ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുന്നവരാണ് മിക്കവരും. എന്നാൽ യഥാർത്ഥത്തിൽ അതിനായി ശ്രമിക്കുന്നവർ ചുരുക്കമാണ്. ഭക്ഷണ ക്രമവും യോഗയും മാത്രമല്ല ആരോഗ്യം നിലനിർത്താനും സംരക്ഷിക്കാനുമായി പാലിക്കേണ്ടത്. ഉറക്കവും ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തി ശാരീരികമായും മാനസികവുമായും നല്ല ആരോഗ്യത്തോടെയിരിക്കാൻ ഉറക്കവും വളരെ പ്രധാനമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
എന്നാൽ ഒരു വ്യക്തി എത്ര സമയം ഉറങ്ങണം എന്നതിനെക്കുറിച്ച് പലർക്കും ധാരണയില്ല. ഒരാളുടെ പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ അളവ് വ്യത്യസ്‌തമായിരിക്കും. അതിൽ കൂടുതലോ കുറവോ ഉറങ്ങുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. നാഷനൽ സ്ലീപ് ഫൗണ്ടേഷൻ ഒരു വ്യക്തി എത്ര മണിക്കൂർ ദിവസവും രാത്രി ഉറങ്ങണമെന്ന കണക്ക് നിർദേശിച്ചിട്ടുണ്ട്. ഇതു പ്രകാരം ഓരോ പ്രായ പരിധിയിൽ വരുന്നവർ ദിവസം എത്ര സമയം ഉറക്കത്തിനായി മാറ്റിവയ്‌ക്കണമെന്ന് കൊടുത്തിട്ടുണ്ട്.
ആരോഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. പലവിധത്തിലുള്ള ജീവിതശൈലീരോഗങ്ങള്‍ക്കും പിന്നില്‍ ഉറക്കക്കുറവിന് പ്രധാന പങ്കാണുള്ളത്.
ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്തിന്റെ കണക്കായി സാധാരണ കരുതുന്നത്. എന്നാല്‍ ഓരോ ആളുകളുടെയും പ്രായത്തിനനുസരിച്ച് ഈ കണക്കില്‍ വ്യത്യാസമുണ്ടാകും എന്നറിയാമോ? അങ്ങനെയൊന്നുണ്ട്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് നിങ്ങള്‍ക്ക് എത്രത്തോളം ഉറക്കം ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും.
ആവശ്യത്തിന് ഉറങ്ങുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.
ഉറക്കം സ്ട്രെസ് ഹോർമോണുകള്‍ കുറയ്‌ക്കാനും സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ്, ഹൃദയധമനികളുടെ പ്രവർത്തനം എന്നിവ നിലനിർത്തുന്നതില്‍ ഉറക്കത്തിന് ഒരു പങ്കുണ്ട്. നന്നായി ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്‌ക്കുന്നു.
ഓരോ പ്രായത്തിലും ലഭിക്കേണ്ട ഉറക്കത്തിന്റെ അളവില്‍ കാര്യമായ വ്യത്യാസമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നവജാതശിശുക്കള്‍ ഒഴികെ എല്ലാ പ്രായക്കാരിലും ഇത്തരത്തില്‍ ഉറക്കത്തിന് കണക്കുണ്ട്. രോഗങ്ങളും ഗർഭാവസ്ഥയും വ്യക്തിഗത ശീലങ്ങളുമൊക്കെ കണക്കിലെടുത്ത് ഇവയില്‍ വ്യത്യാസമുണ്ടായേക്കാമെങ്കിലും ഓരോ പ്രായക്കാരിലും പൊതുവേ പറഞ്ഞു വയ്‌ക്കുന്ന ഉറക്കത്തിന്റെ അളവ് എത്രത്തോളമാണെന്ന് നോക്കാം…
ഒരു വ്യക്തി എത്ര സമയം ഉറങ്ങണം?
നവജാതശിശു(മൂന്നു മാസം വരെ പ്രായമുളളത്)- 14 മുതൽ 17 മണിക്കൂർ വരെ
നവജാതശിശു(നാലു മുതൽ 11 മാസം വരെ പ്രായമുളളത്)- 12-15 മണിക്കൂർ
കുട്ടികൾ(രണ്ടു വയസുവരെ)- 11 മുതൽ 14 മണിക്കൂർ വരെ
കുട്ടികൾ(മൂന്നു മുതൽ അഞ്ച് വയസ് വരെ)- 10 മുതൽ 13 മണിക്കൂർ വരെ
കുട്ടികൾ(ആറു മുതൽ 13 വയസ് വരെ)- ഒമ്പത് മുതൽ 11 മണിക്കൂർ വരെ
കൌമാരക്കാർ(14 മുതൽ 17 വയസ് വരെ)- എട്ടു മുതൽ 10 മണിക്കൂർ വരെ
ചെറുപ്പക്കാർ(18 മുതൽ 25 വരെ)- ഏഴു മുതൽ ഒമ്പത് മണിക്കൂർ വരെ
മുതിർന്നവർ(26 മുതൽ 64 വയസുവരെ)- ഏഴു മുതൽ ഒമ്പത് മണിക്കൂർ വരെ
പ്രായമായവർ(65 വയസിന് മുകളിൽ പ്രായമുള്ളവർ)- ഏഴു മുതൽ എട്ടു മണിക്കൂർ വരെ
ഉറക്കം ആരോഗ്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. ഒരു മനുഷ്യൻ ദിവസം നിശ്ചിതസമയം ഉറങ്ങണം. ഉറക്കക്കുറവ് അനാരോഗ്യത്തിന് കാരണമാകും. മാനസികമായും ശാരീരികമായും ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിക്കും. രക്തസമ്മർദ്ദം കൂട്ടുമെന്നതാണ് ഉറക്കക്കുറവിന്റെ പ്രധാന പ്രശ്നം. അതുപോലെ മാനസികമായും അതു നമ്മളെ ബാധിക്കും. വിഷാദം, മാനസികസമ്മർദ്ദം, ആകുലത തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിക്കാൻ ഉറക്കക്കുറവ് കാരണമാകും.ഒരു മനുഷ്യൻ അവന്റെ പ്രായത്തിന് അനുസരിച്ച് ദിവസം എത്ര സമയം ഉറങ്ങണം എന്നതുസംബന്ധിച്ചുള്ള വിവരങ്ങളാണ് പങ്കുവെച്ചത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.