നീളമുള്ള മനോഹരമായ മുടി ഓരോ പെൺകുട്ടിയുടെയും സ്വപ്നമാണ്. പെൺകുട്ടികളുടെ മാത്രമല്ല, ആൺകുട്ടികളുടെയും!
മുടി എങ്ങനെ വളർത്താം, ആരോഗ്യമുള്ള മുടി എങ്ങനെ നിലനിർത്താം, മുടി കൊഴിച്ചിൽ എങ്ങനെ അകറ്റാം, താരൻ എങ്ങനെ ചികിത്സിക്കണം മുതലായവ ആളുകൾ ഉത്തരം തേടുന്ന ചില സാധാരണ ചോദ്യങ്ങളാണ്. നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകുന്ന നിരവധി ഉൽപ്പന്നങ്ങളുണ്ട്, പക്ഷേ ഇതിന്റെ ഫലങ്ങൾ മിക്കവാറും ശാശ്വതമായിരിക്കില്ലെന്ന് മാത്രമല്ല നിങ്ങളുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യും.
കാലാവസ്ഥാ മാറ്റം മുതൽ കഴിക്കുന്ന ഭക്ഷണം വരെ തലമുടിയുടെ വളർച്ചയെ സ്വാധീനിക്കും. തലമുടി കൊഴിച്ചിൽ തടയാനും മുടി തഴച്ചു വളരാനുമായ ചില ഭക്ഷണങ്ങൾ സഹായിക്കുന്നുണ്ട്.
മുടിയുടെ ആരോഗ്യത്തിലും വളർച്ചയിലും ജീനുകൾക്ക് ഒരു പ്രധാന പങ്കുണ്ട്. പക്ഷേ നല്ല ഭക്ഷണക്രമത്തിന്റെ ചില ലളിതമായ രീതികൾ സ്വീകരിച്ച് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ നമുക്ക് കഴിയും.
തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്. തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ചീര
സിങ്കും വിറ്റാമിനുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.
മുട്ട
സിങ്കിന്‍റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ വിറ്റാമിന്‍ ബി അഥവാ ബയോട്ടിൻ, പ്രോട്ടീന്‍ എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
മത്തങ്ങാ വിത്തുകള്‍
സിങ്ക് ധാരാളം അടങ്ങിയ മത്തങ്ങാ വിത്തുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഗുണം ചെയ്യും.
തൈര്
സിങ്ക് ധാരാളം അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും.
നട്സ്
ആരോഗ്യകരമായ കൊഴുപ്പും സിങ്കും അടങ്ങിയ ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും തലമുടി നന്നായി വളരാന്‍ സഹായിക്കും.
പയറുവര്‍ഗങ്ങള്‍
സിങ്കും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ബെറികൾ
തലമുടി സംരക്ഷണത്തിന്റെ കാര്യത്തിൽ ബെറിയേക്കാൾ നല്ല മറ്റൊരു പഴവർഗ്ഗം ഇല്ല എന്ന് വേണം പറയാൻ. ഇവയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ എല്ലാം തന്നെ തലമുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ്. വിറ്റാമിൻ സി സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന ബെറികൾക്ക് മുടികൊഴിച്ചിലിനെ തടഞ്ഞു നിർത്താനുള്ള പ്രത്യേക കഴിവുണ്ട്. ഇത് ശിരോചർമത്തിൽ രക്തയോട്ടത്തെ വർദ്ധിപ്പിച്ചുകൊണ്ട് മുടിയിഴകൾക്ക് ആരോഗ്യമേകുന്നു. ബെറികളിൽ വിറ്റാമിൻ ബി മികച്ച അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ശിരോചചർമ്മത്തിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ നൽകിക്കൊണ്ട് മുടി കൊഴിച്ചിലിനെ തടഞ്ഞു നിർത്തുന്നു. അകാല നരയെ ഒഴിവാക്കാനും തിളക്കമുള്ളതും മൃദുത്വമുള്ളതുമായ മുടിയിഴകൾ ലഭ്യമാകാനും ഈ രുചികരമായ പഴവർഗ്ഗം സഹായിക്കുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.