ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മെലിഞ്ഞിരിക്കുന്നതാണ് ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും ഇഷ്ടം.ശരിയായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ ശരീരം മെലിഞ്ഞതായി തോന്നിക്കും.

മെലിഞ്ഞിരിക്കുന്നതാണ് ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും ഇഷ്ടം.ശരിയായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ ശരീരം മെലിഞ്ഞതായി തോന്നിക്കും. ശരീരത്തിൻ്റെ ആകൃതിയും വലുപ്പവും പരിഗണിക്കാതെ എല്ലാവരും ആത്മവിശ്വാസവും സുഖവും നൽകുന്ന തരത്തിലാണ് വസ്ത്രം ധരിക്കേണ്ടതെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, ആരെങ്കിലും അവരുടെ വസ്ത്രധാരണത്തിലൂടെ മെലിഞ്ഞ രൂപഭാവം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സഹായകമായേക്കാവുന്ന നിരവധി നുറുങ്ങുകളും തന്ത്രങ്ങളും ഉണ്ട്. മെലിഞ്ഞതായി തോന്നിക്കുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകള്‍ ഇതാ. ഇവ ചെയ്യാന്‍ ഒരു പ്രയാസവും ഇല്ല. മാത്രമല്ല നിങ്ങളുടെ രൂപത്തിലും ആത്മവിശ്വാസത്തിലും വലിയ മാറ്റമുണ്ടാക്കാനും അവയ്ക്ക് കഴിയും. കറുപ്പ്, നേവി, കടും ചാരനിറം തുടങ്ങിയ ഇരുണ്ട നിറങ്ങള്‍ ഉള്ള വസ്ത്രങ്ങള്‍ നിങ്ങളെ മെലിഞ്ഞതായി തോന്നിക്കും. കാരണം ഈ നിറങ്ങള്‍ നിഴലുകള്‍ മറയ്ക്കുകയും ശരീരം ചെറുതാക്കി കാണിക്കുകയും ചെയ്തുകൊണ്ട് ഒരു സ്ലിമ്മിംഗ് പ്രഭാവം സൃഷ്ടിക്കുന്നു. അതുകൊണ്ട് ഈ നിറങ്ങള്‍ നിങ്ങളുടെ വാര്‍ഡ്രോബില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. വ...

പ്രണയബന്ധങ്ങളിൽ കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്നത് ആരാണ്

പുരുഷനാണോ സ്ത്രീയാണോ പ്രണയ ബന്ധങ്ങളിൽ കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്നത്?. പ്രണയ ബന്ധങ്ങളിൽ ആണാണോ പെണ്ണാണോ കൂടുതൽ സ്നേഹിക്കുന്നതെന്നു  പറയുന്നത് ആപേക്ഷികമായ കാര്യമാണ്. അതിനൊരു പൊതു മാനദണ്ഡമില്ല. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റായിരിക്കാം. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ ഈ ചോദ്യം പ്രസക്തമല്ല. ഒരു പ്രണയ ബന്ധത്തിൻറെ ഭാവി നിശ്ചയിക്കുന്നത് പലപ്പോഴും  സ്ത്രീയും പുരുഷനും മാത്രം ആയിരിക്കില്ല. സാഹചര്യവും പ്രധാനമാണ്. ആണാണോ പെണ്ണാണോ കൂടുതൽ സ്നേഹിക്കുന്നത് എന്നതിനും പ്രസക്തിയില്ല. ചെറുക്കനാകട്ടെ പെണ്ണാകട്ടെ ,അച്ഛൻ, അമ്മ, അനുജൻ, അനിയത്തി, ചേട്ടൻ, ചേട്ടത്തി, മാത്രമല്ല അമ്മാവൻ, അമ്മാവി , ഇവരൊക്കെ ചിത്രത്തിലേക്ക് കടന്നു വന്നേക്കാം. അവരുടെ ആവശ്യം നിങ്ങളുടെ ആവശ്യമായി മാറും.ഏതായാലും ഏകപക്ഷീയമായ ഒരു ബന്ധവും മുന്നോട്ടു കൊണ്ടു പോകരുത്.  ഏകപക്ഷീയമായി മുന്നോട്ടു കൊണ്ടുപോകുന്ന ബന്ധത്തിൽ ഞാനാണ് കൂടുതൽ സ്നേഹിച്ചു എന്നു പറയുന്നതിലും കാര്യമില്ല. സിനിമയിലെ കഥാപാത്രങ്ങൾ തമ്മിൽ ഞാൻ സ്നേഹിക്കുന്നു എന്നു എത്ര പ്രാവശ്യം പറഞ്ഞാലും അതിൽ കാര്യമില്ല. കാരണം അവർ തമ്മിൽ റിലേഷൻഷിപ്പ് ഇല്ല?.   ഇങ്ങനെയാണ...

ബാത്‌റൂമിൽ നിന്നുള്ള ദുർഗന്ധം പല വീടുകളിലെയും പ്രശ്നമാണ്; എളുപ്പത്തിൽ പരിഹാരമുണ്ട്

ബാത്‌റൂമിൽ നിന്നുള്ള ദുർഗന്ധം പല വീടുകളിലെയും പ്രശ്നമാണ്. മൂക്ക് പൊത്തി ബാത്‌റൂമിൽ കയറേണ്ട സാഹചര്യമാണ് ചില വീടുകളിലെങ്കിലും. നിങ്ങളുടെ ബാത്റൂം സുഗന്ധ പൂരിതമാക്കാൻ ചില വഴികളുണ്ട്. പല വീടുകളും നിർമ്മിക്കുന്നത് വലിയ പ്ലാനോടു കൂടിയാണ്. അതേ സമയം ആഡംബരത്തിന് ഒട്ടും കുറവ് വരുത്തുകയുമില്ല. എന്നാൽ പല വീടുകളിലും വില്ലനായി മാറുന്നത് ടോയ്‌ലറ്റുകളിൽ നിന്നും വരുന്ന ദുർഗന്ധമായിരിക്കും. പലപ്പോഴും വീടിന്റെ ബാക്കി ഭാഗങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുമ്പോഴും ബാത്റൂം നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കാൻ പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. വീട്ടിലെ അംഗങ്ങൾ മാത്രം കൂടുമ്പോൾ ഇത് ഒരു പ്രശ്നമായി തോന്നാറില്ല എങ്കിലും വീട്ടിലേക്ക് ഒരു അതിഥി വരുമ്പോൾ അത് ഒരു വലിയ പ്രശ്നമായി മാറുന്നു.എത്രയൊക്കെ വീട് വൃത്തിയാക്കിയാലും ബാത്ത്റൂം ദുര്‍ഗന്ധം നിറഞ്ഞതാണെങ്കിൽ നിങ്ങളെ കുറിച്ചുള്ള സകലമതിപ്പും വിരുന്നുകാര്‍ക്ക് നഷ്ടമാകും.  പണ്ട് കാലങ്ങളിൽ വീടിനകത്ത് ടോയ്‌ലറ്റ് എന്ന ഒരു കൺസെപ്റ്റ് തന്നെ ഇല്ലായിരുന്നു. വീട്ടിൽ നിന്നും കുറച്ചു ദൂരം മാറി ഒരു ടോയ്ലറ്റ് നൽകുക എന്ന രീതിയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ബാത്ത് റ...

ഹിനയ്ക്ക് പിന്തുണയറിയിച്ച്‌ നടി ഛവി മിത്തലും ഹ

ഇതും കടന്നുപോകും; സ്തനാര്‍ബുദം ബാധിച്ച ഹിനയ്ക്ക് പിന്തുണയറിയിച്ച്‌ അര്‍ബുദ അതിജീവിതയായ ഛവി മിത്തല്‍ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സിനിമ താരം ഹിനാ ഖാൻ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച്‌ പങ്കുവെച്ചത്. മൂന്നാംഘട്ടത്തിലാണെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം പറയുകയുണ്ടായി. ഇതോടെ താരലോകത്തുനിന്നുള്‍പ്പെടെ നിരവധിപേർ ഹിനയ്ക്ക് ആശംസകളുമായി എത്തുകയുണ്ടായി. ഇപ്പോഴിതാ അർബുദത്തെ അതിജീവിച്ച നടി ഛവി മിത്തലും ഹിനയ്ക്ക് പിന്തുണയറിയിച്ച്‌ എത്തിയിരിക്കുകയാണ്. ഹിനയ്ക്ക് ഇത് കഠിനമായ സമയമായിരിക്കുമെന്ന് ഛവി പറഞ്ഞു. ഈ രോഗത്തെ അതിജീവിച്ച്‌ കരുത്തയായി ഹിന തിരിച്ചുവരുമെന്ന് തനിക്കുറപ്പാണ്. ഇപ്പോള്‍ അല്‍പം കഠിനമായി തോന്നാമെങ്കിലും ഇതുംകടന്നുപോകുമെന്നാണ് തനിക്ക് ഹിനയോട് പറയാനുള്ളത്. ഭാവിയില്‍ ഈ കാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍ എത്ര ശക്തയായാണ് നേരിട്ടതെന്ന് മനസ്സിലാകും. കരുത്തയായും പോസിറ്റീവായും ഇരിക്കൂ- ഛവി പറഞ്ഞു. അവനവനില്‍ വിശ്വസിച്ച്‌ പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും ഛവി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹിന സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച്‌ തുറന്...

30/06/2024, ഞായർ, ഇന്നത്തെ വിപണി നിലവാരം...

30/06/2024, ഞായർ, ഇന്നത്തെ വിപണി നിലവാരം... സ്വർണ്ണം :  ഗ്രാം : 6625 രൂപ പവൻ : 53,000 രൂപ    വെള്ളി : ഗ്രാം : 94.50 രൂപ കിലോ : 94,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌...  യു എസ്‌ ഡോളർ. : 83.35 യൂറൊ : 89.30 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.41   ഓസ്ട്രേലിയൻ ഡോളർ : 55.61 കനേഡിയൻ ഡോളർ :60.91    സിംഗപ്പൂർ . : 61.46   ബഹറിൻ ദിനാർ : 221.59 മലേഷ്യൻ റിംഗിറ്റ്‌ : 17.66   സൗദി റിയാൽ : 22.22   ഖത്തർ റിയാൽ : 22.89 യു എ ഇ ദിർഹം : 22.69 കുവൈറ്റ്‌ ദിനാർ : 270.88   ഒമാനി റിയാൽ. : 216.43 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 105.93- 94.93 എറണാകുളം : 105.72 - 94.70 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.65 - 94.64 മലപ്പുറം : 106.56 - 95.49 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.83 - 94.83

ഓര്‍ഡര്‍ ചെയ്‌തത് കേക്കും സ്‌നാക്‌സും, ഡേറ്റിങ്ങിനെത്തിയ യുവാവിന് ലഭിച്ചത് ഒന്നര ലക്ഷത്തിന്‍റെ ബില്ല് ; യുവതി ഒരുക്കിയത് വന്‍ കെണി

ടിൻഡറില്‍ ഡേറ്റിംഗ്, കഫേയിലെത്തി കൂടിക്കാഴ്ച, യുവതിയുടെ ജന്മദിനവും ആഘോഷിച്ചു; പിന്നെ നടന്നത് വൻ ചതി! ഡല്‍ഹിയിലാണ് സംഭവം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ പിറന്നാള്‍ ആഘോഷിക്കാൻ ഡല്‍ഹിയിലെ ബ്ളാക് മിറർ കഫേയിലേക്ക് വിളിച്ചു വരുത്തിയ യുവതി പകുതിക്ക് വെച്ച്‌ ഇറങ്ങിപ്പോവുകയും, തുടർന്ന് ഹോട്ടല്‍ ഉടമകളും മറ്റും ചേർന്ന് യുവാവില്‍ നിന്നും ബില്ലെന്ന പേരില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുക്കുകയുമായിരുന്നു. സിവില്‍ സർവീസിന് പഠിക്കുന്ന ഒരു യുവാവ്, ഒരു ദിവസം ഡേറ്റിംഗ് ആപ്പിലൂടെ യുവതിയെ പരിചയപ്പെട്ടു. അടുപ്പം വളർന്നതോടെ ജന്മദിനം ആഘോഷിക്കാൻ കഫേയിലേക്ക് വിളിച്ചു. കൂട്ടുകാരിയെ കാണാൻ കഫേയിലെത്തി, ജ്യൂസും കേക്കും കഴിച്ചു. പക്ഷേ യുവാവിന് ഒടുവില്‍ കിട്ടിയത് മുട്ടൻ പണി. ബില്ല് വന്നത് വൻ തുക. ഓണ്‍ലൈനില്‍ പരിചപ്പെട്ട യുവതിയെ വിശ്വസിച്ച്‌ കഫേയിലെത്തിയ യുവാവിന് നഷ്ടമായത് 1 .2 ലക്ഷം രൂപയാണ്. കഴിഞ്ഞ 23ന് ആണ് സിനിമാ കഥയെ വെല്ലും വിധമുള്ള തട്ടിപ്പ് നടന്നത്.  ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെയാണ് യുവാവ് വർഷ എന്ന പേരില്‍ ഒരു യുവതിയെ പരിചയപ്പെടുന്നത്. ആപ്പിലൂടെ ചാറ്റിംഗ് തുടർന്ന ഇരുവരും നേരില്‍...

ഓട്സ് സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ഓട്സ് കൊണ്ടുള്ള വിവിധ വിഭവങ്ങൾ നാം പരീക്ഷിക്കാറുണ്ട്.  ഓട്സ് ദോശയും പുട്ടും ഇഡ്ലിയുമെല്ലാം ഇതിലുൾപ്പെടും. ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളും ഫൈബറും ഓട്സിലുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ഗുണകരമായ ഓട്സ് സ്മൂത്തി ഉണ്ടാക്കിനോക്കാം. ഓട്സ് ആരോഗ്യ ഭക്ഷണങ്ങളിൽ പ്രധാനിയാണ്. ഏത് പ്രായക്കാർക്കും കുടിക്കാവുന്ന ഓട്സ് സ്മൂത്തി തയ്യാറാക്കാം ആവശ്യമുള്ള ചേരുവകൾ പാൽ- ഒരു കപ്പ് ഓട്സ്- അരക്കപ്പ് പഴം- ഒന്ന് സപ്പോർട്ട- മൂന്നെണ്ണം (കുരുകളഞ്ഞ് ചെറുതായി അരിയുക) ഇഞ്ചിനീര്- അര ടീസ്പൂൺ തേൻ- അൽപം ഈന്തപ്പഴം- രണ്ടോ മൂന്നോ തയ്യാറാക്കുന്ന വിധം ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. വേണമെങ്കിൽ ഐസ്ക്യൂബ്സ് കൂടി ചേർത്ത് ഗ്ലാസിലേക്ക് പകരാം. അൽപം ചോക്ലേറ്റ് കഷണങ്ങളോ കോഫീ പൗഡറോ മുകളിലിട്ട് അലങ്കരിക്കാം

നൂല് പൊട്ടിയ പട്ടം പോലെയാണ് ലക്ഷ്യം ഇല്ലാത്ത ജീവിതങ്ങൾ.

നൂല് പൊട്ടിയ പട്ടം പോലെയാണ് ലക്ഷ്യം ഇല്ലാത്ത ജീവിതങ്ങൾ. മനുഷ്യരുടെ മനസ്സ് പട്ടം പോലെയാണ്, പട്ടം നിയന്ത്രിക്കാനുള്ള ചരട് പൊട്ടിപ്പോകുമ്പോൾ എപ്രകാരം ദിശയറിയാതെ സഞ്ചരിക്കുന്നുവോ അത് പോലെ തന്നെയാണ് നമ്മുടെ മനസ്സും. നടക്കാതെ പോകുന്ന പല വിധത്തിലുള്ള ആഗ്രഹങ്ങളുടെ ആഘാതത്തിൽ പൊട്ടിത്തകരുകയാണ് ചെയ്യുന്നത്. ചരട് പട്ടത്തെ നിയന്തിക്കുന്നിടത്തോളം കാലം വരെ മനസ്സ് വേദനിക്കുകയില്ല. എന്നാൽ പട്ടം ചരടിനെ വലിക്കുകയാണെങ്കിലോ ,, കാറ്റിന്റെ ഗതിയറിയാതെ താളം തെറ്റി സഞ്ചരിച്ച് കൊണ്ടേയിരിക്കും.... ഒടുവിൽ ഇനി ഒരു അവസരം കൂടി പറക്കാൻ ലഭിക്കാതെ നിലം പതിക്കുകയും ചെയ്യും.. നിസ്സാരമെന്ന് കരുതി നിങ്ങൾ കൊടുത്ത ഒരു പുഞ്ചിരിയിലോ, ഒരു നല്ലവാക്കിലോ, നിങ്ങൾ എവിടെയോ ഓർമ്മിക്കപ്പെടുന്നുണ്ടാവും. അത് പോലെ തന്നെയാണ് ചില അവസരങ്ങളിൽ മറ്റുള്ളവർ ചെയ്യുന്ന പ്രവൃത്തികൾ മൂലം നമ്മുടെ മനസ്സ് വേദനിക്കുന്നതും , ചഞ്ചലപ്പെടുന്നതും. അപ്പോൾ മനസ്സിന്റെ സംയമനം നമുക്ക് നഷ്ടമാകുന്ന അവസ്ഥ വരും.. എന്നാൽ അത്തരം സന്ദർഭങ്ങളിൽ സംയമനം പാലിക്കാനും, മനസ്സിന്റെ നിയന്ത്രണം നഷ്ടമാകാതെ നോക്കാനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. കൂട്ടലും കിഴിക്കലും ...

ജിയോ-എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലികമായി വിലവർധനവിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിയുണ്ട്

മൊബൈല്‍ നിരക്ക് കുത്തനെ കൂട്ടി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും വൊഡാഫോണ്‍ ഐഡിയയുമെല്ലാം. റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടി റിലയൻസ് ജിയോ. 12 മുതൽ 27 ശതമാനം വരെ വർധനയാണ് വരുത്തിയിരിക്കുന്നത്. ജൂലൈ മൂന്ന് മുതൽ നിരക്ക് വർധന നിലവിൽ വരും. അൺലിമിറ്റഡ് 5ജി സേവനങ്ങളിലും ജിയോ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടര വർഷത്തിന് ശേഷമാണ് റിലയൻസ് ജിയോ സേവനനിരക്കുകളിൽ മാറ്റം വരുത്തുന്നത്. ഡാറ്റ ആഡ് ഓൺ പാക്കിന്റെ നിരക്ക് 15 രൂപയിൽ നിന്നും 19 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. 27 ശതമാനം വർധനയാണ് പ്ലാനിൽ വന്നിരിക്കുന്നത്. എന്നാല്‍, ജിയോ-എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലികമായി നിരക്ക് വര്‍ധനയില്‍നിന്നു രക്ഷപ്പെടാന്‍ ഇപ്പോഴൊരു വഴിയുണ്ട്.  പ്രീപെയ്ഡ് യൂസര്‍മാര്‍ക്കു മാത്രമാണ് ഈ താല്‍ക്കാലികാശ്വാസം ലഭിക്കുക. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം കിട്ടില്ല. ജൂലൈ മൂന്നു മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ഈ തിയതിക്കുമുന്‍പ് ഇഷ്ടമുള്ള പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ മതി. പിന്നീട് ഈ പ്ലാന്‍ ഇല്ലാതാകുകയോ നിരക്ക് വര്‍ധിപ്പിക്ക...

29/06/2024, ശനി, ഇന്നത്തെ വിപണി നിലവാരം...

29/06/2024, ശനി, ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം :  ഗ്രാം : 6625 രൂപ പവൻ : 53,000 രൂപ    വെള്ളി : ഗ്രാം : 94.40 രൂപ കിലോ : 94,400 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.36 യൂറൊ : 89.30 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.41   ഓസ്ട്രേലിയൻ ഡോളർ : 55.69 കനേഡിയൻ ഡോളർ :60.92     സിംഗപ്പൂർ . : 61.47   ബഹറിൻ ദിനാർ : 221.43 മലേഷ്യൻ റിംഗിറ്റ്‌ : 17.67   സൗദി റിയാൽ : 22.23   ഖത്തർ റിയാൽ : 22.90 യു എ ഇ ദിർഹം : 22.69 കുവൈറ്റ്‌ ദിനാർ : 271.51   ഒമാനി റിയാൽ. : 216.54 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 105.93- 94.93 എറണാകുളം : 105.72 - 94.70 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.65 - 94.64 മലപ്പുറം : 106.56 - 95.49 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.83 - 94.83

ജാതിക്ക ചമ്മന്തി റെസിപ്പി

ഇന്നത്തെ നമ്മുടെ റെസിപ്പി   `ജാതിക്ക ചമ്മന്തി` ജാതിക്കയുടെ ഔഷധഗുണങ്ങളെപ്പറ്റിയും മറ്റ് ഉപയോഗങ്ങളെപ്പറ്റിയും എല്ലാവർക്കും അറിയാമല്ലോ. രുചികരവും ആരോഗ്യകരവും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമായ ചമ്മന്തി റെസിപ്പിയാണ് ജാതിക്ക ചമ്മന്തി. ഇത് സാധാരണയായി അച്ചാറിടാറുണ്ട്, ഉപ്പിലിടാറുണ്ട്.എന്നാല്‍ ഇത് വെച്ച്‌ ചമ്മന്തി തയ്യാറാക്കുന്നത് കണ്ടിട്ടോ?  ആവശ്യമായ ചേരുവകള്‍ ജാതിക്ക തോട് - ഒരെണ്ണം വറ്റൽമുളക് - 5 എണ്ണം തേങ്ങാ ചിരകിയത് - അര കപ്പ് ചുവന്നുള്ളി - 3 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം ഉപ്പ് - പാകത്തിന്   തയ്യാറാക്കുന്ന വിധം വറ്റൽ മുളക് കനലിൽ ചുട്ടെടുക്കുക. അതും, ചെറുതായി അരിഞ്ഞ ജാതിക്ക, ഉള്ളി, ഇഞ്ചി, തേങ്ങ, ഉപ്പ് എല്ലാംകൂടെ ചേർത്ത് അരച്ചെടുക്കുക. (അധികം അരഞ്ഞു പോകരുത്). നല്ല രുചികരമായ ചമ്മന്തി റെഡി. കഞ്ഞിക്കും, ചോറിനും അടിപൊളി ആണ്.

മഴ കാലത്ത് നമ്മുടെ വീടുകളിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ

മഴ കാലത്ത് നമ്മുടെ വീടുകളിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. നമ്മുടെ നാട്ടിൽ കലിതുള്ളി കാലവർഷം പെയ്യുകയാണ്.ശ്രദ്ധിച്ചില്ലങ്കിൽ മഴക്കാലത്ത് രോഗങ്ങള്‍ പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ സമയത്ത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടത് വളരെ പ്രധാനമാണ്. അടുക്കളയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം ആയതുകൊണ്ട് തന്നെ മഴക്കാലത്ത് അതീവ ശ്രദ്ധ വേണം.കാരണം ഒരു വീടിന്റെ അടുക്കള ഭാഗം വൃത്തിയായാൽ തന്നെ വീട് പൂർണ്ണമായും നന്നാകും. മഴകാലത്ത് അടുക്കളയില്‍ നാം ശ്രദ്ധിക്കേണ്ട പ്രദാന പെട്ട ചില കാര്യങ്ങളെ പറ്റിയാണ് ഇന്നിവിടെ പറയുന്നത്. നിങ്ങള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്. അതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാനും ഭക്ഷണത്തിലൂടെയുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താനും കഴിയും. വൃത്തിയാക്കല്‍ അവഗണിക്കരുത് മഴക്കാലത്ത് ശുചീകരണം അവഗണിക്കുന്നതാണ് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. അടുക്കള കൗണ്ടറിന് ചുറ്റും ചോര്‍ച്ചയും ഈര്‍പ്പമുള്ള അന്തരീക്ഷവും ഉള്ളതിനാല്‍ പൂപ്പല്‍ വേഗത്തില്‍ വളരും...

‘അസുഖം മൂന്നാംഘട്ടത്തിൽ, പൂർവാധികം ശക്തിയോടെ തിരിച്ചുവരും’; സ്തനാർബുദമെന്ന് വെളിപ്പെടുത്തി നടി ഹിന

‘അസുഖം മൂന്നാംഘട്ടത്തിൽ, പൂർവാധികം ശക്തിയോടെ തിരിച്ചുവരും’; സ്തനാർബുദമെന്ന് വെളിപ്പെടുത്തി നടി ഹിന ടെലിവിഷൻ- ബിഗ്ബോസ്- സിനിമ താരം ഹിന ഖാന് സ്തനാർബുദം സ്ഥിരീകരിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗത്തിന്റെ തേഡ് സ്റ്റേജിലാണെന്ന് വ്യക്തമാക്കിയ ഹിന ഖാൻ തനിക്ക് സ്വകാര്യത അനുവദിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ടു. രോഗാവസ്ഥയെ അതിജീവിച്ച്‌ മടങ്ങിയെത്തുമെന്നും താങ്ങും തണലുമായി കുടുംബം തന്നോടൊപ്പമുണ്ടെന്നും അവർ അറിയിച്ചു. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് താരമാണ് ഹിന ഖാന്‍. 'യെ രിഷ്ത ക്യാ കെഹ്ലാതാ ഹേ' എന്ന ജനപ്രിയ ടി.വി സീരിയലിലെ അക്ഷര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഹാക്ക്ഡ്, ഷിന്‍ഡ ഷിന്‍ഡ നോ പപ്പ, സോള്‍മേറ്റ്, കാരി ഓണ്‍ ജാട്ടിയേ, കണ്‍ട്രി ഓഫ് ബ്ലൈന്‍ഡ്, സ്മാര്‍ട്ട്‌ഫോണ്‍, അണ്‍ലോക്ക്, ലൈന്‍സ്, വിഷ്‌ലിസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും നിരവധി വെബ് സീരീസുകളിലും അഭിനയിച്ചു. ഹിന ഖാന്റെ എല്ലാവരേയും അഭിസംബോധന ചെയ്താരംഭിക്കുന്ന സാമൂഹികമാധ്യമക്കുറിപ്പ് ഈ വിധത്തിലാണ്. "എന്റെ ആരാധകരോടും എന്നെക്കുറിച്ച്‌...

അപകടങ്ങളെയും, ദുരന്തങ്ങളെയും അതിജീവിക്കുന്നതിനുള്ള ഏറ്റവും അവശ്യഘടകം ജീവിക്കുന്നതിനുള്ള ആഗ്രഹമാണ്

നമ്മിൽ പലരും ജീവിതത്തിൽ കഠിനാധ്വാനം ചെയ്തു പണമുണ്ടാക്കുന്നവർ ആയിരിക്കാം. എന്നാൽ പലപ്പോഴും നമ്മെ സ്നേഹിക്കുന്നവരോട്, ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരോടൊപ്പം  സമയം ചെലവഴിക്കാൻ നാം മറന്നു പോകുന്നു. ബിസിനസിന്റെയും ജോലിത്തിരക്കിന്റെയുമിടയിൽ ബന്ധപ്പെട്ടവർക്ക്  സമയം കൊടുക്കാനാവാത്ത എത്ര പേരാണ് നമുക്ക് ചുറ്റും കഴിയുന്നത്. നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കുമൊക്കെ നാം നൽകുന്ന ആഡംബരങ്ങളേക്കാളും ജീവിത സൗകര്യങ്ങളേക്കാളും ആവശ്യമുള്ളത് നമ്മുടെ സാന്നിധ്യവും സ്നേഹമസൃണമായ പെരുമാറ്റവുമാണ്. കുടുംബത്തിന് മുൻതൂക്കം കൊടുത്തു ജോലി ചെയ്യുക. പണത്തിനു വേണ്ടി ജീവിക്കരുത്., ജീവിക്കാൻ വേണ്ടി പണം ഉണ്ടാക്കുക. നമ്മുടെ എല്ലാവരുടെയും ജീവിതം വളരെ വേഗത്തിലാണ് കടന്നു പോകുന്നത്. ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമൊക്കെ പൊടുന്നനെ കടന്നുപോകുന്നു. ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ ഒന്നിനും സമയം കിട്ടുന്നില്ല എന്ന പരിഭവങ്ങളും പരിവേദനങ്ങളുമാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്. നിരവധി പേരുടെ കുടുംബ ജീവിതവും പ്രൊഫഷനൽ ജീവിതവും അസ്വസ്ഥ ഭരിതമാകുന്നത് ഈ സമയമില്ലായ്മ കാരണമാണ്. എന്താണ് ഈ പ്രതിസന്ധിക്കൊരു പരിഹാരം എന്നന്വേഷ...

കാന്‍സര്‍ മരുന്നുകള്‍ക്ക് ഇനി ലാഭമെടുക്കില്ല, തുച്ഛവിലയില്‍ ലഭ്യമാക്കും; നിര്‍ണായക ഇടപെടലെന്ന് മന്ത്രി വീണാ ജോര്‍ജ്

കാന്‍സര്‍ മരുന്നുകള്‍ക്ക് ഇനി ലാഭമെടുക്കില്ല, തുച്ഛവിലയില്‍ ലഭ്യമാക്കും; നിര്‍ണായക ഇടപെടലെന്ന് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം:കാന്‍സറിനുള്ള മരുന്നുകളും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകളും സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കാന്‍സര്‍ മരുന്ന് വിപണിയില്‍ കേരള സര്‍ക്കാര്‍ ഇതിലൂടെ നിര്‍ണായക ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുപ്രകാരം 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാക്കും. വളരെ വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍.) കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ 'ലാഭ രഹിത കൗണ്ടറുകള്‍' ആരംഭിക്കുമെന്നും ജൂലൈ മാസത്തില്‍ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയില...

ഉറപ്പിച്ചു, ഐസ്‌ക്രീമിനുള്ളില്‍ കണ്ടെത്തിയ മനുഷ്യവിരല്‍ കമ്ബനി ജീവനക്കാരന്റേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്

ഓ ണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ കണ്ടെത്തിയ മനുഷ്യവിരല്‍ കമ്ബനി ജീവനക്കാരന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച്‌ ഡിഎൻഎ ഫലം. മും ബൈ: ഐസ്‌ക്രീമില്‍ കണ്ടെത്തിയ മനുഷ്യ വിരല്‍ പൂനെയിലെ ഇന്ദാപൂരിലുള്ള ഐസ്ക്രീം കമ്ബനി ഫാക്ടറി തെഴിലാളിയുടേതാണെന്ന് ഡി.എൻ.എ പരിശോധനാ ഫലം.ഇരുപത്തിനാലുകാരനായ ഓംകാർ പേട്ടയുടേതാണ് വിരലുകള്‍ എന്ന് സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപോർട്ടുകള്‍ മലാഡ് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ തൊഴിലാളിക്ക് നോട്ടീസ് അയക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.  വിരലുകള്‍ കണ്ടെത്തിയതിനെതുടർന്ന് ഫാക്ടറിയിലേക്ക് പഴ വർഗ്ഗങ്ങള്‍ എത്തിക്കുന്ന എല്ലാവരുടെയും രക്ത സാമ്ബിളുകള്‍ ശേഖരിച്ച്‌ ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചിരുന്നു. തിങ്കളാഴ്ച പരിശോധനാ ഫലം വരുകയും തൊഴിലാളികള്‍ക്ക് രോഗങ്ങളിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.  ജൂണ്‍ 12നായിരുന്നു ഐസ്‌ക്രീമില്‍ മനുഷ്യ വിരലുകള്‍ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഐസ്ക്രീം കമ്ബനിക്കെതിരെ ഐ.പി.സി സെഷൻ 272, 273, 336 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിരലുകള്‍ ഐസ്ക്രീം ഫാക്ടറിയിലെ ത...

വേഗത്തിലും എളുപ്പത്തിലും രുചികരമായ തായ് ഫിഷ് കറി തയ്യാറാക്കാം

വേഗത്തിലും എളുപ്പത്തിലും രുചികരമായ ഒരു മത്സ്യ പാചകക്കുറിപ്പ് ആണ് ഇന്ന്   പരിചയപ്പെടുത്തുന്നത്. കേവലം 30-40 മിനിറ്റിനുള്ളിൽ ഉണ്ടാക്കാൻ കഴിയുന്ന തായ് മീൻ കറി വ്യത്യസ്തമായ  രുചികരവുമായ രുചികൾ നിറഞ്ഞതാണ്. ഡിന്നർ പാർട്ടികളിലോ ഉച്ചഭക്ഷണത്തിലോ ആവിയിൽ വേവിച്ച ചോറിനൊപ്പം നിങ്ങൾക്ക് ഇത് വിളമ്പാം. നമ്മൾ മലയാളികളുടെ ഭക്ഷ്യമേശയിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണവസ്തുവാണ് മത്സ്യം. ഇതില്ലാതെ ചോറ് കഴിക്കാത്തവരും ഉണ്ട്. വ്യത്യസ്ത തരം മത്സ്യ വിഭവങ്ങള്‍ ഉണ്ടെങ്കിലും നമ്മള്‍ എപ്പോഴും നടൻ റെസിപ്പികളാണ് തയ്യാറാക്കാറുള്ളത്. ഇന്നൊരു വെറൈറ്റി പിടിച്ചാലോ? ഒരു തായ് ഫിഷ് കറി തയ്യാറാക്കാം. ആവശ്യമായ സാധനങ്ങൾ... കിംഗ് ഫിഷ് / നെയ്മീൻ – 500 ഗ്രാം മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍ കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍ സവാള – 1 എണ്ണം (അരിഞ്ഞത്) വെളുത്തുള്ളി – 8 അല്ലി സോയ സോസ് – 1 ടീസ്പൂണ്‍ പഞ്ചസാര -1/4 ടീസ്പൂണ്‍ വെളിച്ചെണ്ണ – 5 ടീസ്പൂണ്‍ പുളി – 50 ഗ്രാം വെള്ളം – 100 മില്ലി വിനാഗിരി – 1/2 ടീസ്പൂണ്‍ ഉപ്പ് പാകത്തിന്   പാചകം ചെയ്യേണ്ട വിധം...   മത്സ്യം വെള്ളത്തില്‍ കഴുകി ഇടത്തരം കഷണങ്ങളായി മുറിക്കുക. ഒരു മിക...

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം: 12 വയസ്സുക്കാരന്റെ നില ഗുരുതരം

കോഴിക്കോട്: ഫറോക്കില്‍ പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കുട്ടി ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത് . കുട്ടി കുളത്തില്‍ കുളിച്ച്‌ ആറ് ദിവസം കഴിഞ്ഞാണ് രോഗ ലക്ഷണം കണ്ടത്. തുടർന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പൊതുകുളത്തില്‍ കുളിച്ച്‌ ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി. ഛര്‍ദ്ദി, തലവേദന, ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  പന്ത്രണ്ടുകാരന് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെട നടത്തി ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ...

നാലു വയസുകാരി കളിക്കുന്നതിലൂടെ അബദ്ധത്തിൽ നാണയങ്ങൾ വിഴുങ്ങി; പുറത്തെടുത്തത് എൻഡോസ്‌കോപിയിലൂടെ

നാലു വയസുകാരി നാണയങ്ങൾ വിഴുങ്ങി; പുറത്തെടുത്തത് എൻഡോസ്‌കോപിയിലൂടെ മലപ്പുറം: നാല് വയസുകാരി അബദ്ധത്തിൽ വിഴുങ്ങിയ രണ്ടു നാണയങ്ങളും എൻഡോസ്‌കോപിയിലൂടെ പുറത്തെടുത്തു. മണ്ണാർക്കാട് സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞാണ് കളിച്ചുകൊണ്ടിരിക്കെ നാണയങ്ങൾ വിഴുങ്ങിയത്. രണ്ടു രൂപയുടെയും ഒരു രൂപയുടെയും നാണയങ്ങളാണ് കുട്ടി അബദ്ധത്തിൽ വിഴുങ്ങി പോയത് . പെരിന്തൽമണ്ണ അസൻറ് ഇ എൻ ടി ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് നാണയങ്ങൾ പുറത്തെടുത്തത്. വീട്ടിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി നാണയങ്ങൾ അബദ്ധത്തിൽ കുട്ടി വിഴുങ്ങിയത്. പരിഭ്രാന്തരായ വീട്ടുകാർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അസന്റ് ഇ എൻ ടി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. സർജൻ ഡോ എൻ വി ദീപ്തി, ഡോ യദുകൃഷ്ണൻ, അനസ്‌തേഷ്യ മേധാവി ഡോ സി എച്ച് ഷബീറലി എന്നിവർ നേതൃത്വം നൽകി.

28/06/2024, വെള്ളി, ഇന്നത്തെ വിപണി നിലവാരം...

28/06/2024, വെള്ളി, ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം :  ഗ്രാം : 6615 രൂപ പവൻ : 52,920 രൂപ    വെള്ളി : ഗ്രാം : 94.50 രൂപ കിലോ : 94,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌...  യു എസ്‌ ഡോളർ. : 83.44 യൂറൊ : 89.18 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.35   ഓസ്ട്രേലിയൻ ഡോളർ : 55.27 കനേഡിയൻ ഡോളർ :60.77     സിംഗപ്പൂർ . : 61.41   ബഹറിൻ ദിനാർ : 221.46 മലേഷ്യൻ റിംഗിറ്റ്‌ : 17.67   സൗദി റിയാൽ : 22.25   ഖത്തർ റിയാൽ : 22.92 യു എ ഇ ദിർഹം : 22.72 കുവൈറ്റ്‌ ദിനാർ : 271.92   ഒമാനി റിയാൽ. : 216.75 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 105.93- 94.93 എറണാകുളം : 105.72 - 94.70 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.65 - 94.64 മലപ്പുറം : 106.56 - 95.49 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.83 - 94.83

`സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ`

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകന്‍ റാഷിന്‍ മരണപ്പെട്ടത്. കുറച്ച്‌ ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിൻ. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.  നിരവധി പേരാണ് സിദ്ദിഖിന്‍റെ ദുഃഖത്തില്‍ പങ്കുചേരാനെത്തിയത്. ഇപ്പോഴിതാ റാഷിന്‍റെ വിയോഗത്തില്‍ വേദനയോടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ എന്ന ഒറ്റവരി കുറിപ്പാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സിദ്ദിഖിന്‍റെയും സാപ്പിയുടെയും ചിത്രവും പങ്കുവെച്ചിട്ടുണ്ട്. യുകെയില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിയ്ക്ക് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സിദ്ദീഖിന്റെ മകനെ അവസാനമായി കാണാന്‍ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിരുന്നു. ദിലീപ്, കാവ്യ മാധവൻ, റഹ്മാൻ, ഫഹദ് ഫാസില്‍, നാദിർഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രണ്‍ജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി സിനിമാ രംഗത്തെ നിരവധിപേരാണ്...

നാം സ്നേഹിക്കുന്നവരെയെല്ലാം സ്വന്തമാക്കാനുമാവില്ല

ഒരരുവി പോലെ രാവിനോട് കിന്നാരം ചൊല്ലി ഒഴുകുക. മൃദുലമായിരിക്കുന്നതിന്‍റെ നൊമ്പരമറിയുക. പ്രണയത്തിന്‍റെ ആത്മപാഠങ്ങളില്‍ പരിക്കേല്‍ക്കുക. അവബോധത്തോടും ആനന്ദത്തോടും ചോര പൊടിയുക. വിരിഞ്ഞ മനസ്സോടെ പുലരിയില്‍ ഉണരുക. പ്രണയസുഗന്ധമുള്ള മറ്റൊരു ദിനത്തിന് കൃതജ്ഞത പറയുക. മധ്യാഹ്നത്തില്‍ വെറുതെയിരുന്ന് പ്രണയസമാധിയെ ധ്യാനിക്കാനും, അന്തിയില്‍ നമ്രതയോടെ വീടണയാനും, പ്രിയമുള്ളൊരാള്‍ക്ക് ചങ്കില്‍ പ്രാര്‍ത്ഥനയും ചുണ്ടില്‍ സ്തുതിഗീതവുമായി മിഴിപൂട്ടാനും. (പ്രണയം, ഖലീല്‍ ജിബ്രാന്‍) സ്നേഹമെന്ന തടിച്ച പുസ്തകത്തിലെ വര്‍ണചിത്രങ്ങളുള്ള ചെറിയ അദ്ധ്യായമാണ് പ്രണയം. ഒരു മനുഷ്യനും ആയുസ്സിന്‍റെ വഴികളില്‍ ഏതെങ്കിലും പ്രണയതീരങ്ങളിലടുക്കാതെ കടന്നുപോകുന്നില്ല. മനുഷ്യനായി വളര്‍ന്നു പന്തലിക്കുന്നതിനിടയില്‍ അവഗണിക്കാനാവാത്ത പ്രണയത്തിന്‍റെ ജീവരസങ്ങള്‍ നമ്മുടെ ചില്ലകളിലേക്ക് അറിഞ്ഞും അറിയാതെയും ഒഴുകിയെത്തുന്നുണ്ട്. ഹൃദയഹാരിയായ പ്രകൃതിക്കാഴ്ചകള്‍ പോലെ മനസ്സിന്‍റെ ജാലകങ്ങള്‍ക്കപ്പുറത്ത് നിറമുള്ള ഒരുപാട് കാഴ്ചകള്‍ പ്രണയം കൊണ്ടു വരുന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും പോലെ ഉടല്‍ പുഷ്പിക്കുന്ന ഒരു കാലം മനുഷ്യനുമുണ്ട്. ശരീ...

തൂവെള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല: ലഭിക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ശ്രമിക്കാവുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍

തൂവെള്ള പല്ലുകള്‍ ലഭിക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ശ്രമിക്കാവുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍  ഏതൊരാളുടേയും സൗന്ദര്യം അവരുടെ ചിരിയാണ് എന്നാണ് പറയുന്നത്. എന്നാല്‍ ആത്മവിശ്വാസത്തോടെ ചിരിക്കാന്‍ പലര്‍ക്കും തടസമാകുന്നത് നിറമില്ലാത്ത പല്ലുകളാണ്. നല്ല പല്ല് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്. നല്ല ചിരിയുടെ പ്രധാന അടിസ്ഥാനമാണ് നല്ല പല്ല്. എന്നാല്‍ പലപ്പോഴും പലരേയും ചിരിയ്ക്കാന്‍ പ്രരിപ്പിയ്ക്കാത്ത ഒരു ഘടകം പല്ലുകളുടെ നിറക്കുറവാണ്. വെളുത്ത പല്ലുകള്‍ എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് പലരുടേയും ആത്മവിശ്വാസത്തിെേന്റ അളവുകോലാണ് എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. പലരും നിറമില്ലാത്ത പല്ലുകള്‍ കാരണം ചിരിക്കാന്‍ പോലും മടിക്കുന്നവരാണ്. ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനമാണ് ദന്ത ആരോഗ്യവും. നല്ല ദന്ത ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകം ആരോഗ്യകരമായ വെളുത്ത പല്ലുകളുമാണ്. എന്നാല്‍ പലരുടെയും പല്ലുകള്‍ക്ക് മഞ്ഞനിറം പ്രശ്‌നം സൃഷ്ടിച്ചേക്കാം. കറ പിടിച്ച മഞ്ഞ നിറമുള്ള പല്ല് നാലാളുകള്‍ക്കിടയില്‍ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനും കാരണമായേക്കാം. ഒരാളുടെ വായയുടെ ആരോഗ്യം എത്ര...