ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒളിക്യാമറ കണ്ടുപിടിക്കാന്‍ ഒരു എളുപ്പവിദ്യ

നാം ഹോട്ടലുകളില്‍ മുറിയെടുക്കുമ്ബോള്‍  എപ്പോഴുമുണ്ടാകുന്ന സംശയങ്ങളാണ് ഇവിടെ എവിടെയെങ്കിലും ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടാകുമോ എന്ന കാര്യം.പൊതുശുചിമുറികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതിനുള്ള പ്രധാന കാരണങ്ങളും ഇതൊക്കെ തന്നെയാണ്. രഹസ്യമായി വയ്ക്കുന്ന ക്യാമറകള്‍ നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറ നമുക്ക് കണ്ടുപിടിക്കാവുന്നതാണ്. ശുചി മുറിയോ ചേയ്ഞ്ചിംഗ് റൂമോ ഹോട്ടലിലെ റൂമുകളോ ഉപയോഗിക്കുന്നതിന് മുന്‍പ് ചുറ്റും സൂക്ഷ്മമായി പരിശോധിക്കുക. ചില ക്യാമറകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ശുചി മുറികളില്‍ മുകള്‍ഭാഗത്ത് നോക്കിയാല്‍ സ്മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ടാകാം. ഇവിടെ രഹസ്യമായി ക്യാമറകള്‍ സ്ഥാപിക്കാനുള്ള സാധ്യതകളുണ്ട്. ടിഷ്യൂ ബോക്സ് ഉണ്ടെങ്കില്‍ അതിനകവും പരിശോധിക്കണം. ബാത്ത് ടബ്ബിന്റെ സിങ്കുകളില്‍ ചെറിയ ദ്വാരങ്ങള്‍ കാണാന്‍ സാധിക്കും. ഇതും പരിശോധിക്കണം. ഷവറിനുള്ളിലും ക്യാമറ സ്ഥാപിക്കാനുള്ള സാധ്യത വളരെ കൂടുത...

പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച്‌ അണുബാധയേറ്റയാളുടെ സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച്‌ ഡോക്ടർ.

പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച്‌ അണുബാധയേറ്റയാളുടെ സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച്‌ ഡോക്ടർ. ഫ്ലോറിഡ എമർജൻസി ഡിപ്പാർട്മെന്റില്‍ നിന്നുള്ള ഡോക്ടറാണ് ഭയപ്പെടുത്തുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. വേവിക്കാത്ത പന്നിയിറച്ചി കഴിച്ച രോഗിയുടെ കാലുകളില്‍ ഗുരുതരമായ രീതിയില്‍ പാരസൈറ്റ് ഇൻഫെക്ഷൻ ബാധിച്ചതാണ് സി.ടി. സ്കാനിലുള്ളത്. എമർജൻസി ഫിസിഷ്യനായ ഡോ. സാം ഗാലിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രോഗസ്ഥിരീകരണം നടത്താമോ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ രോഗിയെ ബാധിച്ചത് സിസ്റ്റിസിർകോസിസ് എന്ന പാരസൈറ്റ് ഇൻഫെക്ഷനാണെന്നും ഡോക്ടർ കുറിച്ചു. ടീനിയ സോലിയം എന്ന നാടവിരയിലെ മുട്ടകളില്‍ നിന്നാണ് അണുബാധയുണ്ടാകുന്നത്. പന്നിയിറച്ചി നന്നായി വേവിക്കാത്തതുമൂലം അതിലുള്ള നാടവിരയിലെ ലാർവല്‍ സിസ്റ്റുകള്‍ ശരീരത്തിലെത്തിയാണ് അണുബാധയുണ്ടാകുന്നത്. ഇവ ശരീരത്തിലെത്തി അഞ്ചുമുതല്‍ പന്ത്രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ദഹനനാളത്തില്‍ വച്ചുതന്നെ പൂർണവളർച്ചയെത്തിയ നാടവിരകളായി മാറുന്നു. ഇവ പിന്നീട് മുട്ടകള്‍ ഉത്പാദിപ്പിക്കുകയും മനുഷ്യവിസർജത്തിലൂടെ പുറന്തള്ളുകയും ചെയ്യും. ഭക്ഷണത്തിലൂടെ...

നല്ല ഉറക്കം കിട്ടണോ..??ഈന്തപ്പഴം ശീലമാക്കൂ, അറിയാം ​ആരോഗ്യ ഗുണങ്ങൾ...

ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാൾ 6 മുതൽ 8 മണിക്കൂർ (9pm to 3am) വരെ ദിവസവും ഉറങ്ങിയില്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നിങ്ങൾക്ക് നല്ല ഉറക്കം നൽകും. ഇത് മാത്രമല്ല, നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് മനസിലാക്കാം. നല്ല ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോൺ പുറത്തുവിടാൻ ഈന്തപ്പഴം നല്ലതാണ്. അതുകൊണ്ടാണ് ഈന്തപ്പഴം ശീലമാക്കുന്നത് ഉറക്കത്തിന് സഹായിക്കുമെന്ന് പറയുന്നത്.   രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്താൻ ഈന്തപ്പഴം നല്ലതാണ്   അണുബാധകളോട് പോരാടുകയും അലർജി ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വ്യായാമം ചെയ്യുന്നവർ ഇത് കഴിക്കുന്നത് നല്ലതാണ്. ശരീരഭാരം കൂട്ടാതെ ഊർജ്ജസ്വലത നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കും ഈന്തപ്പഴത്തിൽ ധാരാളം കാൽസ്യം, സെലിനിയം, മാംഗനീസ്, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ലവണങ്ങൾ എല്ലുകളെ ശക്തിപ്പെടുത്...

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒരു 18കാരൻ സർക്കാർ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം നേടി മാതൃകയായി

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒരു 18കാരൻ സർക്കാർ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം നേടിയിരിക്കുകയാണ്. കുടുംബത്തിന് കൈത്താങ്ങാവാൻ സമോസയും പകോഡയും വിറ്റ ശേഷം പുലരും വരെയിരുന്ന് പഠിച്ചു നേടിയ സണ്ണി കുമാറിന്‍റെ മിന്നും ജയത്തിന് തിളക്കമേറെയുണ്ട്. നോയിഡ സ്വദേശിയായ സണ്ണി കുമാർ നീറ്റ് യുജി പരീക്ഷയില്‍ 720 ല്‍ 664 മാർക്കാണ് നേടിയത്. ഡോക്ടറാകുക എന്ന സ്വപ്നത്തിലേക്കുള്ള സണ്ണിയുടെ യാത്ര കഠിനമേറിയതായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളില്‍ നിന്നും മടങ്ങിയെത്തി സമോസ വില്‍പ്പന നടത്തിയ ശേഷമാണ് സണ്ണി പഠിച്ചിരുന്നത്. വൈകീട്ട് നാല് മണിക്ക് നോയിഡ സെക്ടർ 12ല്‍ സ്റ്റാള്‍ സ്ഥാപിച്ച്‌ രാത്രി 9 മണി വരെ പക്കോഡയും സമൂസയും വില്‍ക്കും. അഞ്ച് മണിക്കൂർ നേരം ഈ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാണ് നീറ്റ് പരീക്ഷയ്ക്കായി സണ്ണി തയ്യാറെടുത്തിരുന്നത്. അച്ഛൻ കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നതു കൊണ്ടാണ് തനിക്ക് പഠിക്കേണ്ട സമയത്ത് ജോലി ചെയ്യേണ്ടി വന്നതെന്ന് സണ്ണി പറയുന്നു. അമ്മയുടെ സ്നേഹവും പിന്തുണയുമാണ് തനിക്ക് കരുത്ത് നല്‍കിയത്. ചിലപ്പോള്‍ രാത്രി മുഴുവൻ ഇരുന്ന് പഠിക്കും. അങ്ങനെ കണ്ണ് വേദനിക്...

ബംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടി യുവതി.

ബംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടി യുവതി. അപ്രതീക്ഷിതമായി യുവതി കാറിന് മുന്നിലേക്ക് നടന്ന് വന്ന്, വീഴുന്ന സംഭവത്തിന്‍റെ വീഡിയോ കാറിന്‍റെ ഡാഷ്ക്യാമില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. "ഒരു ഡാഷ്ക്യാം വയ്ക്കുക. എപ്പോഴാണ് ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പ്രത്യേകിച്ചും, അത് ഒരു സ്ത്രീയായിരിക്കുമ്ബോള്‍. എന്തെങ്കിലും സംഭവിച്ചാല്‍, ആളുകള്‍ തല്‍ക്ഷണം അവളുടെ പക്ഷം ചേരും.' എന്ന കുറിപ്പോടെ ഷോണി കപൂര്‍ എന്ന എക്സ് ഉപയോക്താവാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. കാറിന്‍റെ ഡാഷ്ക്യാം വീഡിയോയില്‍, തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുന്ന ഒരു യുവതിയെ കാണാം. ഇവരെ കണ്ടതും ഡ്രൈവര്‍ കാറിന്‍റെ വേഗം കുറച്ച്‌ റോഡില്‍ നിര്‍ത്തുന്നു. എന്നാല്‍, മുന്നില്‍ കാറ് കണ്ടിട്ടും മാറാതെ നിന്ന യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി വീഴുന്നതായി അഭിനയിക്കുന്നു. ഈ സമയം കാര്‍ ഡ്രൈവര്‍ പോലീസ് പോലീസ് എന്ന് ഉറക്കെ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.  വീണിടത്ത് നിന്നും എഴുന്നേറ്റ യുവതി, ഡ്രൈവറുടെ നില...

31/08/2024, ശനി, ഇന്നത്തെ വിപണി നിലവാരം

31/08/2024, ശനി, ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 6695 രൂപ പവൻ : 53,560 രൂപ    വെള്ളി : ഗ്രാം : 93.00 രൂപ കിലോ : 93,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.88 യൂറൊ : 92.79 ബ്രിട്ടീഷ്‌ പൗണ്ട്‌ : 110.11   ഓസ്ട്രേലിയൻ ഡോളർ : 56.74 കനേഡിയൻ ഡോളർ :62.16    സിംഗപ്പൂർ . : 64.19 ബഹറിൻ ദിനാർ : 222.89 മലേഷ്യൻ റിംഗിറ്റ്‌ : 19.41   സൗദി റിയാൽ : 22.37 ഖത്തർ റിയാൽ : 23.04 യു എ ഇ ദിർഹം : 22.84 കുവൈറ്റ്‌ ദിനാർ : 274.46   ഒമാനി റിയാൽ. : 218.07 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 106.04 - 95.02 എറണാകുളം : 105.45 - 94.45 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.85 - 94.82 മലപ്പുറം : 106.36 - 95.33 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.77- 94.78

ഭർത്താവിനെ കൊണ്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിപ്പിച് ഭാര്യ

സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ ഭാര്യയെ തന്നെ മുൻ കൈ എടുക്കുക . സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു സാഹചര്യം സ്വന്തം ജീവിതത്തില്‍ വന്നാല്‍ പലരും പല രീതിയിലാകും പ്രതികരിക്കുക . എന്നാല്‍ ഇപ്പോഴിതാ ബുദ്ധിമാന്ദ്യമുള്ള ഒരു യുവതിക്ക് തന്റെ ഭർത്താവിനെ ഇഷ്ടമാണെന്ന് അറിഞ്ഞ് ആ യുവതിയെ കൊണ്ട് സ്വന്തം ഭർത്താവിന് വിവാഹം കഴിപ്പിച്ചിരിക്കുകയാണ് ഭാര്യ. ഈ വിവാഹത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിലെ ചിന്നഗുഡൂരിലെ ഉഗ്ഗംപള്ളി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. സുരേഷ് എന്ന യുവാവാണ് ഭാര്യയുടെ സമ്മതതോടെ മകന്റെയും , മകളുടെയും മുന്നില്‍ വച്ച്‌ വീണ്ടും വിവാഹിതനായത് . മഹ്ബൂബാദ് ടൗണിലുള്ള സുരേഷിന്റെ ബന്ധു സന്ധ്യ അടുത്തിടെ സുരേഷുമായി അടുപ്പത്തിലായിരുന്നു . ഇതറിഞ്ഞ മാതാപിതാക്കള്‍ സരിതയോട് ' മകള്‍ക്ക് നിങ്ങളുടെ ഭർത്താവിന് വിവാഹം ചെയ്തു തരുമോ ' എന്ന് ചോദിച്ചു. സന്ധ്യ ബുദ്ധിമാന്ദ്യമുള്ള യുവതിയായതിനാല്‍ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനും നല്ല ജീവിതം നല്‍കാനും സരിത തീരുമാനിക്കുകയായിരുന്നു . ഇന്നലെ ബന്ധ...

ഉറങ്ങികിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന്‍ ക്രിസ്റ്റി (24 )യെ കുത്തികൊന്നത്. ഉറങ്ങികിടക്കുമ്പോള്‍ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ വൈകിട്ട് മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില്‍ ബഹളമുണ്ടാക്കിയ ജോണിനെ മക്കള്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. ബന്ധുക്കളാണ് ക്രിസ്റ്റിയെയും മറ്റൊരു മകനെയും വിളിച്ച് സംഭവം അറിയിക്കുന്നത്. തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്നും ജോണിനെ കൂട്ടിക്കൊണ്ടു വന്നെങ്കിലും തര്‍ക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. അതിനിടെയാണ് ഇന്ന് പുലര്‍ച്ചെ ക്രിസ്റ്റിയെ ജോണി കുത്തിക്കൊന്നത്. നാട്ടുകാരും ബന്ധുക്കളും ക്രിസ്റ്റിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ക്രിസ്റ്റിയുടെ മൃതദേഹം. ജോണിയെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ജോണി സ്ഥിരം മദ്യപാനിയാണെന്നും ബന്ധുവീടുകളില്‍ പോയി ബഹളം വെക്കാറുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

മോട്ടിവേഷൻ ചിന്തകൾ

മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെ ഉള്ള ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം. വന്നുപോയൊരു അബദ്ധത്തിന്റെ പേരിൽ എത്രയോ പ്രിയപ്പെട്ടവരെ മനസ്സിൽനിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂർണമായ ശരിയും പൂർണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവർക്കുമുള്ളത്. അതിൽ ഏതിനാണ് കൂടുതൽ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ. നാം ശിശുവായിരുന്നപ്പോള്‍ എല്ലാവരുമായും എത്രമാത്രം ചേര്‍ന്നുപോകാന്‍ കഴിഞ്ഞിരുന്നു . ഒരു പകയുമില്ലാതെ അടിച്ചയാളിന്‍റെ അടുക്കല്‍ വീണ്ടും പോകുമായിരുന്നു. നാം വളരുന്തോറും ശരീരവും മനസ്സും ഇറുക്കമായി.സമൂഹത്തില്‍ നാം സ്വയം ഒരടയാളം സൃഷ്ടിച്ചു. ആ അടയാളത്തിന്‍റെ ഗൗരവം നിലനിറുത്താന്‍ സ്വന്തം സത്യസന്ധതയെപ്പോലും ബലികഴിക്കാന്‍ തയ്യാറായി. അതുകൊണ്ടാണ് സ്വന്തം തെറ്റുകള്‍ അംഗീകരിക്കാനുള്ള അടിസ്ഥാനഗുണം പോലും നഷ്ടമായത്. മനുഷ്യനായി ജനിച്ച ആരും തെറ്റുകളെ മറികടന്നവരല്ല. ചെയ്തതു തെറ്റോ ശരിയോ എന്...

ഫ്രിഡ്ജിലെ ഭക്ഷണ സാധനങ്ങള്‍ വേസ്റ്റ് ആകാതെ ഉപയോഗിക്കാനുള്ള എളുപ്പമാർഗങ്ങൾ

പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് എല്ലാ മലയാളികളുടെയും സ്ഥിരം സ്വഭാവമാണ്. കളയാൻ ഉള്ള ഭക്ഷണമാണെങ്കിലും അത് എടുത്ത് ഫ്രിഡ്ജിൽ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികൾക്ക്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ ദീർഘനാൾ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തിരക്കിട്ടുള്ള ജീവിതത്തിനിടിയിൽ പലപ്പോഴും ആളുകൾക്ക് ദിവസവും ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തതാണ് ഇതിൻ്റെ പ്രധാന കാരണം. പണ്ടുള്ളവർ പലപ്പോഴും ദൈനംദിനത്തിന് ആവശ്യമായുള്ള ഭക്ഷണം മാത്രമാണ് പാകം ചെയ്തിരുന്നത് അതുകൊണ്ട് തന്നെ ഫ്രിഡ്ജിൻ്റെ ആവശ്യം വരാറില്ല. കൃത്യമായി ഫ്രിഡ്ജ് ഉപയോഗിക്കാൻ ഇപ്പോഴും അറിയാത്തവർ നിരവധിയാണ്. പാകം ചെയ്ത ഭക്ഷണങ്ങളും പച്ചക്കറികളുമെല്ലാം അലമാരയില്‍ തുണികള്‍ തിരികികയറ്റി വെക്കുന്നതു പോലെയാണ് പലരും ഫ്രഡ്ജില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത്. അധികം വരുന്ന പാലും ഭക്ഷണ സാധനങ്ങളുമൊക്കെ ആഴ്ചകളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചവെച്ച ശേഷം എടുത്തു കളയേണ്ട അവസ്ഥയും പലപ്പോഴും ഉണ്ടാകാറുണ്ട്. ഫ്രിഡ്ജിലെ ഭക്ഷണ സാധനങ്ങള്‍ വേസ്റ്റ് ആകാതെ ഉപയോഗിക്കാൻ ചില പൊടിക്കൈകളുണ്ട്. എന്തൊക്കെയെന്ന് നോക...

ഇളനീരിന്റെ ഔഷധഗുണങ്ങൾ നിരവധിയാണ്

ഇളനീര് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഭൂരിഭാഗം ആളുകളും വേനൽക്കാലത്ത്  കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇളനീര്. എന്നാൽ വേനൽക്കാലത്ത് മാത്രമല്ല, എല്ലാ സീസണിലും ഇളനീര് കുടിക്കുന്നത് വളരെ നല്ലതാണ്. പോഷകങ്ങളാൽ സമ്പന്നമായതിനാൽ ഇളനീര് നമ്മുടെ ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യുന്നു. ജലാംശത്തിന്റെ കാര്യത്തിൽ മാത്രമല്ല ശരീരത്തെ പോഷിപ്പിക്കുന്ന കാര്യത്തിലും ഇളനീര് മികച്ചതാണ്. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ് ഇളനീരില്‍. എന്നാല്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നിവ ധാരാളമുണ്ട്താനും. ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും സാന്നിധ്യം ഉന്‍മേഷം പ്രാധാനം ചെയ്യുകയും രോഗങ്ങളോട് പൊരുതി നില്‍ക്കുകയും ചെയ്യുന്നു ആന്റി ഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ഇളനീര്‍ ഗര്‍ഭിണികള്‍ക്കും കുടിക്കാവുന്ന ഒരു പാനീയമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഗുണകരമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന് മുമ്ബ് ഒരു ഗ...

പ്രസവ ശസ്‌ത്രക്രിയയില്‍ വലിയ വീഴ്‌ചവരുത്തിയ സംഭവത്തില്‍ വനിതാ ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുത്തു.

ആലപ്പുഴ: പ്രസവ ശസ്‌ത്രക്രിയയില്‍ വലിയ വീഴ്‌ചവരുത്തിയ സംഭവത്തില്‍ വനിതാ ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് പൊലീസാണ് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടർ ജയിൻ ജേക്കബിനെതിരെ കേസെടുത്തത്.ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ വയറ്റിലാണ് പഞ്ഞിശേഖരം വച്ച്‌ തുന്നിക്കെട്ടിയത്. ജൂലായ് 23ന് പ്രസവവേദനയ്‌ക്ക് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് യുവതിയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. ശരീരമാകെ നീര് വരികയും അസ്വസ്ഥതകളുണ്ടാകുകയും ചെയ്‌തു. എന്നാല്‍ കുഞ്ഞിന് കുഴപ്പമുണ്ടായിരുന്നില്ല. രക്തം കട്ടപിടിക്കുന്നതടക്കം പ്രശ്‌നമുണ്ടായതോടെ രക്തക്കുറവുണ്ടായി. ഇതോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് രക്തം എത്തിച്ചുനല്‍കി. എന്നാല്‍ 26ന് സ്റ്റിച്ചിട്ട ഭാഗത്ത് നിന്നും അമിതരക്തസ്രാവം ഉണ്ടായി. വണ്ടാനം മെഡിക്കല്‍ കോളേജില്‍ 27ന് യുവതിയെ എത്തിച്ച്‌ സ്‌കാനിംഗ് നടത്തിയ ശേഷം ഒരു ശസ്‌ത്രക്രിയ നടത്തി. സ്‌കാനിംഗിന്റെ വിവരങ്ങള്‍ അധികൃതർ വ്യക്തമാക്കിയിരുന്നില്ല. പിന്നീടും ഒരു ശസ്‌ത്രിക്രിയ നടത്തി. ഇത്തവണ പഞ്ഞിയും തുണിയുമടക്കം മെഡിക്കല്‍ വേസ്‌റ്...

വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ ഉപയോഗിച്ച്‌ വിദ്യാർത്ഥികളുടെ നഗ്നദൃശ്യങ്ങള്‍ പകർത്തി

എൻജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ ഉപയോഗിച്ച്‌ വിദ്യാർത്ഥികളുടെ നഗ്നദൃശ്യങ്ങള്‍ പകർത്തുകയും വീഡിയാേകള്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആന്ധ്രയില്‍ കൃഷ്ണജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളേജിലാണ് സംഭവം. അറസ്റ്റിലായ, അവസാനവർഷ ബി ടെക് വിദ്യാർത്ഥി വിജയ്‌കുമാറിന്റെ ലാപ്‌ടോപ്പില്‍ നിന്ന് നിരവധി വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതുവരെ മുന്നൂറിലധികം ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നാണ് പൊലീസ് പറയുന്നത്. ടോയ്‌ലറ്റില്‍ ഒളിപ്പിച്ച ക്യാമറകളുപയോഗിച്ച്‌ ഏറെ നാളായി ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. കഴിഞ്ഞദിവസം ഒരു ടോയ്‌ലറ്റില്‍ ഒളിപ്പിച്ചിരുന്ന ക്യാമറ താഴെ വീണതോടെയാണ് സംഭവം വിദ്യാർത്ഥികള്‍ അറിയുന്നത്. അന്വേഷണത്തില്‍ നഗ്നദൃശ്യങ്ങള്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചുവെന്നും വ്യക്തമായി.  തുടർന്നാണ് വിജയ്‌കുമാറിനെ അറസ്റ്റുചെയ്തത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഹോസ്റ്റലിലെ ടോയ്‌ലറ്റിനുള്ളില്‍ ഒളിക്യാമറകള്‍ ഒളിപ്പിക്കാൻ ഹോസ്റ്റലിനുള്ളില്‍ തന്നെയുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് ...

തന്നെ തട്ടിക്കൊണ്ടുപോയ ആളെ കെട്ടിപ്പിടിച്ചു കരഞ്ഞ് രണ്ടുവയസുകാരന്‍

ജയ്‍പൂര്‍: തട്ടിക്കൊണ്ടുപോകുന്ന ആളുമായി അടുപ്പത്തിലാകുന്നതും പ്രണയത്തിലാകുന്നതും സിനിമകളിലൊക്കെ നമ്മള്‍ കാണാറുണ്ട് അല്ലേ. എന്നാൽ അത് സിനിമയല്ലേ...യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്നും പറയാറുണ്ട്.  എന്നാല്‍ ചില സാഹചര്യങ്ങളില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് ജയ്‍പൂരില്‍ നിന്നുള്ള ഈ വാര്‍ത്ത തെളിയിക്കുന്നത്. തട്ടിക്കൊണ്ടുപോയ പ്രതിയുമായി അടുത്ത രണ്ടുവയസുകാരന്‍ ഒടുവില്‍ അമ്മയുടെ അടുത്തേക്ക് തിരികെ പോകാന്‍ മടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജയ്പൂരിലെ സംഗനേർ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2023 ജൂണ്‍ 14 ന് സംഗനേർ പ്രദേശത്ത് നിന്നാണ് 11 മാസം പ്രായമുള്ള പൃഥ്വി എന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. യുപി പൊലീസിലെ സസ്‌പെൻഡ് ചെയ്യപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ തനൂജ് ചാഹറാണ് കുട്ടിയെ തട്ടിയെടുത്തത്. നേരത്തെ യുപി പൊലീസിൻ്റെ പ്രത്യേക സംഘത്തിലും നിരീക്ഷണ സംഘത്തിലും തനൂജ് ഉണ്ടായിരുന്നു.  പൊലീസ് തിരിച്ചറിയാതിരിക്കാന്‍ മുടിയും താടിയും വളര്‍ത്തി വൃന്ദാവനത്തിലെ പരിക്രമ പാതയില്‍ യമുനാ നദിക്ക് സമീപം ഖാദർ പ്രദേശത്ത് സന്യാസിയായിട്ടാണ് ചാഹ...

30/08/2024, വെള്ളി, ഇന്നത്തെ വിപണി നിലവാരം

30/08/2024, വെള്ളി, ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 6705 രൂപ പവൻ : 53,640 രൂപ    വെള്ളി : ഗ്രാം : 93.40 രൂപ കിലോ : 93,400 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌...  യു എസ്‌ ഡോളർ. : 83.86 യൂറൊ : 92.90 ബ്രിട്ടീഷ്‌ പൗണ്ട്‌ : 110.45   ഓസ്ട്രേലിയൻ ഡോളർ : 57.07 കനേഡിയൻ ഡോളർ :62.18    സിംഗപ്പൂർ . : 64.35 ബഹറിൻ ദിനാർ : 222.49 മലേഷ്യൻ റിംഗിറ്റ്‌ : 19.43   സൗദി റിയാൽ : 22.36 ഖത്തർ റിയാൽ : 23.03 യു എ ഇ ദിർഹം : 22.83 കുവൈറ്റ്‌ ദിനാർ : 274.64   ഒമാനി റിയാൽ. : 217.83 പെട്രോൾ, ഡീസൽ വിലകൾ  കോഴിക്കോട്‌ : 106.04 - 95.02 എറണാകുളം : 105.45 - 94.45 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.85 - 94.82 മലപ്പുറം : 106.36 - 95.33 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.77- 94.78

ഡോർ ലോക്ക് ആയ കാറിനുള്ളില്‍ ഏഴുവയസുകാരൻ ഉറങ്ങിപ്പോയി.

പാലക്കാട്: ഡോർ ലോക്ക് ആയ കാറിനുള്ളില്‍ ഏഴുവയസുകാരൻ ഉറങ്ങിപ്പോയി. മാതാപിതാക്കള്‍ ഡോക്ടറെ കാണാൻ ഇറങ്ങിയപ്പോളാണ് സംഭവം.മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം.  20 മിനിറ്റ് കഴിഞ്ഞ് നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തുറന്ന് കുഞ്ഞിനെ വിളിച്ചുണര്‍ത്തിയതോടെയാണ് രക്ഷിതാക്കള്‍ക്ക് ആശ്വാസമായാത്. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സ്വദേശികളായ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു. മകന്‍ കാറിലിരിക്കുന്നതിനാല്‍ ഡോര്‍ ലോക്കാക്കാതെ താക്കോല്‍ ഉള്ളില്‍വെച്ച്‌ ആശുപത്രിക്കുള്ളിലേക്കു പോയി. എന്നാല്‍, കുറച്ചുകഴിഞ്ഞതും കുട്ടി കാറില്‍ക്കിടന്ന് ഉറങ്ങിപ്പോയി. കുറച്ചുസമയംകഴിഞ്ഞ് രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഡോര്‍ തുറക്കാനും സാധിച്ചില്ല. നിരവധിതവണ ഡോറില്‍ തട്ടിവിളിച്ചിട്ടും കുട്ടി ഉണരാതിരുന്നതോടെ ഇവര്‍ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്നവരുമെത്തി. ഏറെനേരം കാര്‍ കുലുക്കി കുട്ടിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണരാതായതോടെ അഗ്‌നിരക്ഷാസേനയിലും വിവരമറിയിച്ചു.  ഇതിനിടെ കാറിന്റെ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതം അർത്ഥവത്താകുന്നത്‌ സ്നേഹത്തിലും സൗഹൃദത്തിലും ആണ്‌. ഒറ്റക്കുള്ള ഈ ജീവിത യാത്രയിൽ നല്ല സൗഹൃദങ്ങൾ ജീവിതത്തിന് എന്നും താങ്ങും തണലുമാണ്. മനസ്സ് സമ്മർദങ്ങളിൽ പെടുമ്പോഴും അസ്വസ്ഥതകൾ ജീവിതം ദുസ്സഹമാക്കുമ്പോഴും മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സൗഹൃദത്തിന്റെ തണൽമരങ്ങൾ ജീവിതത്തിന് കുളിരേകും. ക്രിയാത്മക ചിന്തകളും ആശയങ്ങളും വികസിക്കുന്നതും ഇത്തരം സൗഹൃദങ്ങളിലാണ്. നമ്മൾ ഒറ്റക്കാണ് ജനിച്ചതെങ്കിൽ, നമ്മൾ ഒറ്റക്കാണ് മരിക്കുന്നതെങ്കിൽ, ലോകത്ത് എന്തിനാണ് ബന്ധങ്ങൾ? യാത്ര മനോഹരമാക്കാൻ! നിങ്ങളുടെ ജീവിതം ഒരു ട്രെയിൻ യാത്രയാണെന്ന് നമുക്ക് അനുമാനിക്കാം. ഓരോ യാത്രക്കാരനും ഒറ്റക്ക് ട്രെയിനിൽ കയറുകയും . എന്നാൽ യാത്രക്കിടയിൽ ട്രെയിനിൽ ഒരുപാട് ആളുകളെ കാണുകയും ചെയ്യും . പുതിയ ആളുകൾ ട്രെയിനിലേക്ക് പ്രവേശിക്കുന്നത് തുടരുന്നു, യാത്ര കൂടുതൽ കൂടുതൽ രസകരമാകുന്നു. നിങ്ങൾ ചിരിക്കുകയും കരയുകയും പ്രണയിക്കുകയും ഒടുവിൽ വിടപറയുകയും ചെയ്യുന്ന ആളുകൾ. ഈ യാത്രയുടെ പ്രത്യേകത എന്തെന്നാൽ, എല്ലാ യാത്രക്കാർക്കും അവരുടെ സ്റ്റോപ്പുകൾ എത്രയും വേഗം അല്ലെങ്കിൽ പിന്നീട് എത്തുമെന്ന് അറിയാം എന്നതാണ്. അവർക്ക് എക്കാലവും യ...

ഹോട്ടലില്‍ നിന്നും വാങ്ങിയ പൊരിച്ച ചിക്കനില്‍ ചത്ത പുഴുവിനെ കണ്ടെത്തി

കാട്ടാക്കട: ഹോട്ടലില്‍ നിന്നും വാങ്ങിയ പൊരിച്ച ചിക്കനില്‍ ചത്ത പുഴുവിനെ കണ്ടെത്തി. ചിക്കൻ കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയില്‍. കാട്ടാക്കട ജങ്ഷനില്‍ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടല്‍ പരാതിയെ തുടർന്ന് അധികൃതർ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവരുടെ പരിശോധനയില്‍ ഹോട്ടലില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി.  ഹോട്ടലുടമ വിക്രമൻ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിപ്പിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കാട്ടാക്കട, കഞ്ചിയൂർക്കോണം,വാനറ തല വീട്ടില്‍ അനി (35), ഭാര്യ അജിത (28), അനിയുടെ സഹോദരി ശാലിനി (36), ശാലിനിയുടെ മക്കളായ ശാലു (17), വർഷ (13) എന്നിവരെകാട്ടാക്കട ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ചിക്കൻ കഴിച്ച ഉടനെ ഇവർക്ക് വയറില്‍ അസ്വസ്ഥതയും ഛർദിയുമുണ്ടായി. തുടർന്ന് ഇവിടെയെത്തിയ ബന്ധു നടത്തിയ പരിശോധനയിലാണ് കഴിച്ചതില്‍ ബാക്കി ഉണ്ടായിരുന്ന ചിക്കനില്‍ ചത്ത പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് കുട്ടികളെ ഉള്‍പ്പെടെ അഞ്ചുപേരെയും കാട്ടാക്കട സർക്കാർ ആശുപത്രിയിലും തുടർന്ന് നെയ്യാറ്...

വയറിളക്കം സുഖമാകാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വയറിളക്കം വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്. വയറിളക്കം പല കാരണങ്ങൾ കൊണ്ടും വരാം. സഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ആഹാരത്തിന്റെ പ്രശ്നങ്ങൾ കൊണ്ടും വയറിളക്കം ഉണ്ടാവാം. ഭക്ഷ്യ വിഷബാധ, ഭക്ഷണത്തിലെ അലർജി, വൈറൽ ഇൻഫെക്ഷൻ തുടങ്ങിയവയെല്ലാം വയറിളക്കത്തിന് കാരണമാകുന്നു.  ദിവസവും അഞ്ചോ ആറോ  പ്രാവശ്യം വയറ്റിന്ന് പോവുകയാണെങ്കിൽ അത് വയറിളക്കം ആകാനാണ് സാധ്യത. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാൻ ഇത്കാരണമാകുന്നു. വയറുവേദന,ശർദ്ദി,അയഞ്ഞമലം, പനി, വിശപ്പ് കുറവ്,അമിത ക്ഷീണം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങൾ ആണ്.ചെറിയ രീതിയിൽ ആണെങ്കിൽ പനി ഉണ്ടാകണമെന്നില്ല. എങ്ങനെ തടയാം  ശുദ്ധമായ ഭക്ഷണം മാത്രം കഴിക്കുക, ഒരു കാരണവശാലും പഴകിയ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല, തുറന്നു വെച്ച ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ പാടില്ല, ഇപ്പോൾ വിപണിയിൽ നിന്ന് ലഭിക്കുന്ന പഴങ്ങളും മറ്റും നല്ലപോലെ കഴുകി ശുദ്ധിയാക്കി മാത്രം ഉപയോഗിക്കുക. ഭക്ഷണം കഴിക്കുമ്പോൾ വൃത്തി കാത്തു സൂക്ഷിക്കുക. ശുദ്ധജലം മാത്രം കുടിക്കുകയും കൈകൾ വൃത്തിയാക്കുമ്പോൾ ശുദ്ധജലം മാത്രം ഉപയോഗിക്കുകയും ചെയ്യുക. പരിഹാരമായി വീട്ടിൽ നിന്നുതന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ...

നമ്ബറുകള്‍ ഇല്ലെങ്കിലും ഇനി മുതല്‍ വാട്സ്‌ആപ്പില്‍ പരസ്പരം മെസേജ് അയക്കാൻ കഴിയും

ഇപ്പോൾ നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഉണ്ടെങ്കിലും നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ആപ്പ് ആണ് വാട്സ്‌ആപ്പ്. പെട്ടെന്നുള്ള ആശയവിനിമയത്തിനും, രേഖകളും, ചിത്രങ്ങളും മറ്റുമൊക്കെ കൈമാറ്റം ചെയ്യാനായി നമ്മള്‍ ആദ്യം ഉപയോഗിക്കുന്ന ആപ്പ് ‘വാട്സ് ആപ്പ്’ ആയിരിക്കും. എന്നാല്‍ ഇത്രയൊക്കെ ഉപയോഗിക്കുന്നുണ്ടെകിലും പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ് വാട്സ്‌ആപ്പില്‍ ആശയവിനിമയം നടത്താനും, ഡാറ്റകള്‍ കൈമാറ്റം ചെയ്യാനും നമ്ബർ സേവ് ചെയ്യേണ്ടി വരുന്നത്.  അതിനാല്‍ തന്നെ താത്കാലിക ഉപയോഗത്തിന്, പരിചയമില്ലാത്ത ഒരുപാട് പേരുടെ നമ്ബറുകള്‍ നമുക്ക് സേവ് ചെയ്യേണ്ടി വരുന്നു. വാട്സ്‌ആപ്പ് പുറത്തിറങ്ങി 15 വർഷം ആയിട്ടും ഇതുവരെയും ഈ പോരായ്മ പരിഹരിക്കാൻ കമ്ബനിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആപ്പിന്റെ ആ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മെറ്റ. നമ്ബറുകള്‍ ഇല്ലെങ്കിലും ഇനി മുതല്‍ വാട്സ്‌ആപ്പില്‍ പരസ്പരം മെസേജ് അയക്കാൻ കഴിയും. പകരം കൊണ്ടുവരുന്നത് യുസർ നെയിം ആണ്. ആ യൂസർ നെയിം ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് പരസ്പരം മെസ്സേജ് അയക്കാനുള്ള അപ്ഡേറ്റ് ആണ് മെറ്റ പുറത്തിറക്കാൻ പോകുന്നത്....

വീട്ടമ്മയെ പറ്റിച്ച്‌ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയില്‍.

എറണാകുളം :കൊച്ചിയില്‍ വീട്ടമ്മയെ പറ്റിച്ച്‌ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയില്‍.ഗുജറാത്ത് സ്വദേശി വിജയ് സോൻഖറിനെയാണ് എറണാകുളം റൂറല്‍ പൊലീസ് സാഹസികമായി പിടികൂടിയത്.  ഓണ്‍ലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓണ്‍ലൈൻ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മദാബാദില്‍ നിന്നും പിടിയിലായ വിജയ് സോൻഖർ. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം സാമ്ബത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി.  മാസങ്ങള്‍ക്ക് മുൻപാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെയും പരിചയപ്പെടുന്നത്. ഓണ്‍ലൈൻ നിക്ഷേപത്തിന് വലിയ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയില്‍ കുറച്ചു തുക നല്‍കി. പിന്നാലെ വീട്ടമ്മ കൂടുതല്‍ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു.  നിക്ഷേപിച്ച പണത്തിന് വൻ ലാഭം സാമൂഹികമാധ്യമത്തിലെ പേജുകളില്‍ നിരന്തരം പ്രദർശിപ്പിച്ചു. ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി ഒന്നേകാല്‍ കോടിയോളം രൂപയാണ് വീട്ടമ്മ നല്‍കിയത്. ഒടുവില്‍ പണം തിരികെ എടുക്കാൻ ശ...

29/08/2024, വ്യാഴം, ഇന്നത്തെ വിപണി നിലവാരം

29/08/2024, വ്യാഴം, ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 6715 രൂപ പവൻ : 53,720 രൂപ    വെള്ളി :  ഗ്രാം : 93.40 രൂപ കിലോ : 93,400 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.88 യൂറൊ : 93.37 ബ്രിട്ടീഷ്‌ പൗണ്ട്‌ : 110.92   ഓസ്ട്രേലിയൻ ഡോളർ : 57.14 കനേഡിയൻ ഡോളർ :62.35    സിംഗപ്പൂർ . : 64.47 ബഹറിൻ ദിനാർ : 222.59 മലേഷ്യൻ റിംഗിറ്റ്‌ : 19.40   സൗദി റിയാൽ : 22.37 ഖത്തർ റിയാൽ : 23.04 യു എ ഇ ദിർഹം : 22.84 കുവൈറ്റ്‌ ദിനാർ : 274.80   ഒമാനി റിയാൽ. : 217.92 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 106.04 - 95.02 എറണാകുളം : 105.45 - 94.45 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.85 - 94.82 മലപ്പുറം : 106.36 - 95.33 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.77- 94.78

രാജസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ഹിമാചല്‍ പ്രദേശില്‍ ബന്ദിയാക്കപ്പെട്ട യുവാവിന് ജന്മദിനത്തില്‍ നാടകീയ മോചനം

രാജസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ഹിമാചല്‍ പ്രദേശില്‍ ബന്ദിയാക്കപ്പെട്ട യുവാവിന് ജന്മദിനത്തില്‍ നാടകീയ മോചനം. ജയ്പൂർ പൊലീസാണ് യുവാവിനെ കണ്ടെത്തി രക്ഷിച്ചത്. "അനൂജ്, എഴുന്നേല്‍ക്കൂ മകനേ, ജയ്പൂർ പോലീസാണ്. സമാധാനമായിരിക്ക്, ഞങ്ങളിവിടെയുണ്ട്" എന്ന വാക്കുകള്‍ കേട്ട് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന യുവാവിന്‍റെ വീഡിയോ പൊലീസ് ചിത്രീകരിച്ചു. ആഗസ്റ്റ് 18ന് സുഹൃത്തിനൊപ്പം ജയ്പൂരിലെ നഹർഗഡ് ഹില്ലിലേക്ക് പോയപ്പോഴാണ് അനൂജിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് കമ്മീഷണർ ബിജു ജോർജ്ജ് ജോസഫ് പറഞ്ഞു. അനൂജിനെ സംഘം വായ പൊത്തി കൈകാലുകള്‍ കെട്ടി ബലമായി വാഹനത്തില്‍ കയറ്റി. അനൂജിന്‍റെ സുഹൃത്തിനെ മർദിച്ച ശേഷം റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ജയ്പൂരിലെ ബ്രഹ്മപുരി പോലീസ് സ്ഥലത്തെത്തി. ഡ്രോണ്‍ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തിയെങ്കിലും അനൂജിനെ കണ്ടെത്താനായില്ല. തുടർന്ന് പല സംഘങ്ങളായി പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ തട്ടിക്കൊണ്ടുപോയവർ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അനൂജിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടു. ഇത്രയും ഭീമമായ തുക കയ്യില്‍ ഇല്ലാതിരുന്നതിനാല്‍ വീട്ടുകാർ കുറ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിൽ ചില കാര്യങ്ങൾക്ക് കു​റച്ചു​കൂടി സമയം കിട്ടി​യി​രു​ന്നെങ്കിൽ എന്ന് എത്രയോ തവണ നിങ്ങൾ പറഞ്ഞി​ട്ടു​ണ്ടാ​വും, അല്ലേ? വാസ്‌ത​വത്തിൽ, സമയത്തി​ന്‍റെ കാ​ര്യ​ത്തിൽ സകല​മനു​ഷ്യ​രും സമന്മാ​രാ​ണെന്നു പറയാം! ശക്തർക്കും അശ​ക്തർക്കും, ധന​വാ​നും ദരി​ദ്ര​നും സമയം തു​ല്യമാണ്‌. ആർക്കും കൂടു​തലു​മില്ല, കു​റവു​മില്ല! സമയം അല്‌പം ‘സമ്പാ​ദിച്ചു​വെ​ക്കാം’ എന്ന് ആ​രെങ്കി​ലും വിചാ​രി​ച്ചാ​ലോ, അതും നടക്കില്ല! കൈ​വിട്ടു​പോ​യാൽ, പോ​യതു​തന്നെ! പി​ന്നൊ​രിക്ക​ലും തി​രി​ച്ചുപി​ടി​ക്കാ​മെന്നും വി​ചാരി​ക്കേണ്ട! അ​പ്പോൾപ്പിന്നെ, ഉള്ള സമയം മെ​ച്ചമാ​യി ഉപ​യോ​ഗി​ക്കുക​യെന്ന​താണ്‌ ബുദ്ധി. ലോകത്ത് സമയത്തോളം വിലയേറിയ മറ്റൊന്നില്ല. ശത കോടികള്‍ നഷ്ടമായാല്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നിരിക്കാം, എന്നാല്‍ നഷ്ടമായ സമയം ഒരു സെക്കന്റ് പോലും നമുക്ക് തിരിച്ചു ലഭിക്കില്ല. 'നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നുവോ? എങ്കില്‍ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം' എന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്റെ വാക്കുകള്‍ നമുക്കുള്ള വലിയ സന്ദേശമാണ്. സമയമാണ് ജീവിതം, സമയം പാഴാക്കുക എന്നാല്‍ ജീവിതം പാഴാക്കുക എന്നാണതിന...

നിലമ്ബൂർ കരുളായില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്.

 നിലമ്പൂർ: നിലമ്ബൂർ കരുളായില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. ചുള്ളിയോട് ഉണ്ണിക്കുളം സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. കൂണ്‍ പറിക്കാനായി വനത്തില്‍ പോയതായിരുന്നു ജംഷീറലിയും മൂന്ന് സുഹൃത്തുക്കളും. കൂണ്‍ പറിച്ചുകൊണ്ടിരുന്ന ജംഷീറലിയെ കരടി പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. കരടിയുടെ ശബ്ദം കേട്ട് കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ ചിതറി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവർ തിരികെയെത്തി. അപ്പോഴും കരടിയുടെ സാന്നിധ്യം സ്ഥലത്ത് ഉണ്ടായിരുന്നു. ആളുകളെ കണ്ട് കരടി കാട്ടിലേക്ക് രക്ഷപെട്ടു.  ആക്രമണത്തില്‍ ജംഷീറലിയുടെ തലക്കും ദേഹത്തും പരിക്കേറ്റു. ഒരു കണ്ണിനും ഗുരുതരമായി പരിക്കുണ്ട്. കൂടെയുണ്ടായിരുന്നവർ ജംഷീറലിയെ നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

28/08/2024, ബുധൻ, ഇന്നത്തെ വിപണി നിലവാരം

28/08/2024, ബുധൻ, ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 6715 രൂപ പവൻ : 53,720 രൂപ    വെള്ളി : ഗ്രാം : 93.50 രൂപ കിലോ : 93,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.96 യൂറൊ : 93.53 ബ്രിട്ടീഷ്‌ പൗണ്ട്‌ : 111.00   ഓസ്ട്രേലിയൻ ഡോളർ : 56.98 കനേഡിയൻ ഡോളർ :62.35    സിംഗപ്പൂർ . : 64.34 ബഹറിൻ ദിനാർ : 222.79 മലേഷ്യൻ റിംഗിറ്റ്‌ : 19.31   സൗദി റിയാൽ : 22.38 ഖത്തർ റിയാൽ : 23.06 യു എ ഇ ദിർഹം : 22.86 കുവൈറ്റ്‌ ദിനാർ : 274.95   ഒമാനി റിയാൽ. : 218.09 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 106.04 - 95.02 എറണാകുളം : 105.45 - 94.45 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.85 - 94.82 മലപ്പുറം : 106.36 - 95.33 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.77- 94.78

പാമ്ബുകടിയേറ്റ് 41 കാരൻ മരിച്ച്‌ മണിക്കൂറുകള്‍ക്കു ശേഷം ധരിച്ച വസ്ത്രത്തിനുള്ളിൽ കടിച്ച പാമ്ബിനെ കണ്ടെത്തി

പാമ്ബുകടിയേറ്റ് 41 കാരൻ മരിച്ച്‌ മണിക്കൂറുകള്‍ക്കു ശേഷം കടിച്ച പാമ്ബിനെ കണ്ടെത്തി, അതും പാമ്ബുകടിയേറ്റ വ്യക്തിയുടെ വസ്ത്രത്തിനുള്ളില്‍ നിന്ന് തന്നെ ! തികച്ചും അസാധാരണമായ ഒരു സംഭവത്തിനാണ് ബിഹാറിലെ ബഗുസാരായ് പ്രദേശത്തുള്ളവർ കഴിഞ്ഞ ദിവസം സാക്ഷിയായത്. 41 കാരനായ ധർമ്മവീർ യാദവ് എന്ന വ്യക്തിയാണ് പാമ്ബിന്റെ കടിയേറ്റ് മരണപ്പെട്ടത്. തന്റെ പശുക്കള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനിടെയാണ് ധർമവീറിന് പാമ്ബുകടിയേറ്റത് എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കടിച്ചത് പാമ്ബാണെന്ന് മനസ്സിലാക്കിയ ഉടൻതന്നെ അദ്ദേഹത്തെ പ്രാദേശിക വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി. എന്നാല്‍ ആരോഗ്യനിലയില്‍ കൂടുതല്‍ വഷളായതോടെ ധർമ്മവീറിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. പിന്നാലെ ധർമ്മവീർ മരണപ്പെടുകയായിരുന്നു. എന്നാല്‍ കടിച്ച പാമ്ബ് ധർമ്മവീറിന്റെ വസ്ത്രത്തിനുള്ളില്‍ തന്നെ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. വിഷ വൈദ്യനടുത്തേക്കും പിന്നീട് ആശുപത്രിയിലേക്കുമുള്ള യാത്രയ്ക്കിടയില്‍ ഒരുതവണ പോലും അത് പുറത്തേക്ക് വരികയോ അനക്കമുണ്ടാക്കുകയോ ചെയ്തില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.  തൊട്ടടുത്ത ദിവസം സംസ്കാരം നടത്താനായിരുന്നു കുടുംബത്തിന്റെ ത...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ശീലങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ദുശ്ശീലങ്ങൾ മാറ്റിയെടുക്കാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, അവ രണ്ടും ഒരു രാത്രി കൊണ്ട് നേടിയെടുക്കാൻ സാധിക്കുന്നതല്ല.  നല്ല ശീലങ്ങൾ ചര്യയാക്കുന്നതിനും ദുശ്ശീലങ്ങൾ വിപാടനം ചെയ്യുന്നതിനും ദീർഘനാളത്തെ നിതാന്ത ജാഗ്രതയും നിരന്തര പരിശ്രമവും അനിവാര്യമാണ്. അത്യുത്സാഹത്തോടെ ആരംഭിക്കുന്ന പല കാര്യങ്ങളും പാതിവഴിയിൽ നിലച്ചുപോകുന്നതിന്റെ പ്രധാന കാരണം നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമില്ലാത്തതാണ്. “ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴമക്കാരുടെ ചൊല്ലിന് വലിയ അർഥതലങ്ങളുണ്ട്.ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന മലയാളത്തിന്റെ ജനകീയ കവി കുഞ്ചൻ നമ്പ്യാരുടെ വരികൾ വളരെ പ്രസക്തമാണ്. കുട്ടിക്കാലത്തെ പല ശീലങ്ങളും മരണം വരെ തുടരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആകയാൽ ചെറുപ്പം മുതൽ തന്നെ സൽസ്വഭാവത്തിന്റെയും സദ്ഗുണത്തിന്റെയും അനേകം നല്ല പാഠങ്ങൾ ജീവിതത്തിൽ ശീലമാക്കിയാൽ മാത്രമെ വൃത്തിയും അർഥവുമുള്ള ഭാവി ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ. നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ...

26/08/2024, തിങ്കൾ, ഇന്നത്തെ വിപണി നിലവാരം

26/08/2024, തിങ്കൾ, ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 6695 രൂപ പവൻ : 53,560 രൂപ   വെള്ളി : ഗ്രാം : 92.90 രൂപ കിലോ : 92,900 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.85 യൂറൊ : 93.78 ബ്രിട്ടീഷ്‌ പൗണ്ട്‌ : 110.72   ഓസ്ട്രേലിയൻ ഡോളർ : 56.81 കനേഡിയൻ ഡോളർ :62.08    സിംഗപ്പൂർ . : 64.41 ബഹറിൻ ദിനാർ : 222.54 മലേഷ്യൻ റിംഗിറ്റ്‌ : 19.29   സൗദി റിയാൽ : 22.36 ഖത്തർ റിയാൽ : 23.03 യു എ ഇ ദിർഹം : 22.83 കുവൈറ്റ്‌ ദിനാർ : 274.67   ഒമാനി റിയാൽ. : 217.81 പെട്രോൾ, ഡീസൽ വിലകൾ  കോഴിക്കോട്‌ : 106.04 - 95.02 എറണാകുളം : 105.45 - 94.45 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.85 - 94.82 മലപ്പുറം : 106.36 - 95.33 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.77- 94.78