കടിച്ചാല്‍ പാട് പോലും കാണില്ല, മണിക്കൂറുകള്‍ക്കകം മരണം; തൊടിയിലും കിണറ്റിലുമൊക്കെ കാണുന്ന 'വെള്ളിക്കെട്ടനെ' സൂക്ഷിക്കണം
കടിച്ചാല്‍ പാട് പോലും കാണില്ല, മണിക്കൂറുകള്‍ക്കകം മരണം; തൊടിയിലും കിണറ്റിലുമൊക്കെ കാണുന്ന 'വെള്ളിക്കെട്ടനെ' സൂക്ഷിക്കണം
ശംഖുവരയൻ/ വെള്ളിക്കെട്ടൻ...
കൂടുതലും രാത്രി സമയങ്ങളില്‍ ആണ് ഈ പാമ്ബ് ഇര തേടുന്നത്. ഇന്ത്യയിലെ ബിഗ് ഫോർ പാമ്ബുകളിലെ ഒരു അംഗമാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന പാമ്ബുകളില്‍ വീര്യം കൂടിയ വിഷമുള്ളവയില്‍ രണ്ടാം സ്ഥാനക്കാരാണ്. അണലി, മൂർഖൻ, രാജവെമ്ബാല എന്നിവയുടെ വിഷത്തേക്കാള്‍ കാഠിന്യം കൂടുതലാണ്.
തിളങ്ങുന്ന കറൂപ്പുനിറത്തിൽ വെള്ളിവളയങ്ങളുള്ളതിനാൽ വേഗം തിരിച്ചറിയാനാകും. കുറ്റിക്കാടുകളിലും വീട്ടുപറമ്പുകളിലുമാണ് താമസം. അപൂർവ്വമായി വീട്ടിനകത്തും എത്താറുണ്ട്. ശാന്ത സ്വഭാവക്കാരനാണെങ്കിലും ഉപദ്രവിച്ചാൽ ശൗര്യത്തോടെ കടിക്കും. മറ്റു പാമ്പുകളാണ് പ്രിയപ്പെട്ട ഭക്ഷണം. എലി, തവള, പല്ലി എന്നിവയെയും ഭക്ഷണമായി ഉപയോഗിക്കുന്നു.
കാഴ്ച്ചയിൽ ചുരുട്ട എന്ന വിഷമില്ലാത്ത പാമ്പുമായി ഏറെ സാദൃശ്യമുണ്ട് എന്ന കാരണത്താൽ പലരും ഇതിന്റെ കടി അത്ര കാര്യമാക്കാറില്ല. ഇവ ഏകദേശം ഒന്നര മീറ്റർ നീളത്തിൽ വളരുന്നു. കേരളത്തിനു പുറത്ത് ഇവയുടെ വ്യത്യസ്തമായ ജാതികളെ കാണുന്നു. അതിനൊരു ഉദാഹരണമാണ് മഞ്ഞവരയൻ. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരിനമാണ് ശംഖുവരയൻ. ഇന്ത്യയിലാകട്ടെ ഇവയുടെ വിവിധ ജാതികളെ കണ്ടു വരുന്നു.
പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ ശ്രീലങ്ക എന്നിവിടങ്ങളിലും ഇതിനെ കാണാറുണ്ട്.
സാധാരണയായി കുറ്റിക്കാടുകൾ, നെൽപ്പാടങ്ങൾ, വീട്ടുവളപ്പുകളെല്ലാം ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്. കിണറുകളിലും ഇവ എത്തിപ്പെടാറുണ്ട്. വീട്ടിനകത്തും ഒരു പേടിയുമില്ലാതെ ഇവ കടന്നുവരുന്നു. ചെറിയ പല്ലുകൾ ആയതിനാൽ കടിയേറ്റ ഭാഗത്ത് കാര്യമായ മുറിവോ വേദനയോ ഉണ്ടാകാറില്ല. കടിയേറ്റ ഭാഗത്ത് തണുപ്പും മരവിപ്പും അനുഭവപ്പെടും. വയറുവേദന, സന്ധിവേദന, ശ്വാസതടസ്സം, മയക്കം എന്നിവയെല്ലാം ശംഖുവരയന്റെ കടിയേറ്റാൾ അനുഭവപ്പെടും. വായിൽ നിന്ന് നുരയും പതയുമുണ്ടാകും. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കകം മരണം സംഭവിക്കും.
ഓവിപാരസ് വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരാൻ ഏകദേശം 2 മാസത്തെ കാലാവധി ആവശ്യമാണ്
വിഷം നേരിട്ട് തലച്ചോറിനെയാണ് ബാധിക്കുന്നത്. ഇവയുടെ വിഷത്തില്‍ പ്രധാനമായും ന്യൂറോടോക്സിൻ എന്ന വിഭാഗത്തിലെ രാസപദാർഥം അടങ്ങിയിരിക്കുന്നു. ചെറിയ പല്ലുകള്‍ ആയതിനാല്‍ കടിയേറ്റ ഭാഗത്ത് കാര്യമായ മുറിവോ വേദനയോ ഉണ്ടാകാറില്ല.
കടിയേറ്റ ഭാഗത്ത് തണുപ്പും മരവിപ്പും അനുഭവപ്പെടും. വയറുവേദന, സന്ധിവേദന, ശ്വാസതടസം, മയക്കം എന്നിവയെല്ലാം ശംഖുവരയന്റെ കടിയേറ്റാല്‍ അനുഭവപ്പെടും. വായില്‍ നിന്ന് നുരയും പതയുമുണ്ടാകും. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കും. ഉറക്കത്തില്‍ ഇവയുടെ കടിയേറ്റ്, അത് അറിയാതെ മരണപ്പെട്ട സംഭവങ്ങളും ധാരാളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.