ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ബ്രെഡ് ചോദിച്ച് വാങ്ങുമ്ബോള്‍ എന്തൊക്കെ കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. പലപ്പോഴും ബ്രെഡിനേക്കാള്‍ മികച്ചത് ഇല്ലെന്ന് തന്നെ പലര്‍ക്കും തോന്നാം. എന്നാല്‍ ബ്രെഡ് വാങ്ങുമ്ബോള്‍ അതിന്റെ പാക്കറ്റിലേക്കൊന്ന് കണ്ണോടിക്കൂ.
ആരോഗ്യത്തോടെയുള്ള മികച്ച മാറ്റങ്ങള്‍ക്ക് എപ്പോഴും ബ്രെഡ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ബ്രെഡിനേക്കാള്‍ മികച്ച ഓപ്ഷന്‍ ആരോഗ്യത്തിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തില്‍ ഉണ്ടെങ്കിലും ബ്രെഡ് വാങ്ങുമ്ബോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.
ബ്രഡിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ്
പഞ്ചസാരയുടെ അളവ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ബ്രെഡില്‍ പഞ്ചസാര ചേര്‍ക്കുന്നുണ്ട്. ബ്രെഡ് വാങ്ങുമ്ബോള്‍ പലപ്പോഴും പഞ്ചസാര ഉപയോഗിക്കാറുണ്ട്. എന്നാല്‍ ബ്രെഡിന്റെ കവറിന് മുകളില്‍ പഞ്ചസാര ഏത് തരത്തിലാണ് ചേര്‍ക്കേണ്ടത് എന്നതിനെക്കുറിച്ച് പലപ്പോഴും പലര്‍ക്കും അറിയില്ല. ബ്രെഡിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് വേണ്ടി പഞ്ചസാര, കരിമ്ബ് നീര്, തേന്‍, മറ്റ് മധുരമുള്ള വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ തിരിച്ചറിയണം.
ബ്രഡിൽ ചേർക്കുന്ന ഉപ്പിന്റെ അളവ് പരിശോധിക്കണം
ഉപ്പിന്റെ അളവ് പരിശോധിക്കുന്നതിന് വേണ്ടിയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പഞ്ചസാര പോലെ തന്നെ ഉപ്പും ബ്രേഡില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു കഷ്ണം ബ്രെഡില്‍ 100-200 മില്ലിഗ്രാമില്‍ കൂടുതല്‍ സോഡിയം ഉണ്ടാവാന്‍ പാടില്ല എന്നതാണ്. അതിനാല്‍, മൊത്തം ഉപ്പിന്റെ അളവ് എത്രത്തോളമെന്ന് കവര്‍ നോക്കി ബ്രെഡ് വാങ്ങുന്നതിന് മുന്‍പ് മനസ്സിലാക്കേണ്ടതാണ്.
ബ്രഡിൽ ചേർക്കുന്ന ചേരുവകള്‍ എന്തെല്ലാം?
എന്തൊക്കെ ചേരുവകളാണ് ബ്രഡില്‍ ചേര്‍ക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത് കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടി എപ്പോഴും ലേബല്‍ പരിശോധിക്കാവുന്നതാണ്. ആരോഗ്യകരമായ ചേരുവകളാണോ അനാരോഗ്യകരമായതാണോ എന്നുള്ളതിനെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കേണ്ടതാണ്. രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്, ഇത് അനാരോഗ്യകരമായതാണോ ആരോഗ്യകരമായതാണോ എന്നിവയെല്ലാം മനസ്സിലാക്കണം. ബ്രെഡ് വാങ്ങുന്നതിന് മുന്‍പ് പാക്കറ്റിന്റെ പിന്‍ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്ന ചേരുവകള്‍ എപ്പോഴും പരിശോധിക്കുക
പ്രിസര്‍വ്വേറ്റിവുകള്‍ ചേര്‍ക്കുന്നത്
പലപ്പോഴും ബ്രെഡ് കൂടുതല്‍ കാലം കേടാകാതിരിക്കുന്നതിന് വേണ്ടി പ്രിസര്‍വേറ്റിവൂകള്‍ ചേര്‍ക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ഓരോ ബ്രാന്‍ഡ് അനുസരിച്ചും അതിന്റെ രുചിയും മണവും ചേര്‍ക്കുന്നതിന് വേണ്ടി പലപ്പോഴും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നു. ഇത്തരത്തിലുള്ള ബ്രെഡുകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ഫൈബര്‍ അടങ്ങിയിട്ടുണ്ടോ എന്നത്
ബ്രെഡില്‍ സാധാരണയായി ചേര്‍ക്കുന്നതാണ് എന്തുകൊണ്ടും ഫൈബര്‍. എന്നാല്‍ ഇത് എത്രത്തോളം ബ്രെഡില്‍ അടങ്ങിയിട്ടുണ്ട്, അതില്‍ നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നാം അറിഞ്ഞിരിക്കണം. ആരോഗ്യകരമല്ലാത്ത ഉത്പ്പന്നമാണോ ബ്രെഡ് ഇതിലെ നാരിന്റെ അല്ലെങ്കില്‍ ഫൈബറിന്റെ അളവ് എത്രയാണ് എന്നുള്ള കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
കാലാവധി പ്രധാനം
ബ്രെഡ് പോലുള്ളവയെല്ലാം പെട്ടെന്ന് പൂപ്പല്‍ പിടിക്കുന്ന വസ്തുക്കളാണ്. ഇവ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടി ഇതിന്റെ എക്‌സ്പയറി ഡേറ്റ് പരിശോധിക്കേണ്ടതാണ്. മാത്രമല്ല പൂപ്പല്‍ പിടിച്ച് ബ്രെഡ് എടുത്ത് കളയുന്നതിലും നല്ലത് എന്തുകൊണ്ടും ബെസ്റ്റ് ബിഫോര്‍ എന്ന ടാഗ് ഒന്ന് നോക്കുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
കുട്ടികൾക്ക് കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക
ബ്രഡിൽ പൂപ്പലോ, രുചി വ്യത്യാസമോ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ കുട്ടികൾക്ക് കൊടുക്കാൻ പാടുള്ളൂ. നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബ്രഡിൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ കേടുവരാൻ അതുകൊണ്ട് ഓരോ തവണ ഉപയോഗിക്കുമ്പോഴും പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.