പുരുഷനാണോ സ്ത്രീയാണോ പ്രണയ ബന്ധങ്ങളിൽ കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്നത്?.
പ്രണയ ബന്ധങ്ങളിൽ ആണാണോ പെണ്ണാണോ കൂടുതൽ സ്നേഹിക്കുന്നതെന്നു പറയുന്നത് ആപേക്ഷികമായ കാര്യമാണ്. അതിനൊരു പൊതു മാനദണ്ഡമില്ല. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റായിരിക്കാം. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ ഈ ചോദ്യം പ്രസക്തമല്ല.
ഒരു പ്രണയ ബന്ധത്തിൻറെ ഭാവി നിശ്ചയിക്കുന്നത് പലപ്പോഴും സ്ത്രീയും പുരുഷനും മാത്രം ആയിരിക്കില്ല. സാഹചര്യവും പ്രധാനമാണ്. ആണാണോ പെണ്ണാണോ കൂടുതൽ സ്നേഹിക്കുന്നത് എന്നതിനും പ്രസക്തിയില്ല.
ചെറുക്കനാകട്ടെ പെണ്ണാകട്ടെ ,അച്ഛൻ, അമ്മ, അനുജൻ, അനിയത്തി, ചേട്ടൻ, ചേട്ടത്തി, മാത്രമല്ല അമ്മാവൻ, അമ്മാവി , ഇവരൊക്കെ ചിത്രത്തിലേക്ക് കടന്നു വന്നേക്കാം. അവരുടെ ആവശ്യം നിങ്ങളുടെ ആവശ്യമായി മാറും.ഏതായാലും ഏകപക്ഷീയമായ ഒരു ബന്ധവും മുന്നോട്ടു കൊണ്ടു പോകരുത്.
ഏകപക്ഷീയമായി മുന്നോട്ടു കൊണ്ടുപോകുന്ന ബന്ധത്തിൽ ഞാനാണ് കൂടുതൽ സ്നേഹിച്ചു എന്നു പറയുന്നതിലും കാര്യമില്ല.
സിനിമയിലെ കഥാപാത്രങ്ങൾ തമ്മിൽ ഞാൻ സ്നേഹിക്കുന്നു എന്നു എത്ര പ്രാവശ്യം പറഞ്ഞാലും അതിൽ കാര്യമില്ല. കാരണം അവർ തമ്മിൽ റിലേഷൻഷിപ്പ് ഇല്ല?.
ഇങ്ങനെയാണെങ്കിലും ചിലർ അങ്ങു കയറി സ്നേഹിച്ചു കളയും. അവിടെ സ്നേഹത്തിന് കണ്ണും മൂക്കും ഒന്നും കണില്ല. ഇത്തരക്കാരാണ് സ്നേഹം അല്പം കുറയുമ്പോൾ തല്ലാനും കൊല്ലാനും പെട്രോളൊഴിച്ചു കത്തിക്കാനും വെടിവെച്ചു കൊല്ലാൻ ഒക്കെ ശ്രമിക്കുന്നത്.
എന്തായാലും ബന്ധങ്ങളിലെ എല്ലാം തരത്തിലുമുള്ള ബാലൻസുകൾ നോക്കിയ ശേഷം പ്രണയിക്കുന്ന താണ് ഉചിതമെന്നു ഓർമ്മപ്പെടുത്തട്ടെ.
✍️:KHAN KARICODE
CON : PSYCHOLOGIST