ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയില്‍ മലയ്ക്ക് മുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം



കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയില്‍ മലയ്ക്ക് മുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം.


ട്രീവാലി റിസോർട്ടിന് മുകളിലാണ് നില്‍ക്കുന്നതെന്നും അവിടെ മുന്നൂറോളം പേരുണ്ടെന്നും നാട്ടുകാരനായ അശ്വിൻ പറഞ്ഞു.  ന്യൂസ് ചാനലിനോടാണ്  അശ്വിന്റെ പ്രതികരണം. വീണ്ടും ഉരുള്‍പൊട്ടിയെന്ന് കേട്ടതോടെ രക്ഷാപ്രവർത്തകർ തിരിച്ചുപോയതായി അറിയുന്നുവെന്നും അശ്വിൻ പറഞ്ഞു.


പ്രായമായവരും സ്ത്രീകളും രോഗികളും ഉള്‍പ്പെടെ നിരവധി പേരാണ് റിസോർട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. നിരവധി പേർ ഒലിച്ചുപോയി. അനേകം കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷിക്കണമെന്നും അധികൃതരെ ഉടൻ വിവരം അറിയിക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലുണ്ടായതോടെ നാട്ടുകാർ റിസോർട്ടിൻ്റെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രദേശത്ത് വീണ്ടും മഴ കനത്തതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ. എന്നാല്‍ ഇവിടേക്ക് റോഡ് മാർഗ്ഗം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് വിവരം. വാർത്ത പുറത്തുവന്നതോടെ അധികൃതർ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുക്കുകയാണ്. 


വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം പ്രതികരിച്ചു. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും. ഇതിന് പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിനെത്തും. സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവർത്തനത്തിനായി എത്തി. അതിനിടെ, നേവിയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടില്‍ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തില്‍ മെഡിക്കല്‍ വിദഗ്ധരുമുണ്ടാകും.


അതിനിടെ, തെരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ വിസിയില്‍ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തെരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോണ്‍ കൂടി പങ്കാളിയാവും. അതേസമയം, വയനാട്ടില്‍ റെഡ് അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് അതിശ്കതമായ മഴയ്ക്ക് സാധ്യതയുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് മഴ പ്രതിസന്ധിയാകും. താമരശ്ശേരി ചുരം വഴി വാഹനങ്ങള്‍ക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.



വയനാട് ഉരുള്‍പൊട്ടലില്‍ ഒഡിഷയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളില്‍ രണ്ടു പേരെ കാണാനില്ല. സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരെ രക്ഷാപ്രവർത്തകർ രക്ഷിപ്പെടുത്തി.


ഇവർ വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടർ പ്രിയദർശിനി, സുഹൃതി എന്നിവരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ലയങ്ങള്‍ കേന്ദ്രീകരിച്ച്‌ രക്ഷാപ്രവർത്തനം തുടരുന്നു. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിൻ്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും രക്ഷാപ്രവർത്തകൻ കെ വി ഷാജി  പറഞ്ഞു. ദുരന്തത്തില്‍ മരണം 73 ആയി ഉയർന്നു. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു.


മണ്ണിനടിയില്‍ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്. പ്രത്യേകിച്ച്‌ ലയങ്ങള്‍ മണ്ണിനടിയില്‍ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പൂറ്റി വിണ്ടുകീറൽ വളരെ എളുപ്പത്തിൽ പരിഹരിക്കാം. കാണാൻ ഭംഗിയുള്ള കാൽപ്പാദം ആരാണ് ആഗ്രഹിക്കാത്തത്

ഉപ്പൂറ്റി വിണ്ടുകീറൽ വളരെ എളുപ്പത്തിൽ പരിഹരിക്കാം. കാണാൻ ഭംഗിയുള്ള കാൽപ്പാദം ആരാണ് ആഗ്രഹിക്കാത്തത്   പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. വരണ്ട ചര്‍മമുള്ളവര്‍ക്ക് പ്രത്യേകിച്ചും ഈ പ്രശ്‌നം നേരിടേണ്ടി വരുന്നു. മഞ്ഞു കാലത്ത് ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും. കാലിന്റെ വിണ്ടു കീറലിന് ചര്‍മ പ്രശ്‌നം മാത്രമല്ല, പലപ്പോഴും കാരണമാകുന്നത്. ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ് സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് കാലിലെ ഈ വെടിച്ചു കീറല്‍. ചില ചര്‍മ പ്രശ്‌നങ്ങള്‍ ഇതിലേയ്ക്കു വഴി തെളിയ്ക്കും.  ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പലപ്പോഴും ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നല്‍കുക. വീണ്ടും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും. ഇതിനായി ചെയ്യേണ്ട ചില ...

നന്നായി ഉറങ്ങാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങള്‍?

നന്നായി ഉറങ്ങാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നിങ്ങൾക്കറിയാമോ? മനുഷ്യന്റെ ജിവിതത്തിൽ ഉറക്കം പ്രധാനമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ജീവിതചര്യകളുടെ താളം തെറ്റും. ജീവിത വിജയത്തെ തന്നെ ഏറെ ബാധിച്ചേക്കാം. നമ്മുടെ ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ സ്വാഭാവികമായ നല്ല ഉറക്കം ലഭിക്കും. രാവിലെ കൃത്യമായും ഉണരാനും ഫ്രഷായും പ്രവർത്തികളിൽ ഏർപ്പെടാനും സഹായകരമാകും. ഒന്ന്.. കഫീന്റെ ഉപയോഗം ഉറക്കത്തെ സാരമായി ബാധിക്കും. പ്രത്യേകിച്ച്‌ വൈകുന്നേരത്തിനു ശേഷം കാപ്പിയോ ചായയോ കുടിച്ചാല്‍ അത് നാഡീവ്യ വ്യസ്ഥയെ ഉത്തേജിപ്പിക്കുകയും രാത്രിയില്‍ സ്വാഭാവികമായി റിലാക്‌സ് ചെയ്യുന്നതില്‍ നിന്ന് ശരീരത്തെ തടയുകയും ചെയ്യും. രണ്ട്…ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുൻപ് മുതല്‍ ഇലക്‌ട്രോണിക് ഐറ്റംസ്.ഉപയോഗിക്കാതിരിക്കുക. കിടക്കുന്നതിന് അരമണിക്കൂര്‍ മുൻപ് ടിവി ഓഫ് ചെയ്യുക. ഒപ്പം വെളിച്ചം കൂടിയ ലൈറ്റുകളും ഓഫ് ചെയ്യാം. ഉറങ്ങും മുൻപ് വായിക്കാൻ സമയം ചെലവഴിക്കാം. മൂന്ന്…സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സമ്മര്‍ദ്ദം കുറയ്ക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങ...

മുടി കൊഴിച്ചിൽ തടയാൻ ഫലപ്രദമായ അഞ്ച് മാർഗ്ഗങ്ങൾ

മുടി കൊഴിച്ചിൽ തടയാൻ ഫലപ്രദമായ അഞ്ച് മാർഗ്ഗങ്ങൾ തലമുടി കൊഴിച്ചില്‍ ആണ് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. താരന്‍ മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.    തലമുടി കൊഴിച്ചിൽ തടയാന്‍ പരീക്ഷിക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം.  നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരത്തിന് നിങ്ങളുടെ തലമുടിയുടെ പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താനുള്ള ഗുണങ്ങളുണ്ട് എന്ന കാര്യം അറിയാമോ. ഇത് മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നാളികേരത്തിൽ അവശ്യ കൊഴുപ്പുകൾ, പലതരം ധാതുക്കൾ, പ്രോട്ടീൻ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഉപയോഗം മുടി പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യം, അയൺ എന്നിവയും ധാരാളമിതിൽ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാനായി വെളിച്ചെണ്ണ അല്...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്താനായി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്താനായി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇന്നത്തെക്കാലത്ത് ഉദര സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണെന്ന് പറയാം. യാത്ര, ദീർഘനേരത്തെ ഇരുന്നുള്ള ഓഫീസ് ജോലി, ക്രമം തെറ്റിയ ഭക്ഷണം അങ്ങനെ പലതും ദഹനവ്യവസ്ഥയെ താളം തെറ്റിക്കും. വയറുവേദന, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, മലബന്ധം എന്നിങ്ങനെ പലവിധത്തിലാണ് പ്രശ്നങ്ങൾ. ഇത് ഭാവിയിൽ മറ്റ് രോഗാവസ്ഥകൾക്ക് ഇടയാകും. വയറിന്റെ പ്രശ്നങ്ങൾ നമ്മുടെ പ്രവർത്തന ക്ഷമതയെ ബാധിക്കും. ഉല്സാഹക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയെ വിളിച്ചുവരുത്തുകയും ചെയ്യും. രോഗങ്ങളില്ലാത്ത ആരോഗ്യകരമായ ജീവിത്തിന് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യണം. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. അൽപം ശ്രദ്ധിച്ചാൽ വയറിനെ ശുദ്ധവും ആരോഗ്യകരമായും സൂക്ഷിക്കാം. നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ തോതും ഭക്ഷണവുമാണ് നമ്മുടെ ഉദരത്തിന്റെ പ്രവർത്തങ്ങൾ പ്രധാനമായും നിയന്ത്രിക്കുന്നത്. വയറിന്‍റെ ആരോഗ്യം പോയാല്‍ ആകെ ആരോഗ്യം പോയി എന്നാണ് പൊതുവില്‍ പറയാറ്. ...

മറ്റുള്ളവരോടു സൗഹൃദം ഉണ്ടാക്കാൻ കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടാണ്?.

മറ്റുള്ളവരോടു സൗഹൃദം ഉണ്ടാക്കാൻ കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടാണ്?. മറ്റുള്ളവരുമായി പെട്ടെന്നു കൂട്ടുകൂടി അവരെ അടുത്ത സുഹൃത്തുക്കളാക്കി മാറ്റുവാൻ കഴിയുന്നതിനു ചിലർക്കു പ്രത്യേകമായ കഴിവു തന്നെ യുണ്ട്. മറ്റുള്ളവർ ഇവരെ അസൂയയോടെ നോക്കിക്കാണാറുള്ളത്. തനിക്ക് എന്തുകൊണ്ട് അതിനു കഴിയുന്നില്ല എന്നു തോന്നാം. ചിലർക്ക് പെട്ടെന്ന് സൗഹൃദങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതിനു പല കാരങ്ങൾ ഉണ്ടാകാം. ഒന്നാമതായി ചിലരിലെ ലജ്ജയാണ്. പകുതിയിലധികം പേരും മറ്റുള്ളവരോടു സംസാരിക്കാൻ ലജ്ജകൊണ്ടു കഴിയുന്നില്ല. 53 ശതമാനം പേരും ലജ്ജകൊണ്ടാണ് സംസാരിക്കാതെയിരിക്കുന്നത്.   സൗഹൃദങ്ങൾ ഉണ്ടാക്കാൻ വളരെയധിക ശ്രമം ജോലി ആവശ്യമാണെന്നു 20 ശതമാനം പേർക്കു തോന്നുകയാണ്. 14 ശതമാനം പേർക്ക് തിരക്കുള്ള ജീവിതമാണ് പ്രശ്നമാകുന്നത്, . ഒരാൾക്ക് എളുപ്പത്തിൽ ചങ്ങാത്തം കൂടാൻ കഴിയാത്തതിന്റെ കാരണങ്ങൾ അന്വേഷിച്ചതിൽ നിന്നു മനസ്സിലാക്കിയ കണക്കുകളാണു മുകളിൽ സൂചിപ്പിച്ചത്. എങ്ങനെ സൗഹൃദങ്ങൾ വർദ്ധിപ്പിക്കാമെന്നു കൂടി നോക്കാം. . വ്യക്തിപരമായ പ്രശ്‌നങ്ങൾ മുതൽ മറ്റു ഘടകങ്ങളും സുഹൃദ ബന്ധം നിലനിർത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ആത്മാഭിമാനം കുറഞ്...

നിങ്ങളിലെ പോരായ്മകളെ കുറിച്ചു മാത്രമാണോ ചിന്തിക്കുന്നത്.?

നിങ്ങളിലെ പോരായ്മകളെ കുറിച്ചു മാത്രമാണോ ചിന്തിക്കുന്നത്.? എന്തെങ്കിലും രോഗം വന്നു പോകുമോ എന്ന പേടി നിങ്ങളെ എപ്പോഴും അലട്ടുന്നുവോ ? നിങ്ങൾ കുറ്റപ്പെടുത്തലുകളെ എപ്പോഴും പേടിക്കുന്നയാളാണോ ? നിങ്ങളെ ആരും സ്നേഹിക്കുന്നില്ലായെന്നു തോന്നുന്നുവോ ? നിങ്ങളുടെ കഴിവില്ലായ്മയും കുറിച്ച് മാത്രം ചിന്തിക്കുന്നുവോ ?. ഇങ്ങനെ ശുഭാപ്തിവിശ്വാസം തീരെയില്ലാത്ത ചിന്തകളാൽ വലഞ്ഞിരിക്കുകയാണോ നിങ്ങൾ ?. ഇത്തരത്തിലുള്ള അശുഭ ചിന്തകൾ അല്ലെങ്കിൽ നെഗറ്റീവ് ചിന്തകൾ മനസ്സിൽ വർദ്ധിച്ചാൽ പിരിമുറുക്കം വർദ്ധിച്ച് വിഷാദാവസ്ഥയിലേക്ക് കടന്നേക്കാം. ശാരീരിക മാനസീക പ്രശ്നങ്ങൾ പോലും ഉണ്ടാകാനുള്ള സാധ്യതയുണ്ട് . നെഗറ്റീവ് ചിന്തകൾ, , തലവേദനയും കഴുത്ത് വേദനയും ഉണ്ടാക്കും. രോഗപ്രതിരോധശേഷി കുറയാനും ക്ഷീണം ഉണ്ടാകുവാനും ലൈംഗികമായി താൽപര്യക്കുറവുണ്ടാകുവാനും ,നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങിയത് എങ്ങനെയാണ്.ഇങ്ങനെ ഒരു തോന്നലുണ്ടാകാൻ എന്താണ് നിങ്ങളെ പ്രേരിപ്പിച്ചത്,ഏതു രീതിയിലാണ് ജീവിതത്തിലേയ്ക്ക് കടന്നുവരാൻ ഇടയായത് എന്നു തിരിചറിയുക. നമ്മെ ഏറ്റവും കൂടുതൽ വിഷമപ്പെടുത്തുന്നതു എന്തെല്ലാമെന്നു തിരിച്ചറിയ...

നേർവഴി ചിന്തകൾ

ചില ഉറച്ച തീരുമാനങ്ങൾ സ്വയം എടുക്കേണ്ട സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രവൃത്തിക്കേണ്ടി വന്നതുകൊണ്ടാണ് പലർക്കും സ്വന്തം ജീവിതം തന്നെ നഷ്ടമായത്.കുറച്ചു വൈകിയാലും സ്വയം ആലോചിച്ചു എടുക്കുന്ന തീരുമാനങ്ങൾ തന്നെയാകും ശരിയായ ദിശയിലേക്ക് നമ്മളെ നയിക്കുക. ചില തീരുമാനങ്ങൾ എടുക്കുമ്പോൾ ആ സമയത്ത് അത് മനസ്സിന് ഒരുപാട് നൊമ്പരം ഉണ്ടാക്കുമെങ്കിലും മുന്നോട്ടുള്ള ജീവിതത്തിൽ നമുക്ക് ചുറ്റുമുള്ളവർക്ക് അല്പം നന്മയുണ്ടാക്കുമെങ്കില്‍ ആ നൊമ്പരം തന്നെയാണ് നമ്മുടെ ശരിയായ തീരുമാനവും. ജീവിതത്തിൽ അവനവനു പോലും സ്വന്തം പ്രതീക്ഷകൾക്ക് അനുസരിച്ചു പെരുമാറാനോ ജീവിക്കാനോ പലപ്പോഴും പല കാരണങ്ങൾ കൊണ്ടും സാധിക്കാറില്ല. പിന്നല്ലേ മറ്റൊരാളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചു പെരുമാറാനോ ജീവിക്കാനോ ആർക്കെങ്കിലും ഈ ലോകത്തു സാധിക്കുക.  സാഹചര്യങ്ങൾ ആണ് പലരെയും നല്ലവരും മോശക്കാരും ഒക്കെ ആക്കി മാറ്റുന്നത്.ഈ കാര്യങ്ങൾ സ്വയം തിരിച്ചറിഞ്ഞു സ്നേഹവും പരിഗണനയും ബഹുമാനവും നൽകി, മറ്റുള്ളവരിൽ നിന്ന് സ്നേഹവും പരിഗണനയും ബഹുമാനവും നേടിയെടുക്കാൻ സ്വയം ശ്രദ്ധിക്കുക. അശാന്തമായ മനസ്സിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് ആയുസ്സ...

മെന്‍സ്ട്രൽ കപ്പ് എങ്ങനെ ഉപയോഗിക്കാം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ?  സൈസ് എങ്ങനെ തിരഞ്ഞെടുക്കും? എങ്ങനെ ഇതുവെക്കുകയും എടുക്കുകയും ചെയ്യും?  അങ്ങനെ പലവിധ സംശയങ്ങളും ആശങ്കകളും ഉള്ള ഒരുപാട് ആളുകൾ ഉണ്ട്. സ്ത്രീകളിൽ ഏറ്റവുമധികം ശാരീരിക അസ്വസ്ഥതകളും ഹോർമോൺ വ്യതിയാനങ്ങളും ഉണ്ടാകുന്ന സമയമാണ് ആർത്തവം. ബ്ലഡ് ഇൻ ദി മൂൺ എന്നെല്ലാം വിശേഷിപ്പിക്കുന്ന ഈ സമയത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന് സാനിറ്ററി നാപ്കിൻ മാറ്റുക എന്നതാണ്. മെൻസ്ട്രൽ കപ്പ് വിപണിയിൽ വന്നിട്ട് ഏറെയായെങ്കിലും അടുത്തകാലത്താണ് ഇതിന്റെ ഉപയോഗം സ്ത്രീകൾക്കിടയിൽ സാധാരണയായി തുടങ്ങിയിട്ടുള്ളത്. സാനിറ്ററി പാഡിനെക്കാൾ സുരക്ഷിതവും ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹാർദമായതുമാണ് ഇത്തരം കപ്പുകൾ.  കഴുകി വൃത്തിയാക്കി ഉപയോഗിക്കാം. യാത്ര ചെയ്യുന്നവർ, ബാത്റൂം സൗകര്യം ലഭ്യമല്ലാത്തവർ എന്നീ വിഭാഗത്തിലുള്ളവർക്ക് മെൻസ്ട്രൽ കപ്പ് കൂടുതൽ സഹായകരമാണ്. സാനിറ്ററി നാപ്കിനുകൾ രക്തത്തെ ശേഖരിച്ച് ആഗിരണം ചെയ്യുമ്പോൾ മെൻസ്ട്രൽ കപ്പുകൾ ഇത് ശേഖരിക്കുകാണ് ചെയ്യുന്നത്. ഗർഭാശയത്തിന്റെ...

ഇന്നൊരു അടിപൊളി റോയൽ ഫലൂദ തയ്യാറാക്കിയാലോ

 കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഫലൂദ റോയൽ ഫലൂദ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, എല്ലാവർക്കും ഇഷ്ടമുള്ള സ്വാദിഷ്ടമായ പലഹാരമാണ് ഫലൂദ. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ റോയൽ ഫലൂദ ഉണ്ടാക്കിയെടുക്കാം. വളരെ എളുപ്പത്തിൽ അടിപൊളിയായി റോയല്‍ ഫലൂഡ വീട്ടില്‍ തയ്യാറാക്കുന്നതെ എങ്ങനെയെന്ന് നോക്കിയാലോ ? ആവശ്യമുള്ള ചേരുവകൾ സ്ട്രോബെറി ജെല്ലി പാക്കറ്റ് – 90 ഗ്രാം ചൂടുവെള്ളം – 1/2 ലിറ്റർ പാൽ – 2 കപ്പ്‌ പഞ്ചസാര – 3 ടേബിൾസ്പൂൺ കസ് കസ് – 3 ടേബിൾസ്പൂൺ വെള്ളം – 1 കപ്പ്‌ സേമിയ – 250 ഗ്രാം വാനില ഐസ്ക്രീം – ആവശ്യത്തിന് പിസ്ത (അരിഞ്ഞത്) – ആവശ്യത്തിന് ബദാം (അരിഞ്ഞത്) – ആവശ്യത്തിന് റോസ് സിറപ്പ് ഫ്രൂട്ട്സ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു ബൗളിൽ സ്ട്രോബെറി ജെല്ലിപൊടിയും ചൂടുവെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചു  2 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വയ്ക്കുക. ജെല്ലി സെറ്റായി കഴിഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക. ഫ്രൈയിങ് പാനിൽ പാലും പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി തിളച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. മറ്റൊരു ബൗളിൽ കസ്കസും വെള്ളവും ചേർത്ത് നന്നായി ഇളക്കി...