ഇന്നത്തെ നമ്മുടെ റെസിപ്പി `ജാതിക്ക ചമ്മന്തി`
ജാതിക്കയുടെ ഔഷധഗുണങ്ങളെപ്പറ്റിയും മറ്റ് ഉപയോഗങ്ങളെപ്പറ്റിയും എല്ലാവർക്കും അറിയാമല്ലോ.
ആവശ്യമായ ചേരുവകള്‍
ജാതിക്ക തോട് - ഒരെണ്ണം
വറ്റൽമുളക് - 5 എണ്ണം
തേങ്ങാ ചിരകിയത് - അര കപ്പ്
ചുവന്നുള്ളി - 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
വറ്റൽ മുളക് കനലിൽ ചുട്ടെടുക്കുക. അതും, ചെറുതായി അരിഞ്ഞ ജാതിക്ക, ഉള്ളി, ഇഞ്ചി, തേങ്ങ, ഉപ്പ് എല്ലാംകൂടെ ചേർത്ത് അരച്ചെടുക്കുക. (അധികം അരഞ്ഞു പോകരുത്). നല്ല രുചികരമായ ചമ്മന്തി റെഡി. കഞ്ഞിക്കും, ചോറിനും അടിപൊളി ആണ്.