വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്.


വെറും വയറ്റിൽ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്. രാവിലെ വെള്ളം കുടിക്കുന്നത് കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് പതിവായി മലബന്ധം പ്രശ്നമുള്ള ആളാണെങ്കിൽ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കുക.
ശരീരത്തിൽനിന്നു മാലിന്യങ്ങളെ ഒഴുക്കിക്കളയാനും തലവേദന തടയാനും ഉപാപചയ സംവിധാനത്തെ ഉണർത്താനും ദഹനം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും വെറും വയറ്റിലെ വെള്ളംകുടി സഹായിക്കുമെന്ന വാദങ്ങളുണ്ട്.
ജാപ്പനീസ് സുന്ദരികളുടെ ചുളിവുവീഴാത്ത ചർമത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം വാട്ടർ തെറാപ്പി എന്ന വെറും വയറ്റിലെ വെള്ളംകുടി ആണെന്നാണ് ചിലരുടെ കണ്ടെത്തൽ. നമ്മുടെ നാട്ടിൽ പ്രകൃതി ചികിത്സയുടെ ഭാഗമായി വെറും വയറ്റിൽ വെള്ളംകുടിക്കാൻ നിർദ്ദേശിക്കാറുണ്ട്. എന്നാൽ വൃക്കരോഗം ഉള്ളവർക്ക് ഇതു നിർദ്ദേശിക്കാറില്ല. തന്നെയുമല്ല, വെള്ളംകുടിച്ച് അരമണിക്കൂറെങ്കിലും കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ. ഇല്ലെങ്കിൽ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കാം.
വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. കുടലിന്റെ ആരോഗ്യത്തിനും രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലം ഗുണം ചെയ്യും.
വയറെരിച്ചിലും അസിഡിറ്റിയും പോലുള്ള പ്രശ്നങ്ങളാൽ പൊറുതിമുട്ടുന്നവർക്കും സ്വീകരിക്കാവുന്ന ഒരു മാർഗമാണിത്
ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്നത് മൂത്രത്തിന്റെ രൂപത്തിൽ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഈ വിഷവസ്തുക്കളെ ഇല്ലാതാക്കുന്നത് രക്തചംക്രമണം, മെറ്റബോളിസം, ചർമ്മത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും
ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. വെള്ളം ഭക്ഷണം ദഹിപ്പിക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. പതിവായി വെറും വയറ്റിൽ വെള്ളം കുടിക്കുകയാണെങ്കിൽ, വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയും.
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നത് അണുബാധകൾ വികസിക്കുന്നതോ പടരുന്നതോ തടയാൻ സഹായിക്കുന്നു. പതിവായി വെള്ളം കുടിക്കുന്നത് പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ, നിരവധി രോഗങ്ങളെ അകറ്റി നിർത്താനും മൊത്തത്തിലുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കും
ചർമ്മ സംരക്ഷണത്തിന് വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമത്തിൽ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നത് തടയുന്നു. മാത്രമല്ല, വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം ആയാലും വെള്ളം ആയാലും അധികമായാൽ ശരീരത്തിന് അത് ദോഷം ചെയ്യും. വെള്ളം കുടിക്കുമ്പോൾ ആവശ്യത്തിനുമാത്രം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.വെള്ളം കുടിക്കുമ്പോൾ അല്പാല്പമായി ഇരുന്നുകൊണ്ട് കുടിക്കുക.
വെള്ളം അധികരിച്ചാൽ അത് പല രോഗങ്ങൾക്കും കാരണമായേക്കും. അതുപോലെ രോഗികളും മരുന്നു കഴിക്കുന്ന ആളുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വെള്ളം എങ്ങനെയാണ് കുടിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക