ആഗോള വിപണിയിലെ ട്രെന്‍ഡ് അനുസരിച്ചാണ് ഇപ്പോള്‍ വില ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.
ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 55000 രൂപയായിരുന്നു. നികുതി ഇളവിനെ തുടര്‍ന്ന് വില 50400 രൂപയിലേക്ക് താഴ്ന്നു. തൊട്ടുപിന്നാലെയാണ് വിലയില്‍ ഉയര്‍ച്ച തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിക്കുന്നുണ്ട്. ഔണ്‍സ് വില വീണ്ടും 2400 ഡോളറിലേക്ക് എത്തുന്നത് ഇനിയും വില വര്‍ധിക്കാന്‍ ഇടയാക്കും. അറിയാം ഏറ്റവും പുതിയ പവന്‍ വിലയെ കുറിച്ച്...
200 രൂപയാണ് കൂടിയത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,720 രൂപയാണ്.
സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെ 23 മുതല്‍ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 4600 രൂപയോളം കുറഞ്ഞു. ശനിയാഴ്ച മുതല്‍ വില ഉയരുന്ന പ്രവണതയാണ് വിപണിയില്‍ കാണുന്നത്.
വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,340 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5245 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്
29-07-2024, തിങ്കൾ, ഇന്നത്തെ വിപണി നിലവാരം...
സ്വർണ്ണം :
ഗ്രാം : 6340 രൂപ
പവൻ : 50,720 രൂപ
വെള്ളി :
ഗ്രാം : 89.50രൂപ
കിലോ : 89,500 രൂപ
എക്സ്ചേഞ്ച് റേറ്റ്...
യു എസ് ഡോളർ. : 83.72
യൂറൊ : 90.80
ബ്രിട്ടീഷ് പൗണ്ട് : 107.44
ഓസ്ട്രേലിയൻ ഡോളർ : 54.78
കനേഡിയൻ ഡോളർ :60.50
സിംഗപ്പൂർ . : 62.31
ബഹറിൻ ദിനാർ : 222.14
മലേഷ്യൻ റിംഗിറ്റ് : 18.05
സൗദി റിയാൽ : 22.32
ഖത്തർ റിയാൽ : 23.00
യു എ ഇ ദിർഹം : 22.79
കുവൈറ്റ് ദിനാർ : 273.81
ഒമാനി റിയാൽ. : 217.47
പെട്രോൾ, ഡീസൽ വിലകൾ...
കോഴിക്കോട് : 105.93- 94.93
എറണാകുളം : 105.72 - 94.70
തിരുവനന്തപുരം : 107.56 - 96.43
കോട്ടയം : 105.65 - 94.64
മലപ്പുറം : 106.56 - 95.49
തൃശൂർ : 106.35 - 95.29
കണ്ണൂർ : 105.83 - 94.83