thumbnail

ഓട്സ് സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ഓട്സ് കൊണ്ടുള്ള വിവിധ വിഭവങ്ങൾ നാം പരീക്ഷിക്കാറുണ്ട്. 



ഓട്സ് ദോശയും പുട്ടും ഇഡ്ലിയുമെല്ലാം ഇതിലുൾപ്പെടും. ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളും ഫൈബറും ഓട്സിലുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ഗുണകരമായ ഓട്സ് സ്മൂത്തി ഉണ്ടാക്കിനോക്കാം.






ഓട്സ് ആരോഗ്യ ഭക്ഷണങ്ങളിൽ പ്രധാനിയാണ്. ഏത് പ്രായക്കാർക്കും കുടിക്കാവുന്ന ഓട്സ് സ്മൂത്തി തയ്യാറാക്കാം


ആവശ്യമുള്ള ചേരുവകൾ

പാൽ- ഒരു കപ്പ്

ഓട്സ്- അരക്കപ്പ്

പഴം- ഒന്ന്

സപ്പോർട്ട- മൂന്നെണ്ണം (കുരുകളഞ്ഞ് ചെറുതായി അരിയുക)

ഇഞ്ചിനീര്- അര ടീസ്പൂൺ

തേൻ- അൽപം

ഈന്തപ്പഴം- രണ്ടോ മൂന്നോ


തയ്യാറാക്കുന്ന വിധം

ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. വേണമെങ്കിൽ ഐസ്ക്യൂബ്സ് കൂടി ചേർത്ത് ഗ്ലാസിലേക്ക് പകരാം. അൽപം ചോക്ലേറ്റ് കഷണങ്ങളോ കോഫീ പൗഡറോ മുകളിലിട്ട് അലങ്കരിക്കാം

Subscribe by Email

Follow Updates Articles from This Blog via Email

No Comments