വളരെ എളുപ്പത്തിൽ പത്തു മിനിറ്റ് സമയം കൊണ്ട് കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് റെഡി ആക്കാൻ പറ്റുന്ന സൂപ്പർ ചൗവ്വരി പായസം...
ആവശ്യമുള്ള ചേരുവകൾ...
ചൗവ്വരി - അരക്കപ്പ്
പാൽ - 2 കപ്പ്
വെള്ളം - 2 കപ്പ്
പഞ്ചസാര - അരക്കപ്പ്
അണ്ടിപ്പരിപ്പ് - കുറച്ച്
നെയ്യ് - ഒരു ടേബിൾ സ്പൂൺ
ഏലക്ക പൊടിച്ചത് - കാൽടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
ചവ്വരി നല്ലപോലെ കഴുകിയതിനു ശേഷം വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിർത്ത് മാറ്റി വയ്ക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക വെള്ളം നല്ലപോലെ തിളച്ചതിനു ശേഷം കഴുകി മാറ്റി വച്ചിരിക്കുന്ന ചവ്വരി ചേർത്ത് വേവിച്ചെടുക്കുക.
അതിനുശേഷം ഇതിലേക്ക് 2 കപ്പ് പാലിൽ ചേർത്തു കൊടുത്തു 5 മിനിറ്റ് തിളപ്പിച്ചെടുക്കുക .
അതിനു ശേഷം പഞ്ചസാര ചേർത്ത് കൊടുക്കുക.
ഇനി ഇതിലേക്ക് ഏലക്ക പൊടിച്ചത് കൂടെ ചേർത്തു കൊടുത്തു രണ്ടു മിനിറ്റ് കൂടി തിളപ്പിക്കുക.
ഇനി ഒരു ചട്ടിയിൽ കുറച്ച് നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ് വറുത്തെടുക്കുക.
നെയ്യോടെകൂടെ തന്നെ പായസത്തിലേക്ക് ഒഴിച്ചു കൊടുക്കുക.
സൂപ്പർ ടേസ്റ്റിൽ ഉള്ള പായസം റെഡി ആയി.