ഇളനീര് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഭൂരിഭാഗം ആളുകളും വേനൽക്കാലത്ത് കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇളനീര്. എന്നാൽ വേനൽക്കാലത്ത് മാത്രമല്ല, എല്ലാ സീസണിലും ഇളനീര് കുടിക്കുന്നത് വളരെ നല്ലതാണ്. പോഷകങ്ങളാൽ സമ്പന്നമായതിനാൽ ഇളനീര് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു. ജലാംശത്തിന്റെ കാര്യത്തിൽ മാത്രമല്ല ശരീരത്തെ പോഷിപ്പിക്കുന്ന കാര്യത്തിലും ഇളനീര് മികച്ചതാണ്.
മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ് ഇളനീരില്‍. എന്നാല്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നിവ ധാരാളമുണ്ട്താനും.
ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും സാന്നിധ്യം ഉന്‍മേഷം പ്രാധാനം ചെയ്യുകയും രോഗങ്ങളോട് പൊരുതി നില്‍ക്കുകയും ചെയ്യുന്നു
ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ഇളനീര്‍ ഗര്‍ഭിണികള്‍ക്കും കുടിക്കാവുന്ന ഒരു പാനീയമാണ്.
പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഗുണകരമാണ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന് മുമ്ബ് ഒരു ഗ്ലാസ് ഇളനീര്‍ കുടിക്കുന്നത് വളരെ നല്ലതാണ് ഇത്തരത്തില്‍ ഇളനീര്‍ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമാകുകയും ചെയ്യും. ഇളനീര്‍ കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ഹൃദ യാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും. ഇളനീര്‍ ഫാറ്റ് ഫ്രീയാണ്. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന ഇതില്‍ കുറവാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് ഗുണകരമാണ്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇളനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ലോറിക് ആസിഡിന്റെ കലവറയാണ് കരിക്ക്. അണുബാധ തടയാന്‍ ഇത് നല്ലതാണ്. ഇളനീര്‍ എന്നും കുടിക്കുന്നത് ആരോഗ്യകരമായ മൂത്ര സംബന്ധമായ രോഗങ്ങളെ തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും രക്തത്തിന്റെ ഒഴുക്കിനെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇളനീരില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പ്രോട്ടീന്‍, മഗ്നീഷ്യം എന്നിവയും ശരീരത്തിന് നല്ലതാണ്
മുഖക്കുരു, കലകള്‍, ചുളിവുകള്‍, ചര്‍മ്മം വലിഞ്ഞുണ്ടാകുന്ന പാടുകള്‍, മേദസ്സ്, എക്സിമ എന്നിങ്ങനെ ഒരുപാട് ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഇളനീര്‍ പരിഹാരമാണ്. കിടക്കാന്‍ നേരം ഈ കലകളില്‍ നീര്‍ പുരട്ടുക. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് തീര്‍ച്ചയായും ഫലം കാണും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.