നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്
ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അിറയപ്പെടുന്ന നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു.
കാഴ്ച്ചയില്‍ വളരെ കുഞ്ഞനാണ് എങ്കിലും വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഒരു ആന്‍റിഓക്സിഡന്‍റ് ആയതിനാല്‍ പലതരം രോഗങ്ങള്‍ക്കും ഇതൊരു മികച്ച മികച്ച ഔഷധമാണ്. ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ് അപാരമാണ്.
മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്.
ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്. കൂടാതെ, ജലദോഷം, ചുമ, വായ്പൊട്ടല്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും വീട്ടില്‍തന്നെ തയാറാക്കാവുന്ന ആയുര്‍വേദ മരുന്നുകളുടെ ഒരു പ്രധാന ചേരുവയുമാണ് നെല്ലിക്ക.
നെല്ലിക്ക, മുന്തിരി എന്നിവ ചേർത്തരച്ച് കഴിച്ചാൽ രുചിയില്ലായ്മ മാറികിട്ടും.
നെല്ലിക്കയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി കോംപ്ലക്സ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
ഹൈപ്പർ അസിഡിറ്റി തടയുന്നു,
പ്രമേഹം നിയന്ത്രിക്കാന്‍ നെല്ലിക്ക ഉത്തമം
ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിയ്ക്ക് ശമനം ലഭിക്കും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.
മുടികൊഴിച്ചിലിന് നെല്ലിക്ക കഴിയ്ക്കാം
മുടികൊഴിച്ചിലിന് ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും നല്‍കും.
ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും ലഭിക്കും.
കണ്ണിന്‍റെ ആരോഗ്യത്തിന് നെല്ലിക്ക ഉത്തമമാണ്.
നല്ലൊരു നേത്ര ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയുടെ നീര് അരിച്ചെടുത്ത് തേനിൽ ചേർത്ത് കണ്ണിൽ പുരട്ടുന്നത് കണ്ണുകളിലെ പഴുപ്പിന് ഫലപ്രദമാണ്.
സൗന്ദര്യത്തിനും ശരീര ഭാരം കുറയ്ക്കാനും സഹായകമാണ്.നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമത്തിന് തിളക്കം ലഭിക്കാനും നല്ലതാണ്. പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ അധികമില്ലാതെ ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഉത്തമമാണ്.
ലൈഗികജീവിതം മികച്ചതാക്കാന്‍ നെല്ലിക്ക കഴിയ്ക്കാം
ലൈഗികജീവിതം സന്തോഷകരമാക്കും നെല്ലിക്ക. ലൈംഗിക ആസക്തിയുണ്ടാക്കുന്ന ഒരു ഫലം കൂടിയാണ് നെല്ലിക്ക. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യും. സ്ത്രീകള്‍ക്കും ഇത് ഉത്തമമാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക സ്വീകരിക്കുക.