വിവാഹ ശേഷം മാതാപിതാക്കളുടെ വീട്ടിൽ നിന്നും മാറി താമസിക്കുന്ന താണോ ഇരുവരും തമ്മിലുള്ള പ്രണയം നിലനിർത്തുന്നതിനു ഉത്തമം:നിങ്ങൾക്ക് അറിയാമോ ?.
വിവാഹശേഷം എവിടെ താമസിക്കണമെന്ന തിരുമാനമെടുക്കേണ്ടത് ദമ്പതികളാണ്. അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടു കൊടുക്കുന്നതാണുത്തമം.
പറ്റുമെങ്കിൽ വിവാഹം കഴിഞ്ഞ് ഭാര്യയും ഭർത്താവും ഒരുമിച്ച് തന്നെ കഴിയണം. ആ കാലയളവിൽ ഉണ്ടാകുന്ന ഒരു മാനസികമായ അടുപ്പവും, അതിൽ നിന്ന് ഉടലെടുക്കുന്ന സ്നേഹവും, പ്രണയവും ജീവിതകാലം മുഴുവൻ നിലനിൽക്കും.
വിവാഹ ശേഷം, മക്കളെ വേറെ മാറ്റുക എന്നതല്ല, മറിച്ച് അവരുടെ സ്വകാര്യതയെ മാനിക്കുന്നതോടൊപ്പം അവർ തനിയെ താമസിച്ചു ജീവിതം പഠിക്കുക കൂടി വേണം.
അവരുടെ അച്ഛനമ്മമാരുടെ അടുത്തേക്ക് എപ്പോൾ തോന്നുന്നുവോ അപ്പോഴൊക്കെ വരുകയോ പോവുകയോ ചെയ്യട്ടെ!. അച്ഛനമ്മമാർക്ക് അവരെ കാണണമെന്ന് തോന്നിയാൽ അവരെ സന്ദർശിക്കാമല്ലോ.
വിവാഹത്തിന്റെ ആദ്യ കാലത്ത് അല്പം സ്വകാര്യത ആവശ്യമാണ്. പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിക്കൊണ്ടേയിരിക്കുകയാണ്. ഒരുമിച്ചിരുന്നു കൊച്ചു വര്‍ത്തമാനം പറയുന്ന പ്രണയം ഒരു കാലത്തു ശരി ആണെങ്കില്‍, അടുക്കളയില്‍ ഒരുമിച്ചു ദോശയും ചുടുന്ന പ്രണയം വിവാഹ ശേഷമുള്ള ശരി ആണ്.
നമ്മൾ ഏവരും മാറി കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ദേഷ്യം വരുന്ന, താന്തോന്നിയും വായാടിയായിരുന്ന ആൾ ദേഷ്യം നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാളായി വിവാഹ ശേഷം മാറിയേക്കാം.
വിവാഹം ഒരു പുതിയ കാര്‍ വാങ്ങിക്കുന്ന പോലെയാണ്. ആദ്യത്തെ അയ്യായിരം കിലോമീറ്റര്‍ ഒരു കുഴപ്പം ഇല്ലാതെ പോയേക്കാം. പക്ഷെ അത് കഴിഞ്ഞാൽ ഓയില്‍ മാറ്റുകയോ അത്യാവശ്യം സർവിസ് ചെയ്തില്ലെങ്കിൽ കാര്‍ അധികം താമസിയാതെ വഴിയിൽ നിന്നു പോകാം. അതു പോലെ ബോധപൂര്‍വമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍, പ്രണയം അധിക നാള്‍ നിലനില്‍ക്കില്ല.
പങ്കാളിക്കു ഒരുമ്മ, ഒരു ഹഗിങ്ങ് , ഒരു സമ്മാനം അതു മതി. പ്രണയം ഒട്ടും വിലപിടിപ്പുള്ളതല്ല. പക്ഷെ പലരും ഇതു മറന്നു പോകുകയാണ്.
അഞ്ചു പ്രധാന പ്രണയ ഭാഷയും, ഭാവങ്ങളുമുണ്ട് , അതേ കുറിച്ചു കൂടി ലഘുവായി സൂചിപ്പിക്കാം.
പങ്കാളിക്കു മാത്രമായി കുറച്ചു സമയം ചിലവഴിക്കുക.
ഇടക്കിടെ പങ്കാളിയെ പുകഴ്ത്തി സംസാരിക്കുക.
ഭാര്യയെ അല്പo സഹായിക്കൽ അവശ്യമാണ്. അടുക്കള പണിയിൽ സഹായിക്കുന്നതു മുതല്‍ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നതു വരെയാകാം.
ഇടക്കിടെ പ്രതിക്ഷിക്കാതെ സമ്മാനം നൽകല്‍, നേരത്തേ പറഞ്ഞതു പോലെ, ഒരു ഒരു ചെറിയ ഗിഫ്റ്റ്, ഓര്‍ക്കാപുറത്തു കൊടുക്കണം.
പലർക്കും പങ്കാളിയുടെ, പ്രണയ ഭാഷ അറിയില്ല എന്നതാണ് സത്യം. പല സ്ത്രീകള്‍ക്കും ശാരിരികമായ ടച്ച് ആണ് പ്രണയ ഭാഷ എന്നാണ് സർവേയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത്.
പല ആണുങ്ങളും പ്രണയം പ്രകടിപ്പിക്കാന്‍ അറിയാത്തവരാണ്, അതുകൊണ്ട് തന്നെ മിക്ക ഭാര്യമാരും അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
പങ്കാളിയെ ചേർത്തു പിടിക്കുക, വിവാഹ ശേഷം പലരും ഇതു നിര്‍ത്തുന്നു. ഇവ ബെഡ് റൂമിൽ മാത്രം ഒതുക്കേണ്ടതില്ല.
പ്രണയം പങ്കാളികൾ തമ്മിൽ മരണം വരെ നിലനിൽക്കേണ്ട ഒന്നാണ്. ഈ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കു. ജീവിതo സ്വർഗ്ഗ തുല്യമാകും.
KHAN KARICODE
CON : PSYCHOLOGIST