ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി ലാഭനഷ്ടം നോക്കാതെ തന്റെ കയ്യിലുള്ള വസ്ത്രങ്ങളെല്ലാം എടുത്തുകൊടുത്ത മനുഷ്യനാണ് കൊച്ചിയിലെ നൗഷാദ്.
ഇതുപോലുള്ള ഒരുപാട് നല്ല മനുഷ്യർ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്നത് തന്നെ വലിയ അഭിമാനമാണ്.
2019 ലെ പ്രളയകാലത്ത് നൗഷാദ് എന്ന വഴിയോര കച്ചവടക്കാരനായ, സാധാരണക്കാരനായ ആ മനുഷ്യൻ ചെയ്ത നന്മ മലയാളക്കര മറന്നുകാണില്ല.
പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി ലാഭനഷ്ടം നോക്കാതെ തന്റെ കയ്യിലുള്ള വസ്ത്രങ്ങളെല്ലാം എടുത്തുകൊടുത്ത മനുഷ്യനാണ് കൊച്ചിയിലെ നൗഷാദ്.
ഇപ്പോഴിതാ വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന മനുഷ്യർക്കും തന്നാലാവുന്ന സഹായം ചെയ്യാൻ മുന്നോട്ട് വന്നിരിക്കുകയാണ് നൗഷാദ്. പുത്തൻ വസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവർക്കായി നല്‍കിയിരിക്കുകയാണ് നൗഷാദിക്ക. ചാക്ക് നിറയെ പുതിയ വസ്ത്രങ്ങള്‍എടുത്തുകൊടുക്കുന്ന നൗഷാദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
പ്രളയകാലത്തും വില നോക്കാതെയാണ് ചാക്ക് നിറയെ അദ്ദേഹം വസ്ത്രങ്ങള്‍ നല്‍കിയതും. ഇപ്പോഴും അതില്‍ മാറ്റം വന്നില്ല. ആവശ്യമുള്ളതെല്ലാം എടുത്തോളൂ എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. നൗഷാദിന്റെ വലിയ മനസ്സിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്
അന്നത്തെ അത്താഴത്തിന് മാത്രം കഴിവുള്ള യാതൊരു സാമ്ബത്തികം ഇല്ലാത്ത കൊച്ചുകൊച്ചു വ്യാപാരികള്‍ എത്ര ചെറുതായാലും എത്ര വലുതായാലും അവർ തരുന്ന സംഭാവനകള്‍ മഹത്തരങ്ങളാണ് എത്ര പറഞ്ഞാലും എത്ര പറഞ്ഞാലും മതിവരാത്തത്രയും എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
2019 ലെ പ്രളയ സമയത്ത് ബ്രോഡ് വേയിലെ ഫുട്പാത്തിലുള്ള ചെറിയ കടയില്‍ നിന്ന് ചാക്കുകെട്ടില്‍ നിറച്ച് നൗഷാദ് വസ്ത്രങ്ങള്‍ നല്‍കുന്ന വീഡിയോയും വൈറല്‍ ആയിരുന്നു. കൊച്ചി വൈപ്പിനടുത്ത് മാലിപ്പുറം സ്വദേശിയായ നൗഷാദ്
നമ്മള്‍ ഇവിടെ നിന്ന് പോകുമ്ബോള്‍ ഇവയൊന്നും കൂടെ കൊണ്ടുപോകാൻ കഴിയില്ല. ഞാൻ ഇന്ന് എന്ത് നല്‍കിയാലും ദൈവം എനിക്ക് പകരം തരും. ഇത് ഞാൻ ചെയ്യുന്ന ഒരു ചെറിയ കാര്യമാണ്, എന്നാണ് അന്ന് നൗഷാദ് പറഞ്ഞത്. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം എന്ന് അന്ന് ആ മനുഷ്യൻ പറഞ്ഞത് ഉള്ളില്‍ത്തട്ടിയായിരുന്നു. ഇന്നും ആ നന്മയ്ക്ക് കുറവ് വന്നിട്ടില്ല.