thumbnail

ഷെമിയും ഷെഫിയും വിവാഹ ശേഷമുള്ള കാര്യങ്ങളെപ്പറ്റി തുറന്നു സംസാരിക്കുന്നു

ഞങ്ങൾ ഉമ്മയും മോനുമല്ല എന്നും ഭാര്യയും ഭര്‍ത്താവുമാണ് എന്നും ആദ്യ വിവാഹം വേര്‍പെടുത്തിയതടക്കമുള്ള കാര്യങ്ങളെപ്പറ്റിയും മനസ്സു തുറന്നു ഷെമിയും ഷെഫിയും





സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള വ്‌ളോഗേഴ്സാണ് "ടിടി ഫാമിലി". കുടുംബത്തിന് യുട്യൂബില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണുള്ളത്. ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ഇവർക്കുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഈ കുടുംബം.


ദമ്ബതികളായ ഷെമിയും ഷെഫിയുമാണ് ഈ ചാനലിന് പിന്നില്‍. പലപ്പോഴും ഇരുവർക്കും നേരെ ബോഡി ഷെയ്മിംഗ് അടക്കം ഉണ്ടായിട്ടുണ്ട്. ഉമ്മയും മോനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകള്‍ക്ക് വരാറുണ്ട്.


മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ ജീവിതത്തെപ്പറ്റിയുമൊക്കെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദമ്ബതികളിപ്പോള്‍. ഇത്തരം കമന്റുകള്‍ തുടക്കത്തില്‍ സങ്കടമുണ്ടായിരുന്നുവെന്ന് ഷെമി പറയുന്നു.


'എനിക്ക് കുഴപ്പമൊന്നുമില്ല. ആദ്യമൊക്കെ സങ്കടമാകുമായിരുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു കമന്റുകള്‍. അപ്പോഴൊക്കെ കരച്ചിലായിരുന്നു. അന്നൊക്കെ ഇത്ര കമന്റുകൾ കാണുമ്പോൾ വലിയ സങ്കടമായിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ ഷെഫി നിനക്ക് വേറെ പണിയില്ലേ എന്നൊക്കെ ചോദിക്കും. ഇപ്പോള്‍ ഞാൻ കമന്റുകള്‍ നോക്കാറേയില്ല.


സ്വത്തൊക്കെ കണ്ടാണ് ഷെഫി എന്നെ കല്യാണം കഴിച്ചതെന്ന് ചില കമന്റുകള്‍ കാണാറുണ്ട്. എനിക്കതിന് അത്ര സ്വത്തൊന്നും ഇല്ല. ചെറിയൊരു വീട് മാത്രമേയുള്ളൂ. അത് ഇപ്പോഴും എന്റെ പേരിലാണ്. ഞാൻ ഷെഫിക്ക് കൊടുത്തിട്ടൊന്നുമില്ല. യൂട്യൂബേഴ്സ് ആകുന്നതിന് മുമ്ബേ ഫാമിലി ഞങ്ങളെ ആക്‌സപ്റ്റ് ചെയ്തിട്ടുണ്ട്. വേറെ പ്രശ്നങ്ങളും കാര്യങ്ങളൊന്നുമില്ല,'- ഷെമി പറഞ്ഞു.


ഷെഫിയില്‍ കണ്ട ഗുണങ്ങളെക്കുറിച്ചും ഷെമി അഭിമുഖത്തില്‍ പറയുന്നുണ്ട്. 'പിണങ്ങുകയൊന്നുമില്ല. കാര്യങ്ങള്‍ പറയും. എന്ത് പ്രശ്നമുണ്ടെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞാല്‍ മിണ്ടും. അവഗണിക്കാറില്ല. ഒറ്റപ്പെട്ടവരെ കൂട്ടിപ്പിടിക്കുകയെന്ന് പറയില്ലേ. എല്ലായിടത്തും കൂട്ടിക്കൊണ്ടുപോകും. ആദ്യമൊക്കെ ഫംഗ്ഷനൊക്കെ പോകാൻ മടിയായിരുന്നു.


ഡിവോഴ്സായി നില്‍ക്കുന്ന സമയത്ത് പുറത്തുപോകുമ്ബോള്‍ വേറെ കല്യാണം കഴിക്കുന്നില്ലേ, കുട്ടികളെ എന്താക്കും, ചെലവിനെങ്ങനെയാണ് എന്നൊക്കെ ചോദിക്കും. എനിക്കതൊന്നും ഇഷ്ടമില്ലായിരുന്നു. അതിനാല്‍ കഴിയുന്നതും പുറത്തുപോകില്ലായിരുന്നു. നല്ലൊരു ഡ്രസ് ഇട്ട് പുറത്തുപോയാല്‍ എങ്ങനെ വാങ്ങി എന്നൊക്കെ ചോദിക്കും. പതിനാല് വർഷം അങ്ങനെ കഴിഞ്ഞു. പിന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി.


വിവാഹത്തിന് എന്റെ ഫാമിലിയില്‍ നിന്ന് വലിയ രീതിയില്‍ എതിർപ്പുണ്ടായില്ല. ഷെഫിയെ അറിയാം. വളരെ നല്ലതാണെന്ന് എല്ലാവരുടെയും അഭിപ്രായം.  എനിക്കൊരു ജീവിതം കിട്ടുകയായിരുന്നെങ്കില്‍ നല്ലതായിരുന്നു. പക്ഷേ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കുമ്ബോള്‍ ഓന്റെ ലൈഫ് അങ്ങനെ ആയിപ്പോകുമോയെന്ന്  കരുതി. സ്‌നേഹം കൊണ്ട് വേണ്ടെന്ന് പറഞ്ഞതാണ്,'- ഷെമി പറഞ്ഞു.


ഷെമി ഉണ്ടാക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഒക്കെ അഭിമുഖത്തിൽ ഷെഫി പറയുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കുന്നതിൽ വളരെ നല്ല കഴിവുള്ള ആളാണ് ഷമി എന്നും ഏതു ഭക്ഷണമുണ്ടാക്കിയാലും നല്ല രുചിയാണെന്നും പറയുന്നു. ഈ ജീവിതത്തിൽ ഞാൻ വലിയ സംതൃപ്തൻ ആണെന്നും. ഞങ്ങൾ തമ്മിൽ നല്ല ഐക്യത്തിലും സ്നേഹത്തിലും ആണെന്നും ഇവർ പറയുന്നു. 


പ്രായ കൂടുതലുള്ള ആളുകളെ കല്യാണം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നതിനെപ്പറ്റി ചോദിച്ചുകൊണ്ട് നിരവധി കോളുകളാണ്  വരാറുള്ളത്. സമൂഹത്തിൽ ഇനിയും ഒരുപാട് ആളുകൾ ഇത്തരത്തിൽ തയ്യാറായി നിൽക്കുന്നുണ്ട് എന്നും പക്ഷേ എന്തൊക്കെയോ ചില കാര്യങ്ങളിൽ ഭയപ്പെട്ടുകൊണ്ടാണ് അവർ മാറി നിൽക്കുന്നത് എന്നും ഇവർ പറയുന്നു.

Subscribe by Email

Follow Updates Articles from This Blog via Email

No Comments