29/03/2024, വെള്ളി,ഇന്നത്തെ വിപണി നിലവാരം
സ്വർണവില ആദ്യമായി 50,000 ന് മുകളിൽ
സ്വർണവില അരലക്ഷം കടന്നു
ചരിത്രത്തിലാദ്യമായി സ്വർണവില അരലക്ഷം കടന്നു. ഒരു പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 6,300 രൂപയാണ് വില. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഇന്നു കൂടിയത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് രാജ്യത്തെ സ്വർണവിലയും ഉയരാൻ ഇടയാക്കിയത്.
ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിലെ സ്വർണവില വർധിക്കാൻ കാരണം. സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഒരു ഗ്രാം സ്വർണത്തിന് 6,170 രൂപയും പവന് 49360 രൂപയുമായിരുന്നു ഇന്നലത്തെ വില.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,300 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6,873 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,154 രൂപയുമാണ്.
സ്വർണ്ണം :
ഗ്രാം : 6300 രൂപ
പവൻ : 50,400 രൂപ
വെള്ളി :
ഗ്രാം : 80.80 രൂപ
കിലോ : 80,800 രൂപ
എക്സ്ചേഞ്ച് റേറ്റ്...
യു എസ് ഡോളർ. : 83.35
യൂറൊ : 89.82
ബ്രിട്ടീഷ് പൗണ്ട് : 105.20
ഓസ്ട്രേലിയൻ ഡോളർ : 54.25
കനേഡിയൻ ഡോളർ :61.50
സിംഗപ്പൂർ . : 61.76
ബഹറിൻ ദിനാർ : 220.83
മലേഷ്യൻ റിംഗിറ്റ് : 17.62
സൗദി റിയാൽ : 22.22
ഖത്തർ റിയാൽ : 22.90
യു എ ഇ ദിർഹം : 22.70
കുവൈറ്റ് ദിനാർ : 270.88
ഒമാനി റിയാൽ. : 216.51
പെട്രോൾ, ഡീസൽ വിലകൾ...
കോഴിക്കോട് : 105.72 - 94.72
എറണാകുളം : 105.61 - 94.60
തിരുവനന്തപുരം : 107.56 - 96.43
കോട്ടയം : 106..37 - 95.31
മലപ്പുറം : 106.10 - 95.08
തൃശൂർ : 106.32 - 95.26
കണ്ണൂർ : 105.77 - 94.78