ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

01/06/2024, ശനി,ഇന്നത്തെ വിപണി നിലവാരം

01/06/2024, ശനി,ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം :  ഗ്രാം : 6650 രൂപ പവൻ : 53,200 രൂപ    വെള്ളി : ഗ്രാം : 98.00രൂപ കിലോ : 98,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌...  യു എസ്‌ ഡോളർ. : 83.44 യൂറൊ : 90.54 ബ്രിട്ടീഷ്‌ പൗണ്ട്‌ : 106.30   ഓസ്ട്രേലിയൻ ഡോളർ : 55.58 കനേഡിയൻ ഡോളർ :61.22     സിംഗപ്പൂർ . : 61.67   ബഹറിൻ ദിനാർ : 221.57 മലേഷ്യൻ റിംഗിറ്റ്‌ : 17.73   സൗദി റിയാൽ : 22.25 ഖത്തർ റിയാൽ : 22.92 യു എ ഇ ദിർഹം : 22.72 കുവൈറ്റ്‌ ദിനാർ : 271.95   ഒമാനി റിയാൽ. : 216.90 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 105.93- 94.93 എറണാകുളം : 105.72 - 94.70 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.65 - 94.64 മലപ്പുറം : 106.56 - 95.49 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.83 - 94.83

കടിച്ചാല്‍ പാട് പോലും കാണില്ല, മണിക്കൂറുകള്‍ക്കകം മരണം; തൊടിയിലും കിണറ്റിലുമൊക്കെ കാണുന്ന 'വെള്ളിക്കെട്ടനെ' സൂക്ഷിക്കണം

കടിച്ചാല്‍ പാട് പോലും കാണില്ല, മണിക്കൂറുകള്‍ക്കകം മരണം; തൊടിയിലും കിണറ്റിലുമൊക്കെ കാണുന്ന 'വെള്ളിക്കെട്ടനെ' സൂക്ഷിക്കണം ശംഖുവരയൻ/ വെള്ളിക്കെട്ടൻ... കൂടുതലും രാത്രി സമയങ്ങളില്‍ ആണ് ഈ പാമ്ബ്‌ ഇര തേടുന്നത്. ഇന്ത്യയിലെ ബിഗ് ഫോർ പാമ്ബുകളിലെ ഒരു അംഗമാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന പാമ്ബുകളില്‍ വീര്യം കൂടിയ വിഷമുള്ളവയില്‍ രണ്ടാം സ്ഥാനക്കാരാണ്. അണലി, മൂർഖൻ, രാജവെമ്ബാല എന്നിവയുടെ വിഷത്തേക്കാള്‍ കാഠിന്യം കൂടുതലാണ്. തിളങ്ങുന്ന കറൂപ്പുനിറത്തിൽ വെള്ളിവളയങ്ങളുള്ളതിനാൽ വേഗം തിരിച്ചറിയാനാകും. കുറ്റിക്കാടുകളിലും വീട്ടുപറമ്പുകളിലുമാണ് താമസം. അപൂർവ്വമായി വീട്ടിനകത്തും എത്താറുണ്ട്. ശാന്ത സ്വഭാവക്കാരനാണെങ്കിലും ഉപദ്രവിച്ചാൽ ശൗര്യത്തോടെ കടിക്കും. മറ്റു പാമ്പുകളാണ് പ്രിയപ്പെട്ട ഭക്ഷണം. എലി, തവള, പല്ലി എന്നിവയെയും ഭക്ഷണമായി ഉപയോഗിക്കുന്നു. കാഴ്ച്ചയിൽ ചുരുട്ട എന്ന വിഷമില്ലാത്ത പാമ്പുമായി ഏറെ സാദൃശ്യമുണ്ട് എന്ന കാരണത്താൽ പലരും ഇതിന്റെ കടി അത്ര കാര്യമാക്കാറില്ല. ഇവ ഏകദേശം ഒന്നര മീറ്റർ‌ നീളത്തിൽ വളരുന്നു. കേരളത്തിനു പുറത്ത് ഇവയുടെ വ്യത്യസ്തമായ ജാതികളെ കാണുന്നു. അതിനൊരു ഉദാഹരണമാണ് മഞ്ഞവരയൻ. കേരളത...

സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുക

ദില്ലി: ഫോണുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ പെരുകുകയാണ്. ഫോണ്‍കോളുകളും എസ്‌എംഎസുകളും വാട്‌സ്‌ആപ്പും വഴിയുള്ള തട്ടിപ്പുകളില്‍ ഏറെപ്പേര്‍ക്കാണ് ഇതിനകം പണവും മാനവും ജീവനും നഷ്ടപ്പെട്ടത്. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാലും കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായാലും എന്ത് ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല എന്നത് വസ്‌തുതതാണ്. എന്നാല്‍ വളരെയെളുപ്പം പരാതി നല്‍കാനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് മുന്നിലുണ്ട് എന്ന് മനസിലാക്കുക. സംശയം തോന്നുന്ന ഫോണ്‍കോളുകളും മെസേജുകളും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ടെലികോം മന്ത്രാലയം ഒരുക്കിയിരിക്കുന്ന സൗകര്യമാണ് ഇതിലൊന്ന്. ജാഗ്രത തന്നെയാണ് പ്രധാനം ടെലികോം സര്‍വീസുകള്‍ വഴി തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളതായി സംശയം തോന്നിയാല്‍ ഉടനടി പരാതി നല്‍കാം. സംശയാസ്‌പദമായ എല്ലാ ഫോണ്‍ കോളുകളും മെസേജുകളും വാട്‌സാപ്പ് സന്ദേശങ്ങളും ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ടെലികോം മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താം. സംശയാസ്‌പദമായ ഫോണിടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ തട്ടിപ്പിന് വിധേയരാവും മുമ്ബേ ജാഗ്രത പാലിക്കാനാ...

ബ്രഡ് വാങ്ങുമ്പോൾ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

ബ്രഡ് വാങ്ങുന്നവര്‍ നിരവധിയാണ്. പലപ്പോഴും ആരോഗ്യത്തിന് വേണ്ട ചേരുവകള്‍ ഉള്ള ബ്രെഡും അതല്ലാതെ അനാരോഗ്യം തരുന്നവയും ഇന്ന് വിപണിയില്‍ ധാരാളമുണ്ട്. ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ബ്രെഡ് ചോദിച്ച്‌ വാങ്ങുമ്ബോള്‍ എന്തൊക്കെ കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. പലപ്പോഴും ബ്രെഡിനേക്കാള്‍ മികച്ചത് ഇല്ലെന്ന് തന്നെ പലര്‍ക്കും തോന്നാം. എന്നാല്‍ ബ്രെഡ് വാങ്ങുമ്ബോള്‍ അതിന്റെ പാക്കറ്റിലേക്കൊന്ന് കണ്ണോടിക്കൂ. ആരോഗ്യത്തോടെയുള്ള മികച്ച മാറ്റങ്ങള്‍ക്ക് എപ്പോഴും ബ്രെഡ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ബ്രെഡിനേക്കാള്‍ മികച്ച ഓപ്ഷന്‍ ആരോഗ്യത്തിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തില്‍ ഉണ്ടെങ്കിലും ബ്രെഡ് വാങ്ങുമ്ബോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ബ്രഡിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ് പഞ്ചസാരയുടെ അളവ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ബ്രെഡില്‍ പഞ്ചസാര ചേര്‍ക്കുന്നുണ്ട്. ബ്രെഡ് വാങ്ങുമ്ബോള്‍ പലപ്പോഴും പഞ്ചസാര ഉപയോഗിക്കാറുണ്ട്. എന്നാല്‍ ബ്രെഡിന്റെ കവറിന് മുകളില്‍ പഞ്ചസാര ഏത് തരത്തിലാണ് ചേര്‍ക്കേണ്ട...

നല്ല നാടന്‍ ചക്കവറുത്തത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം

നല്ല മഴയാണ് നാട്ടിലെങ്ങും, എന്നാല്‍ ഈ സമയം ചായയും നല്ല പൊരിച്ച എണ്ണക്കടികള്‍ എന്തെങ്കിലും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും എല്ലാവരും. വൈകുന്നേരം സമയത്ത് ഒരു ചായ കുടിച്ചാൽ കിട്ടുന്ന  സുഖം അത് പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നാല്‍ ചക്കക്കാലമായത് കൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തില്‍ ചക്ക ചിപ്‌സ് തയ്യാറാക്കാം. പക്ഷേ ചക്ക ചിപ്‌സ് തയ്യാറാക്കുമ്ബോള്‍ പലപ്പോഴും അത് ക്രിസ്പി ആയി അല്ലെങ്കില്‍ മൊരിഞ്ഞ് വരുന്നില്ല എന്ന് പലരും പരാതി പറയുന്നു. എന്നാല്‍ ഇനി നല്ല കിടിലന്‍ ടേസ്റ്റില്‍ നല്ല ക്രിസ്പി ആയി ചക്ക ചിപ്‌സ് തയ്യാറാക്കുന്നതിന് ഒരു രഹസ്യക്കൂട്ട് ചേര്‍ത്താല്‍ മതി. നല്ല നാടന്‍ ചക്കവറുത്തത് അധികം എണ്ണ കുടിക്കാതെ നമുക്ക് വീട്ടില്‍ ചെയ്യാവുന്നതാണ്. ചക്കക്കാലമായത് കൊണ്ട് ആകെ വെളിച്ചെണ്ണയുടെ ചിലവ് മാത്രമേ ഇതിനുള്ളൂ. പിന്നെ കുറച്ച്‌ അധ്വാനവും. എന്നാല്‍ ഇതിന്റെയെല്ലാം കഷ്ടപ്പാടും ബുദ്ധിമുട്ടും വളരെ എളുപ്പത്തില്‍ തീര്‍ക്കും ചക്ക വറുത്തത് കഴിക്കുമ്ബോള്‍ എങ്ങനെ നല്ല ക്രിസ്പി ചക്ക വറുത്തത് തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള ചേരുവകള്‍: നല്ല മൂത്ത കനം കുറഞ്ഞ ചുളയുള്ള ചക്ക -അഞ്ച് കപ്പ് മഞ്...

കൂട്ടുകാരനെയും അമ്മയേയും നായയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച എട്ടുവയസ്സുകാരന് കടിയേറ്റു ; പേവിഷബാധയേറ്റ് മരണം

നായ കടിച്ചത് അറിഞ്ഞില്ല, വീണതിന്റെ പാടുകൾ ആണെന്ന് കരുതി; ഹരിപ്പാട് പേ വിഷബാധയേറ്റ എട്ടു വയസ്സുകാരൻ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്ബത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ (8) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്ബ് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കൂട്ടുകാരനും അമ്മയും വീടിന് മുന്നിലെ വഴിയിലൂടെ വരികയും തെരുവ്‌നായ ഇവര്‍ക്ക് നേരെ വരികയുമായിരുന്നു. ഉടന്‍ കയ്യിലിരുന്ന ബോര്‍ഡ് കൊണ്ടു ദേവനാരായണന്‍ പട്ടിയെ എറിഞ്ഞതോടെ  ദേവനാരായണന്റെ നേര്‍ക്ക് നായ തിരിയുകയും നായയില്‍നിന്ന് രക്ഷപ്പെടാനായി കുട്ടി ഓടുന്നതിനിടെ ഓടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസ തടസം നേരിട്ടിരുന്നു ഇതിന് ചികിത്സ തേടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തട്ടാരമ്ബലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. രാവിലെ 11.45 ഓടെ മരണം സംഭവിച്ചു. നായയും കുട്ടിക്കൊപ്പം ഓടയില്‍ വീണതായി അന്ന് ചിലര്‍ സംശയം പറഞ്ഞിരുന്നു. എന്നാല്‍ ന...

31/05/2024, വെള്ളി,ഇന്നത്തെ വിപണി നിലവാരം

31/05/2024, വെള്ളി,ഇന്നത്തെ വിപണി നിലവാരം....   സ്വർണ്ണം :  ഗ്രാം : 6670 രൂപ പവൻ : 53,360 രൂപ   വെള്ളി :  ഗ്രാം : 100.00രൂപ കിലോ : 1,00,00 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌...  യു എസ്‌ ഡോളർ. : 83.37 യൂറൊ : 90.24 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.93   ഓസ്ട്രേലിയൻ ഡോളർ : 55.31 കനേഡിയൻ ഡോളർ :60.97     സിംഗപ്പൂർ . : 61.65   ബഹറിൻ ദിനാർ : 221.24 മലേഷ്യൻ റിംഗിറ്റ്‌ : 17.71   സൗദി റിയാൽ : 22.23 ഖത്തർ റിയാൽ : 22.90 യു എ ഇ ദിർഹം : 22.70 കുവൈറ്റ്‌ ദിനാർ : 271.63   ഒമാനി റിയാൽ. : 216.56 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 105.93- 94.93 എറണാകുളം : 105.72 - 94.70 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.65 - 94.64 മലപ്പുറം : 106.56 - 95.49 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.83 - 94.83

കഠിനമായ ഹൃദയമാണ് ഒരുവന് ഈ ഭൂമിയില്‍ അവശേഷിപ്പിച്ച്‌ പോകാന്‍ സാധിക്കുന്ന ഏറ്റവും മലിനമായ വസ്തു

സ്വന്തം വീട്ടിലും പട്ടാളച്ചിട്ടകൾ പുലർത്തുന്ന ചിരിച്ചാൽ അത്‌ തനിക്ക്‌ കുറവാണെന്ന് കരുതുന്ന, ഏതൊരു ചെറിയ കാര്യത്തിലും കർക്കശ നിലപാടുകൾ സ്വീകരിക്കുന്ന അച്ഛന്മാർ ഒട്ടനവധി ഉണ്ട്‌ നമുക്കു ചുറ്റും .. ചെറുപ്പത്തിൽ സ്കൂളിൽ വച്ച്‌ ഒരു കൂട്ടുകാരൻ മിക്കപ്പോഴും അവന്റെ ചുവന്നു തിണർത്തു കിടക്കുന്ന കാലുകൾ കാണിച്ച്‌ സങ്കടപ്പെടുമായിരുന്നു...അച്ഛൻ തല്ലിയതാണെന്ന് പറയും ... കാരണങ്ങളൊ വളരെ നിസ്സാരവും ... ഇത്‌ മക്കളോട്‌ മാത്രമാവില്ല... ഭാര്യയോടും ഇവർ ഇങ്ങനെ തന്നെ ഒക്കെ ആവും പെരുമാറുക...  ഈയിടെ ആ കൂട്ടുകാരനെ ഒന്നു കൂടി കണ്ടു.. അവനിലെ സന്തോഷം തിരിച്ചു വന്നിരിക്കുന്നു... അവൻ കാര്യങ്ങൾ പറഞ്ഞു... അച്ചൻ വർഷങ്ങൾക്ക്‌ മുമ്പ്‌ മരിച്ചു പോയ്‌ എന്നും പറഞ്ഞു...അമ്മ എങ്ങനെ ഈ സാഹചര്യത്തെ നേരിടുന്നു? അതായിരുന്നു എന്റെ സംശയം.അപ്പന്‍ മരിച്ചതോടെ അമ്മ തനിയെ ആയെന്ന് ഞാന്‍ കരുതി. അവൻ പറഞ്ഞു ; 'അമ്മ കൂട്ടുകാരികളെ സന്ദര്‍ശിച്ചും ഹോബികള്‍ ആസ്വദിച്ചും സമയം ചിലവിടുന്നു. അമ്മ ഇപ്പോള്‍ ചിരിക്കാറുണ്ട്.' അവൻ അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ ഒരു കുസൃതിയില്‍ തിളങ്ങി. ' ഇപ്പോഴുള്ള ഈ സന്തോഷത്തില്‍ ഡാഡി ഉണ്ടാ...

നിരവധി രോഗികളില്‍ ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്സ് സ്ഥാപിക്കാൻ മസ്കിന്റെ ന്യൂറാലിങ്കിന് പദ്ധതിയുള്ളതായി റിപ്പോർട്ട് പുറത്ത്

കൂടുതല്‍ രോഗികളില്‍ ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്സ് സ്ഥാപിക്കാൻ ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്കിന് പദ്ധതിയുള്ളതായി റിപ്പോർട്ട് പുറത്ത്  യു.എസ് സർക്കാരിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റാബേസിലാണ് ഇക്കാര്യമുള്ളത്. പത്ത് പേരില്‍ ഉപകരണം പരീക്ഷിക്കാൻ അനുമതി തേടിയാണ് ന്യൂറാലിങ്ക് അപേക്ഷ നല്‍കിയിരുന്നത്. കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്ബനി ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.  ശരീരം തളർന്ന രോഗികള്‍ക്ക് ചിന്തയിലൂടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവ് നല്‍കുന്നതിനായി രൂപകല്‍പന ചെയ്ത ഉപകരണമാണ് ന്യൂറാലിങ്ക് പരീക്ഷിക്കുന്നത്. നിലവില്‍ ഒരു രോഗിയില്‍ മാത്രമാണ് ഉപകരണം സ്ഥാപിച്ചിട്ടുള്ളത്. 2024 ജനുവരിയിലാണ് നോളണ്ട് ആർബോ എന്നയാളുടെ മസ്തിഷ്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ന്യൂറാലിങ്ക് വികസിപ്പിച്ച ഉപകരണം സ്ഥാപിച്ചത്. ശരീരം തളർന്ന വ്യക്തിയാണ് ഇദ്ദേഹം. തലയോട്ടിക്കുള്ളില്‍ സ്ഥാപിക്കുന്ന ഉപകരണത്തില്‍ നിന്നുള്ള സൂക്ഷ്മ നാരുകള്‍ മസ്തിഷ്ക കോശങ്ങളില്‍ പലയിടങ്ങളിലായി ബന്ധിപ്പിച്ചാണ് മസ്തിഷ്കത്തില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുന്നത്. ഈ സിഗ്നലുകള്‍ മ...

നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്

നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ് ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അിറയപ്പെടുന്ന നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. കാഴ്ച്ചയില്‍ വളരെ കുഞ്ഞനാണ് എങ്കിലും വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഒരു ആന്‍റിഓക്സിഡന്‍റ് ആയതിനാല്‍ പലതരം രോഗങ്ങള്‍ക്കും ഇതൊരു മികച്ച മികച്ച ഔഷധമാണ്. ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ് അപാരമാണ്.   മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്. ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല ര...

ചൗവ്വരി പായസം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

വളരെ എളുപ്പത്തിൽ പത്തു മിനിറ്റ് സമയം കൊണ്ട് കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് റെഡി ആക്കാൻ പറ്റുന്ന സൂപ്പർ ചൗവ്വരി പായസം... ആവശ്യമുള്ള ചേരുവകൾ...   ചൗവ്വരി - അരക്കപ്പ് പാൽ - 2 കപ്പ് വെള്ളം - 2 കപ്പ്  പഞ്ചസാര - അരക്കപ്പ് അണ്ടിപ്പരിപ്പ് - കുറച്ച് നെയ്യ് - ഒരു ടേബിൾ സ്പൂൺ  ഏലക്ക പൊടിച്ചത് - കാൽടീസ്പൂൺ   തയ്യാറാക്കുന്ന വിധം... ചവ്വരി നല്ലപോലെ കഴുകിയതിനു ശേഷം വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിർത്ത് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക വെള്ളം നല്ലപോലെ തിളച്ചതിനു ശേഷം കഴുകി മാറ്റി വച്ചിരിക്കുന്ന ചവ്വരി ചേർത്ത് വേവിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് 2 കപ്പ് പാലിൽ ചേർത്തു കൊടുത്തു 5 മിനിറ്റ് തിളപ്പിച്ചെടുക്കുക . അതിനു ശേഷം പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഏലക്ക പൊടിച്ചത് കൂടെ ചേർത്തു കൊടുത്തു രണ്ടു മിനിറ്റ് കൂടി തിളപ്പിക്കുക. ഇനി ഒരു ചട്ടിയിൽ കുറച്ച് നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ് വറുത്തെടുക്കുക.  നെയ്യോടെകൂടെ തന്നെ പായസത്തിലേക്ക് ഒഴിച്ചു കൊടുക്കുക. സൂപ്പർ ടേസ്റ്റിൽ ഉള്ള പായസം റെഡി ആയി.

30/05/2024, വ്യാഴം,ഇന്നത്തെ വിപണി നിലവാരം...

30/05/2024, വ്യാഴം,ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം :  ഗ്രാം : 6670 രൂപ പവൻ : 53,360 രൂപ    വെള്ളി : ഗ്രാം : 101.00രൂപ കിലോ : 1,01,00 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌...  യു എസ്‌ ഡോളർ. : 83.36 യൂറൊ : 90.09 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.91   ഓസ്ട്രേലിയൻ ഡോളർ : 55.09 കനേഡിയൻ ഡോളർ :60.65     സിംഗപ്പൂർ . : 61.75   ബഹറിൻ ദിനാർ : 221.17 മലേഷ്യൻ റിംഗിറ്റ്‌ : 17.70   സൗദി റിയാൽ : 22.22 ഖത്തർ റിയാൽ : 22.90 യു എ ഇ ദിർഹം : 22.70 കുവൈറ്റ്‌ ദിനാർ : 271.63   ഒമാനി റിയാൽ. : 216.56 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 105.93- 94.93 എറണാകുളം : 105.72 - 94.70 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.65 - 94.64 മലപ്പുറം : 106.56 - 95.49 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.83 - 94.83

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. വെറും വയറ്റിൽ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്. രാവിലെ വെള്ളം കുടിക്കുന്നത് കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് പതിവായി മലബന്ധം പ്രശ്നമുള്ള ആളാണെങ്കിൽ‌ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കുക. ശരീരത്തിൽനിന്നു മാലിന്യങ്ങളെ ഒഴുക്കിക്കളയാനും തലവേദന തടയാനും ഉപാപചയ സംവിധാനത്തെ ഉണർത്താനും ദഹനം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും വെറും വയറ്റിലെ വെള്ളംകുടി സഹായിക്കുമെന്ന വാദങ്ങളുണ്ട്.  ജാപ്പനീസ് സുന്ദരികളുടെ ചുളിവുവീഴാത്ത ചർമത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം വാട്ടർ തെറാപ്പി എന്ന വെറും വയറ്റിലെ വെള്ളംകുടി ആണെന്നാണ് ചിലരുടെ കണ്ടെത്തൽ. നമ്മുടെ നാട്ടിൽ പ്രകൃതി ചികിത്സയുടെ ഭാഗമായി വെറും വയറ്റിൽ വെള്ളംകുടിക്കാൻ നിർദ്ദേശിക്കാറുണ്ട്. എന്നാൽ വൃക്കരോഗം ഉള്ളവർക്ക് ഇതു നിർദ്ദേശിക്കാറില്ല. തന്നെയുമല്ല, വെള്ളംകുടിച്ച് അരമണിക്കൂറെങ്കിലും കഴിഞ്ഞേ ഭക്ഷണം കഴിക്ക...