thumbnail

ഹിനയ്ക്ക് പിന്തുണയറിയിച്ച്‌ നടി ഛവി മിത്തലും ഹ

ഇതും കടന്നുപോകും; സ്തനാര്‍ബുദം ബാധിച്ച ഹിനയ്ക്ക് പിന്തുണയറിയിച്ച്‌ അര്‍ബുദ അതിജീവിതയായ ഛവി മിത്തല്‍



കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സിനിമ താരം ഹിനാ ഖാൻ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച്‌ പങ്കുവെച്ചത്. മൂന്നാംഘട്ടത്തിലാണെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം പറയുകയുണ്ടായി.


ഇതോടെ താരലോകത്തുനിന്നുള്‍പ്പെടെ നിരവധിപേർ ഹിനയ്ക്ക് ആശംസകളുമായി എത്തുകയുണ്ടായി. ഇപ്പോഴിതാ അർബുദത്തെ അതിജീവിച്ച നടി ഛവി മിത്തലും ഹിനയ്ക്ക് പിന്തുണയറിയിച്ച്‌ എത്തിയിരിക്കുകയാണ്.


ഹിനയ്ക്ക് ഇത് കഠിനമായ സമയമായിരിക്കുമെന്ന് ഛവി പറഞ്ഞു. ഈ രോഗത്തെ അതിജീവിച്ച്‌ കരുത്തയായി ഹിന തിരിച്ചുവരുമെന്ന് തനിക്കുറപ്പാണ്. ഇപ്പോള്‍ അല്‍പം കഠിനമായി തോന്നാമെങ്കിലും ഇതുംകടന്നുപോകുമെന്നാണ് തനിക്ക് ഹിനയോട് പറയാനുള്ളത്. ഭാവിയില്‍ ഈ കാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍ എത്ര ശക്തയായാണ് നേരിട്ടതെന്ന് മനസ്സിലാകും. കരുത്തയായും പോസിറ്റീവായും ഇരിക്കൂ- ഛവി പറഞ്ഞു.


അവനവനില്‍ വിശ്വസിച്ച്‌ പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും ഛവി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹിന സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച്‌ തുറന്നുപറഞ്ഞത്. രോഗത്തിന്റെ മൂന്നാംഘട്ടത്തിലാണെന്നും രോവസ്ഥയെ അതിജീവിച്ച്‌ മടങ്ങിയെത്തുമെന്നും താങ്ങും തണലുമായി കുടുംബം തന്നോടൊപ്പമുണ്ടെന്നും അവർ അറിയിച്ചു. ചികിത്സ ആരംഭിച്ചുകഴിഞ്ഞുവെന്നും ഈ രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്യാനും നേരിടാനും താൻ സജ്ജയാണെന്നും താരം പറഞ്ഞിരുന്നു.


കാൻസർ അതിജീവിതയായ നടി മഹിമ ചൗധരിയും ഹിനയ്ക്ക് പിന്തുണയുമായി ഇൻസ്റ്റഗ്രാം പോസ്റ്റിനുകീഴെ കമന്റ് ചെയ്തിരുന്നു. ഹിന ഒരു പോരാളിയാണെന്നും രോഗത്തെ അതിജീവിക്കുമെന്നുമാണ് മഹിമ കുറിച്ചത്.


ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലേറ്റ പരിക്കിനെ തുടർന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തില്‍ മുഴകളുള്ള കാര്യം ഛവി തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ബയോപ്സിയില്‍ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള യാത്രകളാണ് തന്റെ ജീവിതം രക്ഷിച്ചതെന്നും ഛവി മുമ്ബ് പറഞ്ഞിരുന്നു. മാമോഗ്രാമുകള്‍ ഉള്‍പ്പെടെ കൃത്യമായ പരിശോധനകള്‍ നടത്തി സ്തനാർബുദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തില്‍ മുഴകള്‍ കണ്ടെത്തിയാല്‍ ഒരിക്കലും അവയെ അവഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.



എന്താണ് സ്തനാർബുദം ; ലക്ഷണങ്ങൾ എന്തൊക്കെ?

സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്തനത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് സ്തനാർബുദം. 


സ്തനത്തിലോ കക്ഷത്തിലോ മുഴ, സ്തനത്തിൻ്റെ ആകൃതിയിലോ വലുപ്പത്തിലോ ഉള്ള മാറ്റങ്ങൾ, മുലക്കണ്ണിൽ സ്രവങ്ങൾ, അല്ലെങ്കിൽ സ്തനഭാഗത്ത് തുടർച്ചയായ വേദന എന്നിവ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്. 


'ജീവിതശൈലി, ഹോർമോൺ, പാരമ്പര്യ ഘടകങ്ങൾ എന്നിവ ബ്രെസ്റ്റ് ക്യാൻസർ ബാധിക്കാനുള്ള സാധ്യത ഉയർത്തിയേക്കാം. പ്രത്യേകിച്ചും, പ്രോജസ്റ്ററോൺ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുമായുള്ള സമ്പർക്കം, അല്ലെങ്കിൽ സ്തനാർബുദത്തിൻ്റെ പാരമ്പര്യം, പ്രായം, റേഡിയേഷൻ എക്സ്പോഷർ എന്നിവയെല്ലാം അപകടസാധ്യത വർദ്ധിപ്പിക്കും. അമിതവണ്ണവും മദ്യപാനവും സ്തനാർബുദത്തിൻ്റെ വികാസത്തിന് കാരണമായേക്കാവുന്ന ജീവിതശൈലി ഘടകങ്ങളാണ്...' -ആൻഡ്രോമിഡ കാൻസർ ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി ചെയർമാനും മേധാവിയുമായ ഡോ. അരുൺ കുമാർ ഗോയൽ പറഞ്ഞു. 


Subscribe by Email

Follow Updates Articles from This Blog via Email

No Comments