലാം വിനാഗിരി നിർമിക്കാൻ യോജ്യമാണ്.
ഒരു കിലോ പഴത്തിന് ഒന്നേകാൽ ലീറ്റർ വെള്ളം തിളപ്പിച്ച്, പഴം ചേർത്ത് വാങ്ങിവയ്ക്കുക. തണുക്കുമ്പോൾ അര ടീസ്പൂൺ യീസ്റ്റും 400 ഗ്രാം പഞ്ചസാരയും ചേർത്ത് മൂടിക്കെട്ടി വയ്ക്കുക. 7–10 ദിവസങ്ങൾക്കുശേഷം അരിച്ചെടുത്ത് 250 മില്ലി വിനാഗിരി ചേർത്ത് 2 ആഴ്ചകൂടി മൂടിവയ്ക്കുക.
രണ്ടാഴ്ചയ്ക്കുശേഷം അരിച്ചെടുത്ത് നീളമുള്ള കുപ്പികളിൽ സൂക്ഷിക്കാം. അച്ചാറിൽ ചേർക്കാനും മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാനും ഉപയോഗിക്കാം.
🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼
🍏Natural Health Tips🌴