ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്



കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കേരളത്തിന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയിരുന്ന അതിവൃഷ്ടി സാധ്യതയാണ് 2018-ലും 2019-ലും പശ്ചിമഘട്ട മലനിരകളിൽ സംഭവിച്ചത്. ന്യൂനമർദങ്ങൾ വലിച്ചടുപ്പിച്ച വലിയ മേഘങ്ങൾ ഒന്നായി പശ്ചിമഘട്ടത്തെ പൊതിഞ്ഞു പെയ്യുകയായിരുന്നു. കുറഞ്ഞ ദിവസങ്ങളിൽ, കുറഞ്ഞ മണിക്കൂറുകളിൽ പരിധിയിലധികം മഴ പെയ്തിറങ്ങി. മലകൾക്കു താഴെ കടൽ വരെ ശരാശരി 50 കിലോ മീറ്റർ മാത്രം ദൈർഘ്യമുള്ള കേരളത്തിന്റെ സമതലങ്ങളും പുഴത്തടങ്ങളും വെള്ളക്കെട്ടുകളായി മാറി. താഴ്ന്ന പ്രദേശങ്ങളൊക്കെത്തന്നെ പ്രളയത്തിനടിയിലായി.



ഉയർന്ന പ്രദേശങ്ങളായ വയനാട്, ഇടുക്കി എന്നീ ജില്ലകളുടെ മലയോരങ്ങൾ മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നേരിടുകയായിരുന്നു' എന്ന് 'ഹ്യൂം സെന്റർ ഓഫ് എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി'യുടെ  ഉരുൾപ്പൊട്ടൽ സാധ്യതാ പഠന റിപ്പോർട്ടിൽ (2020) പറയുന്നു. ഇന്നലെ വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന് കാരണവും കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായ മഴ രേഖപ്പെടുത്തിയതാണെന്ന് പറയുന്നു.


ദുരന്തങ്ങൾ എന്നത് ഒരു യാഥാർഥ്യമാണ്. അത് മനസ്സിലാക്കി, ദുരന്താഘാത പ്രതിരോധശേഷി കൈവരിക്കുക എന്നതാണ് നഷ്ടങ്ങൾ കുറക്കാൻ ഒരു പ്രധാനമാർഗം. 2015-16ലെ വരൾച്ച കാലാവസ്ഥ വ്യതിയാന ദുരന്തത്തിന്റെ ഭീകരതയിലേക്കുള്ള ഒരു സൂചകമായിരുന്നു. അപ്രതീക്ഷിതമായി ഏറെ ജീവനുകൾ പൊലിഞ്ഞ ഓഖി ദുരന്തം കാലാവസ്ഥ വ്യതിയാനത്തിലേക്കും വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിലേക്കും കേരളത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്രധാന സംഭവമായിരുന്നു.


മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. കുന്നും മലകളും ഇടിച്ചു നിരത്തിയും പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്തും മനുഷ്യൻ കാണിക്കുന്ന വിവേകരഹിതമായ പ്രവൃത്തികളുടെ അനന്തരഫലമായാണ് പലപ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. 


കഴിഞ്ഞ 150 വർഷത്തിനിടയിൽ 728 ഭൂകമ്പങ്ങൾ മനുഷ്യ പ്രവർത്തനങ്ങളുടെ പ്രേരകമായി സംഭവിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഇടക്കിടെ ഇടിത്തീയായി പതിക്കുന്ന പ്രകൃതിദുരന്തങ്ങൾ മാനവരാശിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.അപ്രതീക്ഷിത ആപത്തുകളിൽ വിറങ്ങലിച്ചു നിൽക്കുന്ന നാടുകളുടെ ദൈന്യ ചിത്രം അത് നമ്മെ ബോധ്യപ്പെടുത്താറുണ്ട്. സ്വാസ്ഥ്യവും സമാധാനവും നഷ്ടപ്പെട്ട് ഭീതിയുടെ കനൽനിലങ്ങളിൽ വിഭ്രാന്തി പൂണ്ട് കഴിയുന്ന നിസ്സഹായരായ മനുഷ്യർ, ഇനിയെന്ത് എന്ന ഉത്തരമില്ലാത്ത ചോദ്യം മാത്രം ലോകത്തിന് മുമ്പിൽ ഉയർത്തിക്കൊണ്ടിരിക്കുന്നു. 



പ്രളയം, ഉരുൾ പൊട്ടൽ, ചുഴലിക്കാറ്റ്, സുനാമി, കടൽക്ഷോഭം, ഭൂകമ്പങ്ങൾ, വരൾച്ച, അഗ്‌നിപർവത സ്‌ഫോടനങ്ങൾ, കാട്ടുതീ തുടങ്ങി ആഗോള താപനം വരെയുള്ള അനേകം ദുരന്തങ്ങളാണ് പ്രകൃതി മനുഷ്യർക്കായി കാത്തുവെച്ചിരിക്കുന്നത്. കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഭൂകമ്പങ്ങളിൽ ദശലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞുപോകുന്നത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്ന് 1556 ലേതാണ്. ചൈനയിലെ ഷാൻസിയിലുണ്ടായ ഭൂകമ്പത്തിൽ 8,30,000 ത്തിലധികം പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൈനയിലെ തന്നെ ടാങ്ഷാനിൽ 1976 ജൂലൈ 28 നുണ്ടായ ഭൂകമ്പം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലുതും മാരകവുമായിരുന്നു. 2,40,000 നും 6,55,000 നുമിടയിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 


ഇന്ത്യയിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും കരീബിയൻ രാജ്യമായ ഹെയ്തിയിലും ഇന്തോനേഷ്യയിലെ സുമാത്രയിലും ചിലിയിലുമെല്ലാം ഉണ്ടായ ഭൂകമ്പങ്ങളിൽ ആയിരക്കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടമായി. നിലക്കാത്ത ഭൂകമ്പങ്ങളുടെ ദുരിതപ്പട്ടികയിലെ ഏറ്റവും അവസാനത്തേതാണ് ഇപ്പോൾ തുർക്കിയിലും സിറിയയിലുമായുണ്ടായ ശക്തമായ ചലനങ്ങൾ. അര ലക്ഷത്തോളം പേരുടെ ജീവനും ജീവിതവുമാണ് രണ്ടു രാജ്യങ്ങളിലുമായി കൊഴിഞ്ഞില്ലാതായത്. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. 


ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ശ്രദ്ധിക്കപ്പെടാവുന്നത്ര ശക്തിയിലുള്ള ഏകദേശം 50,000 ഭൂകമ്പങ്ങൾ ഓരോ വർഷവും സംഭവിക്കുന്നുവെന്നാണ് ശാസ്ത്രീയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇവയിൽ ഏകദേശം നൂറെണ്ണം അവയുടെ കേന്ദ്രങ്ങൾ ജനവാസ മേഖലകളുടെ സമീപമാണെങ്കിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. വളരെ വലിയ ഭൂകമ്പങ്ങൾ ശരാശരി വർഷത്തിലൊരിക്കൽ സംഭവിക്കുന്നു. കഴിഞ്ഞ 35 വർഷത്തിനുള്ളിൽ ഭൂചലനങ്ങളിൽ മാത്രം 15 ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.മരണക്കണക്കുകളിൽ മാത്രം പരിമിതപ്പെടുന്നതല്ല പ്രകൃതിദുരന്തങ്ങളുടെ ദുരിതപ്പട്ടിക. 


തുർക്കി ഭൂകമ്പത്തിൽ 50,576 കെട്ടിടങ്ങൾ പൂർണമായും തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു. 50 ലക്ഷത്തോളം സിറിയക്കാർക്ക് മാത്രം ഇനി എഴുന്നേറ്റു നിൽക്കണമെങ്കിൽ 3291 കോടി വേണമെന്നാണ് റിപ്പോർട്ട്. അന്തിയുറങ്ങാൻ സ്വസ്ഥമായൊരു ഇടമില്ലാതെ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരും നിരവധി. മരുന്നും അവശ്യവസ്തുക്കളുമില്ലാതെ ദുരിതക്കയത്തിൽ തന്നെ തുടരുകയാണ് ഒട്ടുമിക്കവരും.


വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുനഃസ്ഥാപിക്കാൻ ഏറെ നാളത്തെ ദീർഘ പരിശ്രമങ്ങൾ വേണ്ടിവരും. ജീവഹാനി, തൊഴിൽ നഷ്ടം, അനാഥത്വം, ദാരിദ്ര്യം, പലായനം തുടങ്ങി നൂറുകണക്കിന് പ്രശ്‌നങ്ങളെ ബാക്കി വെച്ചാണ് ഓരോ ദുരന്തങ്ങളും പടിയിറങ്ങിപ്പോകുന്നത്. ഓരോ വർഷവും പ്രകൃതിദുരന്തങ്ങൾ രണ്ടരക്കോടിയിലേറെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നുവെന്നും 5000 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് ലോക ബാങ്ക് പറയുന്നത്. സമ്പന്നവും വികസ്വരവുമടക്കം 117 രാജ്യങ്ങളിൽ യു.എൻ നടത്തിയ പഠനത്തിൽ ഒരു വർഷം പ്രകൃതിക്ഷോഭത്തിൽ ഉണ്ടാകുന്ന നഷ്ടം 377 ദശലക്ഷം ഡോളർ വരുമെന്നാണ്. മരുന്നും വിദ്യാഭ്യാസവും കൂടിയാവുമ്പോൾ ഇത് 520 കോടിയാവുമെന്നും യു.എൻ പറയുന്നു.


മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.കുന്നും മലകളും ഇടിച്ചു നിരത്തിയും പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്തും മനുഷ്യൻ കാണിക്കുന്ന വിവേകരഹിതമായ പ്രവൃത്തികളുടെ അനന്തരഫലമായാണ് പലപ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. കഴിഞ്ഞ 150 വർഷത്തിനിടയിൽ 728 ഭൂകമ്പങ്ങൾ മനുഷ്യ പ്രവർത്തനങ്ങളുടെ പ്രേരകമായി സംഭവിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. അമിത ചൂഷണങ്ങൾക്കെതിരെ പ്രകൃതി നൽകുന്ന ഈ തിരിച്ചടി ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നതാവട്ടെ നിഷ്‌കളങ്കരായ സാധാരണ ജനങ്ങളും.മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളുടെ വികസനമാണ് മാനവ പുരോഗതിയെന്ന തെറ്റായ സമവാക്യം ആധുനികർക്കിടയിൽ വല്ലാതെ വേരുപിടിച്ചിട്ടുണ്ട്.അതുമൂലം അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ആർഭാടങ്ങൾക്കും മറ്റുമായി ഭൂമിയെ ഞെരിച്ചു കൊല്ലുകയാണ് ഒരു വിഭാഗം.


ജീവൽപ്രധാനമായ മണ്ണും ജലവും കള്ളപ്പണക്കാരന് തീറെഴുതിക്കൊടുക്കാൻ യാതൊരു മടിയുമില്ലാത്ത ഭരണകൂടങ്ങൾ കാര്യങ്ങളുടെ വേഗം വർധിപ്പിക്കുന്നു. ഇത് ഗുരുതര പ്രതിസന്ധിയിലേക്കാണ് ലോകത്തെ എത്തിച്ചിട്ടുള്ളത്. ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി പരിസ്ഥിതി ചൂഷണമാണ്.പ്രകൃതിയുടെ കനത്ത തിരിച്ചടികൾ ലഭിക്കുമ്പോഴാണ് മനുഷ്യൻ എത്ര നിസ്സാരനും ദുർബലനുമാണെന്ന് തിരിച്ചറിയപ്പെടുന്നത്.ദുരന്ത ഭൂമിയിൽനിന്നുള്ള ഓരോ കരളലിയിപ്പിക്കുന്ന ചിത്രവും ഇത് ഓർമിപ്പിക്കുന്നു. എല്ലാം ശാശ്വതമെന്ന് നിനച്ച് ഹുങ്ക് കാണിച്ചവർക്കാണ് നിമിഷത്തിന്റെ നൂറിലൊരംശത്തിൽ കുത്തുപാളയെടുത്ത് തെരുവിൽ യാചിക്കേണ്ടി വരുന്നത്. മുപ്പത്തിമൂന്ന് കെട്ടിടങ്ങളുടെ ഉടമയായ ഒരാൾ ഒരു റൊട്ടിക്കഷ്ണം പിടിച്ചു നിൽക്കുന്ന ദയനീയ രംഗം കണ്ടു. സമാനരായ എത്രയോ പേർക്ക് ഇതുപോലെയോ ഇതിലപ്പുറമോ നഷ്ടവും നിസ്സഹായതയും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവും.


നമ്മുടെ മറവിയുടെ ആഴം എത്രമാത്രം വലുതാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.ലോകത്ത് എത്ര ദുരന്തങ്ങൾ സംഭവിച്ചാലും ഒരു താൽക്കാലിക ഞെട്ടലുളവാകുന്നു എന്നതിനപ്പുറം അവയൊന്നും മനുഷ്യന്റെ ഹൃദയത്തെ ഒട്ടും സ്പർശിക്കുന്നേയില്ല. രണ്ടോ മൂന്നോ ദിവസത്തെ കേവല ഭീതിയും ദുഃഖ പ്രകടനങ്ങൾക്കുമൊടുവിൽ ഓർമകൾ മരിച്ചു മണ്ണടിയുന്നു. അകലങ്ങളിൽ നിന്നും അതിർത്തികൾക്കപ്പുറത്തു നിന്നും ദുരന്ത വാർത്തകൾ വന്നെത്തുമ്പോൾ അത് കൺമുമ്പിലല്ലല്ലോ എന്ന് നാം ആശ്വസിക്കുന്നു. നാളെയുടെ സുപ്രഭാതത്തിൽ നമ്മുടെ മുറ്റത്തും അത്തരം ദുരന്തങ്ങൾ പെയ്തിറങ്ങാം എന്ന ലളിത ചിന്ത ഉടലെടുക്കേണ്ടതിനു പകരം എല്ലാം വിസ്മൃതിയുടെ ചവറ്റുകൊട്ടയിലേക്ക് തള്ളിവിടുകയാണ് മനുഷ്യൻ.


ചരിത്രത്തിൽ നിന്ന് നാം പലപ്പോഴും ഒന്നും പഠിക്കുന്നില്ല. അതുകൊണ്ടാണ് സാമൂഹ്യ ജീവിതത്തിന്റെ ബാലപാഠങ്ങൾ പോലും നാം ഇതുവരെയും ശരിയാംവണ്ണം സ്വായത്തമാക്കാത്തത്. നമുക്ക് മാത്രമല്ല മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന് ചിന്തിക്കാൻ മാത്രം ഹൃദയവിശാലത നമുക്കില്ലാതെ പോകുന്നു. മനുഷ്യന്റെ അത്യാഗ്രഹവും അഹങ്കാരവും കിടമത്സരവുമെല്ലാം മാറ്റിവെക്കേണ്ട സമയമാണിത്.ഒത്തൊരുമയോടെ കൈകോർത്ത് ഒന്നിച്ചു നിൽക്കാൻ നമുക്ക് കഴിയണം. അതിനാവട്ടെ വരുംനാളുകളിൽ നമ്മുടെ പ്രയത്‌നവും പ്രാർത്ഥനയും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്നായി ഉറങ്ങാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങള്‍?

നന്നായി ഉറങ്ങാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നിങ്ങൾക്കറിയാമോ? മനുഷ്യന്റെ ജിവിതത്തിൽ ഉറക്കം പ്രധാനമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ജീവിതചര്യകളുടെ താളം തെറ്റും. ജീവിത വിജയത്തെ തന്നെ ഏറെ ബാധിച്ചേക്കാം. നമ്മുടെ ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ സ്വാഭാവികമായ നല്ല ഉറക്കം ലഭിക്കും. രാവിലെ കൃത്യമായും ഉണരാനും ഫ്രഷായും പ്രവർത്തികളിൽ ഏർപ്പെടാനും സഹായകരമാകും. ഒന്ന്.. കഫീന്റെ ഉപയോഗം ഉറക്കത്തെ സാരമായി ബാധിക്കും. പ്രത്യേകിച്ച്‌ വൈകുന്നേരത്തിനു ശേഷം കാപ്പിയോ ചായയോ കുടിച്ചാല്‍ അത് നാഡീവ്യ വ്യസ്ഥയെ ഉത്തേജിപ്പിക്കുകയും രാത്രിയില്‍ സ്വാഭാവികമായി റിലാക്‌സ് ചെയ്യുന്നതില്‍ നിന്ന് ശരീരത്തെ തടയുകയും ചെയ്യും. രണ്ട്…ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുൻപ് മുതല്‍ ഇലക്‌ട്രോണിക് ഐറ്റംസ്.ഉപയോഗിക്കാതിരിക്കുക. കിടക്കുന്നതിന് അരമണിക്കൂര്‍ മുൻപ് ടിവി ഓഫ് ചെയ്യുക. ഒപ്പം വെളിച്ചം കൂടിയ ലൈറ്റുകളും ഓഫ് ചെയ്യാം. ഉറങ്ങും മുൻപ് വായിക്കാൻ സമയം ചെലവഴിക്കാം. മൂന്ന്…സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സമ്മര്‍ദ്ദം കുറയ്ക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങ...

മെന്‍സ്ട്രൽ കപ്പ് എങ്ങനെ ഉപയോഗിക്കാം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ?  സൈസ് എങ്ങനെ തിരഞ്ഞെടുക്കും? എങ്ങനെ ഇതുവെക്കുകയും എടുക്കുകയും ചെയ്യും?  അങ്ങനെ പലവിധ സംശയങ്ങളും ആശങ്കകളും ഉള്ള ഒരുപാട് ആളുകൾ ഉണ്ട്. സ്ത്രീകളിൽ ഏറ്റവുമധികം ശാരീരിക അസ്വസ്ഥതകളും ഹോർമോൺ വ്യതിയാനങ്ങളും ഉണ്ടാകുന്ന സമയമാണ് ആർത്തവം. ബ്ലഡ് ഇൻ ദി മൂൺ എന്നെല്ലാം വിശേഷിപ്പിക്കുന്ന ഈ സമയത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന് സാനിറ്ററി നാപ്കിൻ മാറ്റുക എന്നതാണ്. മെൻസ്ട്രൽ കപ്പ് വിപണിയിൽ വന്നിട്ട് ഏറെയായെങ്കിലും അടുത്തകാലത്താണ് ഇതിന്റെ ഉപയോഗം സ്ത്രീകൾക്കിടയിൽ സാധാരണയായി തുടങ്ങിയിട്ടുള്ളത്. സാനിറ്ററി പാഡിനെക്കാൾ സുരക്ഷിതവും ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹാർദമായതുമാണ് ഇത്തരം കപ്പുകൾ.  കഴുകി വൃത്തിയാക്കി ഉപയോഗിക്കാം. യാത്ര ചെയ്യുന്നവർ, ബാത്റൂം സൗകര്യം ലഭ്യമല്ലാത്തവർ എന്നീ വിഭാഗത്തിലുള്ളവർക്ക് മെൻസ്ട്രൽ കപ്പ് കൂടുതൽ സഹായകരമാണ്. സാനിറ്ററി നാപ്കിനുകൾ രക്തത്തെ ശേഖരിച്ച് ആഗിരണം ചെയ്യുമ്പോൾ മെൻസ്ട്രൽ കപ്പുകൾ ഇത് ശേഖരിക്കുകാണ് ചെയ്യുന്നത്. ഗർഭാശയത്തിന്റെ...

മറ്റുള്ളവരോടു സൗഹൃദം ഉണ്ടാക്കാൻ കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടാണ്?.

മറ്റുള്ളവരോടു സൗഹൃദം ഉണ്ടാക്കാൻ കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടാണ്?. മറ്റുള്ളവരുമായി പെട്ടെന്നു കൂട്ടുകൂടി അവരെ അടുത്ത സുഹൃത്തുക്കളാക്കി മാറ്റുവാൻ കഴിയുന്നതിനു ചിലർക്കു പ്രത്യേകമായ കഴിവു തന്നെ യുണ്ട്. മറ്റുള്ളവർ ഇവരെ അസൂയയോടെ നോക്കിക്കാണാറുള്ളത്. തനിക്ക് എന്തുകൊണ്ട് അതിനു കഴിയുന്നില്ല എന്നു തോന്നാം. ചിലർക്ക് പെട്ടെന്ന് സൗഹൃദങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതിനു പല കാരങ്ങൾ ഉണ്ടാകാം. ഒന്നാമതായി ചിലരിലെ ലജ്ജയാണ്. പകുതിയിലധികം പേരും മറ്റുള്ളവരോടു സംസാരിക്കാൻ ലജ്ജകൊണ്ടു കഴിയുന്നില്ല. 53 ശതമാനം പേരും ലജ്ജകൊണ്ടാണ് സംസാരിക്കാതെയിരിക്കുന്നത്.   സൗഹൃദങ്ങൾ ഉണ്ടാക്കാൻ വളരെയധിക ശ്രമം ജോലി ആവശ്യമാണെന്നു 20 ശതമാനം പേർക്കു തോന്നുകയാണ്. 14 ശതമാനം പേർക്ക് തിരക്കുള്ള ജീവിതമാണ് പ്രശ്നമാകുന്നത്, . ഒരാൾക്ക് എളുപ്പത്തിൽ ചങ്ങാത്തം കൂടാൻ കഴിയാത്തതിന്റെ കാരണങ്ങൾ അന്വേഷിച്ചതിൽ നിന്നു മനസ്സിലാക്കിയ കണക്കുകളാണു മുകളിൽ സൂചിപ്പിച്ചത്. എങ്ങനെ സൗഹൃദങ്ങൾ വർദ്ധിപ്പിക്കാമെന്നു കൂടി നോക്കാം. . വ്യക്തിപരമായ പ്രശ്‌നങ്ങൾ മുതൽ മറ്റു ഘടകങ്ങളും സുഹൃദ ബന്ധം നിലനിർത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ആത്മാഭിമാനം കുറഞ്...

വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്താനായി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്താനായി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇന്നത്തെക്കാലത്ത് ഉദര സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണെന്ന് പറയാം. യാത്ര, ദീർഘനേരത്തെ ഇരുന്നുള്ള ഓഫീസ് ജോലി, ക്രമം തെറ്റിയ ഭക്ഷണം അങ്ങനെ പലതും ദഹനവ്യവസ്ഥയെ താളം തെറ്റിക്കും. വയറുവേദന, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, മലബന്ധം എന്നിങ്ങനെ പലവിധത്തിലാണ് പ്രശ്നങ്ങൾ. ഇത് ഭാവിയിൽ മറ്റ് രോഗാവസ്ഥകൾക്ക് ഇടയാകും. വയറിന്റെ പ്രശ്നങ്ങൾ നമ്മുടെ പ്രവർത്തന ക്ഷമതയെ ബാധിക്കും. ഉല്സാഹക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയെ വിളിച്ചുവരുത്തുകയും ചെയ്യും. രോഗങ്ങളില്ലാത്ത ആരോഗ്യകരമായ ജീവിത്തിന് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യണം. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. അൽപം ശ്രദ്ധിച്ചാൽ വയറിനെ ശുദ്ധവും ആരോഗ്യകരമായും സൂക്ഷിക്കാം. നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ തോതും ഭക്ഷണവുമാണ് നമ്മുടെ ഉദരത്തിന്റെ പ്രവർത്തങ്ങൾ പ്രധാനമായും നിയന്ത്രിക്കുന്നത്. വയറിന്‍റെ ആരോഗ്യം പോയാല്‍ ആകെ ആരോഗ്യം പോയി എന്നാണ് പൊതുവില്‍ പറയാറ്. ...

ഉപ്പൂറ്റി വിണ്ടുകീറൽ വളരെ എളുപ്പത്തിൽ പരിഹരിക്കാം. കാണാൻ ഭംഗിയുള്ള കാൽപ്പാദം ആരാണ് ആഗ്രഹിക്കാത്തത്

ഉപ്പൂറ്റി വിണ്ടുകീറൽ വളരെ എളുപ്പത്തിൽ പരിഹരിക്കാം. കാണാൻ ഭംഗിയുള്ള കാൽപ്പാദം ആരാണ് ആഗ്രഹിക്കാത്തത്   പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. വരണ്ട ചര്‍മമുള്ളവര്‍ക്ക് പ്രത്യേകിച്ചും ഈ പ്രശ്‌നം നേരിടേണ്ടി വരുന്നു. മഞ്ഞു കാലത്ത് ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും. കാലിന്റെ വിണ്ടു കീറലിന് ചര്‍മ പ്രശ്‌നം മാത്രമല്ല, പലപ്പോഴും കാരണമാകുന്നത്. ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ് സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് കാലിലെ ഈ വെടിച്ചു കീറല്‍. ചില ചര്‍മ പ്രശ്‌നങ്ങള്‍ ഇതിലേയ്ക്കു വഴി തെളിയ്ക്കും.  ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പലപ്പോഴും ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നല്‍കുക. വീണ്ടും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും. ഇതിനായി ചെയ്യേണ്ട ചില ...

ഇന്നൊരു അടിപൊളി റോയൽ ഫലൂദ തയ്യാറാക്കിയാലോ

 കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഫലൂദ റോയൽ ഫലൂദ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, എല്ലാവർക്കും ഇഷ്ടമുള്ള സ്വാദിഷ്ടമായ പലഹാരമാണ് ഫലൂദ. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ റോയൽ ഫലൂദ ഉണ്ടാക്കിയെടുക്കാം. വളരെ എളുപ്പത്തിൽ അടിപൊളിയായി റോയല്‍ ഫലൂഡ വീട്ടില്‍ തയ്യാറാക്കുന്നതെ എങ്ങനെയെന്ന് നോക്കിയാലോ ? ആവശ്യമുള്ള ചേരുവകൾ സ്ട്രോബെറി ജെല്ലി പാക്കറ്റ് – 90 ഗ്രാം ചൂടുവെള്ളം – 1/2 ലിറ്റർ പാൽ – 2 കപ്പ്‌ പഞ്ചസാര – 3 ടേബിൾസ്പൂൺ കസ് കസ് – 3 ടേബിൾസ്പൂൺ വെള്ളം – 1 കപ്പ്‌ സേമിയ – 250 ഗ്രാം വാനില ഐസ്ക്രീം – ആവശ്യത്തിന് പിസ്ത (അരിഞ്ഞത്) – ആവശ്യത്തിന് ബദാം (അരിഞ്ഞത്) – ആവശ്യത്തിന് റോസ് സിറപ്പ് ഫ്രൂട്ട്സ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു ബൗളിൽ സ്ട്രോബെറി ജെല്ലിപൊടിയും ചൂടുവെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചു  2 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വയ്ക്കുക. ജെല്ലി സെറ്റായി കഴിഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക. ഫ്രൈയിങ് പാനിൽ പാലും പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി തിളച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. മറ്റൊരു ബൗളിൽ കസ്കസും വെള്ളവും ചേർത്ത് നന്നായി ഇളക്കി...

നിങ്ങളിലെ പോരായ്മകളെ കുറിച്ചു മാത്രമാണോ ചിന്തിക്കുന്നത്.?

നിങ്ങളിലെ പോരായ്മകളെ കുറിച്ചു മാത്രമാണോ ചിന്തിക്കുന്നത്.? എന്തെങ്കിലും രോഗം വന്നു പോകുമോ എന്ന പേടി നിങ്ങളെ എപ്പോഴും അലട്ടുന്നുവോ ? നിങ്ങൾ കുറ്റപ്പെടുത്തലുകളെ എപ്പോഴും പേടിക്കുന്നയാളാണോ ? നിങ്ങളെ ആരും സ്നേഹിക്കുന്നില്ലായെന്നു തോന്നുന്നുവോ ? നിങ്ങളുടെ കഴിവില്ലായ്മയും കുറിച്ച് മാത്രം ചിന്തിക്കുന്നുവോ ?. ഇങ്ങനെ ശുഭാപ്തിവിശ്വാസം തീരെയില്ലാത്ത ചിന്തകളാൽ വലഞ്ഞിരിക്കുകയാണോ നിങ്ങൾ ?. ഇത്തരത്തിലുള്ള അശുഭ ചിന്തകൾ അല്ലെങ്കിൽ നെഗറ്റീവ് ചിന്തകൾ മനസ്സിൽ വർദ്ധിച്ചാൽ പിരിമുറുക്കം വർദ്ധിച്ച് വിഷാദാവസ്ഥയിലേക്ക് കടന്നേക്കാം. ശാരീരിക മാനസീക പ്രശ്നങ്ങൾ പോലും ഉണ്ടാകാനുള്ള സാധ്യതയുണ്ട് . നെഗറ്റീവ് ചിന്തകൾ, , തലവേദനയും കഴുത്ത് വേദനയും ഉണ്ടാക്കും. രോഗപ്രതിരോധശേഷി കുറയാനും ക്ഷീണം ഉണ്ടാകുവാനും ലൈംഗികമായി താൽപര്യക്കുറവുണ്ടാകുവാനും ,നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങിയത് എങ്ങനെയാണ്.ഇങ്ങനെ ഒരു തോന്നലുണ്ടാകാൻ എന്താണ് നിങ്ങളെ പ്രേരിപ്പിച്ചത്,ഏതു രീതിയിലാണ് ജീവിതത്തിലേയ്ക്ക് കടന്നുവരാൻ ഇടയായത് എന്നു തിരിചറിയുക. നമ്മെ ഏറ്റവും കൂടുതൽ വിഷമപ്പെടുത്തുന്നതു എന്തെല്ലാമെന്നു തിരിച്ചറിയ...

അറിഞ്ഞിരിക്കണം ഈത്തപ്പഴത്തിൻെറ ഈ ആരോഗ്യ ഗുണങ്ങൾ

അറിഞ്ഞിരിക്കണം ഈത്തപ്പഴത്തിൻെറ ഈ ഗുണങ്ങൾ ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നായാണ് ഈന്തപ്പഴത്തെ കണക്കാക്കുന്നത്. നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ, മാംഗനീസ്, ഇരുമ്പ്, വിറ്റാമിൻ ബി 6 എന്നിവയാൽ സമ്പുഷ്ടമാണ് ഈത്തപ്പഴം. ഈന്തപ്പഴം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിച്ചുനോക്കൂ.. ആ ദിവസം മുഴുവൻ പുതുമയുള്ളതും ഊർജ്ജസ്വലവുമാകാൻ ഇത് സഹായിക്കും. ഈന്തപ്പഴത്തിലടങ്ങിയ നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും. ആയിരക്കണക്കിനു വർഷങ്ങളായി കൃഷി ചെയ്തുവരുന്ന ഈന്തപ്പഴം ധാരാളം ഗുണഗണങ്ങളുള്ള ഒന്നാണ്. ലോകം മുഴുവനായി ഏകദേശം 600 തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്. അറബ് രാജ്യങ്ങളിലും മുസ്‌ലിം സമുദായത്തിന്റെ ഇടയിലും വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു പഴമാണ് ഈന്തപ്പഴം. ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കാനും ഉപയോഗിക്കുന്നു. ഡ്രൈ ഫ്രൂട്‌സില്‍ ഏറ്റവും മികച്ചതാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.ദിവസവും ഈന്തപ്പഴം കഴിക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും ശരീരത്തിനു നല്‍കും. ഈന്ത...

തണ്ണിമത്തനോ ജ്യൂസുകളോ അല്ല , വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് പ്രിയം മറ്റൊന്ന്, ഒന്നിന് വില 50 രൂപവരെ, പക്ഷേ സാധനം കിട്ടാനില്ല

പാലക്കാട്: കനത്ത വേനലിന് കുളിർമയേകി കഴിഞ്ഞ രണ്ടുദിവസമായി മഴപെയ്തെങ്കിലും ചൂടിന് കുറവൊന്നുമില്ല. ഇതോടെ ദാഹം ശമിപ്പിക്കാൻ നെട്ടോട്ടമോടുകാണ് ജനം. തണ്ണിമത്തൻ, നൊങ്ക്, വിവിധ തരം ജ്യൂസുകളുമുണ്ടെങ്കിലും ആളുകള്‍ക്ക് പ്രിയം ഇളനീരാണ്. എന്നാല്‍, ആവശ്യത്തിന് ഇളനീർ കിട്ടാനില്ലാത്തത് പ്രതിസന്ധിയാകുന്നതായി കച്ചവടക്കാർ പറയുന്നു. ഡിസംബർ, ജനുവരി മാസങ്ങളില്‍ ഒരു ഇളനീരിന് 40 രൂപയായിരുന്നത് ഫെബ്രുവരിയായതോടെ പത്തു രൂപ വർദ്ധിച്ച്‌ ഹാഫ് സെഞ്ച്വറി തൊട്ടിരുന്നു. മാർച്ച്‌ ആരംഭിച്ചതോടെ അത് 60 ലേക്കും ഉയർന്നു. എന്നാല്‍ ഇളനീർ കിട്ടാനില്ലാത്തതിനാല്‍ പലപ്പോഴും കച്ചവടം ഒന്നിടവിട്ട ദിവസങ്ങളിലായെന്നു ചെറുകിട കച്ചവടക്കാർ പറയുന്നു. തേങ്ങയ്ക്കു വില വർദ്ധിച്ചതോടെ കർഷകർ കച്ചവടക്കാർക്ക് ഇളനീർ കൊടുക്കാതായതാണു പ്രതിസന്ധിക്കു കാരണം. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ ഇളനീരിന്റെ വരവ് ഗണ്യമായി കുറഞ്ഞു. തേങ്ങയ്ക്ക് മികച്ച വില തെങ്ങില്‍ നില്‍ക്കുന്ന തേങ്ങ ഒന്നിന് 28 രൂപയാണ് കച്ചവടക്കാർ നല്‍കുന്ന വില. തേങ്ങ പറിച്ച്‌ കൊണ്ടുപോകുന്നതുള്‍പ്പെടെ ഒരു ചെലവും കർഷകൻ അറിയേണ്ടതില്ല. തേങ്ങ കിലോഗ്രാമിന് 65 മുതല്‍ 75 രൂപ വരെയാണു വിപണി വില....

നല്ല ഭർത്താവാകാൻ ആഗ്രഹിക്കുമെങ്കിലും ചിലരിലെ ചില പെരുമാറ്റ രീതികൾ അതിനു തടസ്സമാകുന്നു.

ഒരു നല്ല ഭർത്താവ് എങ്ങനെയുള്ള ആളായിരിക്കണം?. നല്ല ഭർത്താവാകാൻ ആഗ്രഹിക്കുമെങ്കിലും ചിലരിലെ ചില പെരുമാറ്റ രീതികൾ അതിനു തടസ്സമാകുന്നു. ഇതു സംബന്ധിച്ചു ചില ദമ്പതികളിൽ നിന്നു ലഭിച്ച അഭി പ്രായങ്ങളാണ് ഇതിൽ ഉൾകൊളളിച്ചിരിക്കുന്നത്. തൻ്റെ പങ്കാളിയെ ശ്രദ്ധിക്കുക, ഭാര്യ എന്നതിനേക്കാൾ നല്ല പങ്കാളി ആയി തന്നെ കാണുക. ഇരുവരും പരസ്പരം ഉൾക്കൊണ്ടു പ്രവർത്തിക്കുക.  തന്റെ പങ്കാളി, തന്നെപ്പോലെ തന്നെ എല്ലാവിധ വികാര വിചാരങ്ങളും ഇഷ്ടാനിഷ്ടങ്ങളും മുഡു മാറ്റങ്ങളും സുഖവും അസുഖവുമെല്ലാമുള്ള ആളെന്നറിയുക.     ഇന്നത്തെ ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യുക തന്നേക്കാൾ പ്രാധാന്യം മറ്റാരു സ്ത്രിക്കു നൽകുന്നത് ഒരു സ്ത്രീയും ഇഷ്ടപെടുന്നില്ല.. കൂടാതെ പരസ്ത്രീ ഗമനം നല്ലതല്ലെന്നു പറയേണ്ടതില്ലല്ലോ?. താൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പങ്കാളി ഇഷ്ടപ്പെടുന്നുണ്ടോ എന്നറിയണം. പെരുമാറ്റത്തിൽ വ്യത്യാസമുണ്ടാകുമ്പോഴാണ് വഴക്കുണ്ടായി പോകുന്നത്. രണ്ടു വ്യവസ്ഥ ചുറ്റുപാടുകളിൽ വളർന്ന വ്യക്തികൾ ഒരുമിച്ച് ജീവിക്കുമ്പോൾ അവരു വളർന്നു വന്ന സാഹചര്യം, വളർത്തിയ രീതി എല്ലാം അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളാണ്. അതുക...