മലബന്ധം, ദഹന പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ എന്നിവ കൊണ്ട്കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് അത്തരക്കാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ജ്യൂസുകൾ പരിചയപ്പെടാം
ധാരാളം ആളുകൾ മലബന്ധം, ദഹന പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ എന്നിവ കൊണ്ട്കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് അത്തരക്കാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ജ്യൂസുകൾ പരിചയപ്പെടാം.
ജ്യൂസുകൾ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല അല്ലേ, ജ്യൂസുകൾ കുടിക്കുന്നതുകൊണ്ട് ശരീരത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നു.പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ജ്യൂസുകള്‍ കുടിക്കുന്നതും ആരോഗ്യഗുണങ്ങള്‍ നല്‍കും.
മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഉറക്കമില്ലായ്മയെ പരിഹരിക്കാനും സഹായിക്കുന്ന ചില ജ്യൂസുകളെ പരിചയപ്പെടാം.
ക്രാൻബെറി ജ്യൂസ്
ക്രാൻബെറി അഥവാ ലോലോലിക്ക കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി. ക്രാൻബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയ അണുബാധയെ ഒഴിവാക്കാനും ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
പ്രൂണ്‍ ജ്യൂസ്
ഉണങ്ങിയ പ്ലം പഴമാണ് പ്രൂണ്‍സ്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും കുടലില്‍ നല്ല ബാക്ടീരിയകള്‍ വര്‍ധിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മഗ്നീഷ്യം ധാരാളം അടങ്ങിയ പ്രൂണ്‍ ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
ചെറി ജ്യൂസ്
ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യവും അടങ്ങിയ ചെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.