നമ്മുടെ എല്ലാവരുടെയും എല്ലാ പ്രവർത്തനങ്ങളുടെയും ആത്യന്തിക ലക്ഷ്യം മനസ്സമാധാനത്തോടെ ഉള്ള ജീവിതം ആണ്...
നമ്മുടെ എല്ലാവരുടെയും എല്ലാ പ്രവർത്തനങ്ങളുടെയും ആത്യന്തിക ലക്ഷ്യം മനസ്സമാധാനത്തോടെ ഉള്ള ജീവിതം ആണ്...
ഈ ആയുഷ്കാലത്തിനിടയിൽ ഉപയോഗിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ പ്രതിഭയോടെയും സ്വാഭാവികശേഷിയോടെയും വിജയം, നേട്ടം, സമൃദ്ധി എന്നിവ കൈവരിക്കാനാവശ്യമായ അസാധാരണ ആന്തരികശക്തി നമുക്കുണ്ട് എന്നതാണ് സത്യം.
ജീവിതത്തിന്റെ എല്ലാ തലത്തിലുമുള്ള വിജയത്തിന്റെ അടിസ്ഥാനയോഗ്യത ആത്മവിശ്വാസമാണ്. സാധാരണയിൽക്കവിഞ്ഞ് എന്തെങ്കിലും നിറവേറ്റിയിട്ടുള്ള എല്ലാ സ്ത്രീപുരുഷന്മാരും സാധാരണ വ്യക്തിയെക്കാൾ മഹത്തരമായ ആത്മവിശ്വാസമുള്ളവരാണെന്നു തെളിഞ്ഞിട്ടുണ്ട്. യഥാർഥത്തിൽ ആഗ്രഹിക്കുന്ന എന്തും മിക്കവാറും നിറവേറ്റാൻ കഴിയുമെന്ന് അറിയാവുന്ന വിധം നിങ്ങളിൽത്തന്നെയുള്ള നിങ്ങളുടെ വിശ്വാസം വളരെ ശക്തമാകുന്നിടത്തോളം വികസിക്കുമ്പോൾ, നിങ്ങളുടെ ഭാവി പരിധിയില്ലാത്തതായിരിക്കും.
മനസ്സമാധാനം കിട്ടാൻ മരുന്നന്വേഷിച്ച് നടക്കുന്നവരാണ് പലരും. മനസ്സമാധാനം സ്വന്തം ഉള്ളിൽ തന്നെയുണ്ടെന്നും അതു കണ്ടെത്തുകയാണ് വേണ്ടതെന്നുമാണ് നമ്മൾ ആദ്യം അറിയേണ്ടത്. ആദ്യം ചെയ്യേണ്ടത് നമ്മുടെ തന്നെ ചിന്തകളെ അറിയുകയും വിശകലനം ചെയ്യുകയുമാണ്.
നമ്മുടെ പല പ്രശ്നങ്ങൾക്കും കാരണം മറ്റുള്ളവരുടെ അഭിപ്രായ പ്രകടനങ്ങളല്ലേ? ‘അവർ അങ്ങനെ പറഞ്ഞു, ഇവർ ഇങ്ങനെ പറഞ്ഞു’ എന്നൊക്കെ വിചാരിച്ച് വിഷമിക്കുന്നത് ആദ്യം അവസാനിപ്പിക്കുക. മറ്റുള്ളവരുടെ അഭിപ്രായത്തിന് ചെവികൊടുക്കാം. പക്ഷേ, ആവശ്യമുണ്ടെങ്കിൽ മാത്രം ഉള്ളിലേക്കെടുത്താൽ മതി. നന്നായി വിശകലനം ചെയ്ത് ആവശ്യമില്ലാത്ത അഭിപ്രായപ്രകടനങ്ങളെ മുഴുവനായി തള്ളിക്കളയൂ. എന്നിട്ട് ഹെഡ് ഫോൺ എടുത്ത് ചെവിയിൽ വച്ച് ഇഷ്ടപ്പെട്ട പാട്ടു കേൾക്കൂ.
ആവശ്യമുള്ളതിനും ഇല്ലാത്തതിനും പേടിക്കുന്ന ശീലം ഉണ്ടോ? എങ്കിൽ വേഗം ആ ശീലം മാറ്റിക്കോളു. എങ്ങാനും ഞാൻ തടിവക്കുമോ എന്നു ഭയന്ന് ഡയറ്റിനു പിന്നാലെ പാഞ്ഞു നടക്കാറുണ്ടോ? ആ ചിന്ത ആരോഗ്യത്തെക്കുറിച്ചുള്ള ഉൽക്കൺഠ തന്നെയാണോ? പരസ്യങ്ങളിലെ സ്ലിം ബ്യൂട്ടികളെ കാണുമ്പോൾ ഉണ്ടാകുന്ന ഭയം മാത്രമാണത്. മെലിഞ്ഞ എലുമ്പിച്ച ശരീരമുള്ളവരായാലെ സുന്ദരിയായിരിക്കൂ എന്നാണ് പരസ്യങ്ങൾ പറയാറ്. അതുകൊണ്ട് സ്ലിം ആയില്ലെങ്കിൽ മോശക്കാരിയാകും എന്നുള്ള ചിന്ത പൂർണമായി ഉപേക്ഷിച്ചാൽ പ്രശ്നം തീർന്നു.
സുരക്ഷയില്ലെന്ന തോന്നൽ ആസ്മയുടെയും അനാവശ്യ വിരോധങ്ങൾ കാൻസറിന്റെയും കാരണങ്ങളിലൊന്നായി മനശാസ്ത്രജ്ഞർ പറയാറുണ്ട്. സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ പറ്റാതെ പോകുമ്പോഴാണ് അരക്ഷിതബോധവും വിരോധവും മനസ്സിൽ അടിഞ്ഞുകൂടുന്നത്. കണ്ണാടിക്കു മുന്നിൽ നിന്ന് സ്വയം സംസാരിക്കുന്നത് ശീലമാക്കൂ. ദിവസവും ഒരൽപനേരം. കുറച്ച് വിമർശിക്കാം, അൽപം പ്രശംസിക്കാം. ഞാൻ ഒന്നിനെയും ഭയക്കുന്നില്ലെന്നും എനിക്ക് എന്നെ ഒരുപാടിഷ്ടമാണെന്നും ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷിക്കുന്നു എന്നൊക്കെ കണ്ണാടിയോട് പറയൂ. ഒരാഴ്ചയ്ക്കുള്ളിൽ മാറ്റം അറിയാം.
നമ്മുടെ പോരായ്മകളും പ്രശ്നങ്ങളും മനസ്സിലാക്കുകയാണ് മറ്റൊരു പ്രധാന തന്ത്രം. കുറവുകൾ അംഗീകരിക്കുകയും അവയെ ഒഴിവാക്കി മികവുകൾ പൊലിപ്പിക്കുകയും വേണം. എല്ലാം അറിയാം എന്നു പറഞ്ഞു നടന്നാൽ എവിടെയെങ്കിലും അമളിയിൽ ചെന്ന് വീണ് പോകും. അതാലോചിച്ച് കൂടുതൽ സമ്മർദത്തിലാകുകയും ചെയ്യും. നമുക്കറിയാത്തത് എന്തെന്നും കഴിയാത്തത് എന്തെന്നും സ്വയം മനസ്സിലാകുമ്പോൾ കാര്യങ്ങളെ വ്യക്തതയോടെ നേരിടാൻ സാധിക്കും.
ജോലിത്തിരക്കുകൾ ചിലപ്പോഴൊക്കെ മനസ്സമാധാനം കെടുത്താം. ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോഴും അതുതന്നെ ചിന്തിച്ചിരുന്നാൽ പിന്നെ, പറയുകയും വേണ്ട. കൂടുതൽ പെർഫെക്‌ഷനു വേണ്ടി പെടാപ്പാടുപെടുന്നവരും തൊഴിൽ സമ്മർദ്ദത്തിൽ വീണു പോകും. ജോലിക്കു നീക്കിവക്കേണ്ട സമയത്തിന് സ്വയം അതിരുകൾ വരക്കാം. ജോലികൾ പരമാവധി ഓഫിസിൽവച്ച് തന്നെ തീർക്കാം.
മറ്റെന്തിനെക്കാളുമുപരി ജനങ്ങൾ ആഗ്രഹിക്കുന്നത് തങ്ങൾക്ക് സുഖമായിരിക്കണം എന്നതാണ്. സന്തോഷമായിരിക്കാനും ക്രിയാത്മകമായിരിക്കാനും സ്വസ്ഥതയുള്ളവരായിരിക്കാനും നാം ആഗ്രഹിക്കുന്നു. എല്ലാത്തിലുമുപരി നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നത് മനസ്സമാധാനമാണ്. ജീവിതത്തിന്റെ ആവശ്യകതകൾ, നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, ജോലി, നിങ്ങളുടെ ഇടപാടുകാർ, നിങ്ങളുടെ സാമൂഹികപ്രവർത്തനങ്ങൾ, നിങ്ങൾ ഉൾപ്പെട്ട മറ്റെല്ലാവിധ പ്രവർത്തനങ്ങൾ എന്നിവയെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവിൽ വിശ്വാസം തോന്നുമ്പോൾ മാത്രമാണ് മനസ്സമാധാനം ആസ്വദിക്കാൻ നിങ്ങൾക്കു കഴിയുക..
നമ്മുടെ ജീവിതത്തിൽ മറ്റെന്തിനെക്കാളുമുപരി നാം എല്ലാം ആഗ്രഹിക്കുന്നത് തങ്ങൾക്ക് സുഖമായിരിക്കണം എന്നതാണ്. സന്തോഷമായിരിക്കാനും ക്രിയാത്മകമായിരിക്കാനും സ്വസ്ഥതയുള്ളവരായിരിക്കാനും നാം ആഗ്രഹിക്കുന്നു. എല്ലാത്തിലുമുപരി നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നത് മനസ്സമാധാനമാണ്. ജീവിതത്തിന്റെ ആവശ്യകതകൾ, നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, ജോലി, നിങ്ങളുടെ ഇടപാടുകാർ, നിങ്ങളുടെ സാമൂഹികപ്രവർത്തനങ്ങൾ, നിങ്ങൾ ഉൾപ്പെട്ട മറ്റെല്ലാവിധ പ്രവർത്തനങ്ങൾ എന്നിവയെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവിൽ വിശ്വാസം തോന്നുമ്പോൾ മാത്രമാണ് മനസ്സമാധാനം ആസ്വദിക്കാൻ നിങ്ങൾക്കു കഴിയുക.