പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് എല്ലാ മലയാളികളുടെയും സ്ഥിരം സ്വഭാവമാണ്. കളയാൻ ഉള്ള ഭക്ഷണമാണെങ്കിലും അത് എടുത്ത് ഫ്രിഡ്ജിൽ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികൾക്ക്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ ദീർഘനാൾ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തിരക്കിട്ടുള്ള ജീവിതത്തിനിടിയിൽ പലപ്പോഴും ആളുകൾക്ക് ദിവസവും ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തതാണ് ഇതിൻ്റെ പ്രധാന കാരണം. പണ്ടുള്ളവർ പലപ്പോഴും ദൈനംദിനത്തിന് ആവശ്യമായുള്ള ഭക്ഷണം മാത്രമാണ് പാകം ചെയ്തിരുന്നത് അതുകൊണ്ട് തന്നെ ഫ്രിഡ്ജിൻ്റെ ആവശ്യം വരാറില്ല.
കൃത്യമായി ഫ്രിഡ്ജ് ഉപയോഗിക്കാൻ ഇപ്പോഴും അറിയാത്തവർ നിരവധിയാണ്. പാകം ചെയ്ത ഭക്ഷണങ്ങളും പച്ചക്കറികളുമെല്ലാം അലമാരയില്‍ തുണികള്‍ തിരികികയറ്റി വെക്കുന്നതു പോലെയാണ് പലരും ഫ്രഡ്ജില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത്.
അധികം വരുന്ന പാലും ഭക്ഷണ സാധനങ്ങളുമൊക്കെ ആഴ്ചകളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചവെച്ച ശേഷം എടുത്തു കളയേണ്ട അവസ്ഥയും പലപ്പോഴും ഉണ്ടാകാറുണ്ട്. ഫ്രിഡ്ജിലെ ഭക്ഷണ സാധനങ്ങള്‍ വേസ്റ്റ് ആകാതെ ഉപയോഗിക്കാൻ ചില പൊടിക്കൈകളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.
ഭക്ഷണം വേർതിരിച്ചു സൂക്ഷിക്കാം
എല്ലത്തരം ഭക്ഷണങ്ങളും ഒരു പോലെ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടില്ല. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ പ്രത്യേകം സൂക്ഷിക്കുക. അസംസ്കൃത മാംസം ഫ്രീസറില്‍ ശരിയായി സൂക്ഷിക്കുക, ഭക്ഷണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഇടയ്ക്കിടെ സാനിറ്റി പരിശോധന നടത്തുക. ഒരോ തരം ഭക്ഷണങ്ങള്‍ക്കായി ഫ്രിഡ്ജിനുള്ളില്‍ പ്രത്യേകം സോണ്‍ തിരിക്കുന്നതും നല്ലതാണ്. ഇത് ഭക്ഷണം മോശമാകുന്നത് തടയും.
വീക്‌ലി പ്ലാനിങ്
അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കാം. പകരം ആ ആഴ്‌ചയില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് പ്ലാൻ ചെയ്യുക. ചേരുവകള്‍ പരിശോധിച്ച ശേഷം, ഒരു ആഴ്ചത്തേക്ക് ആവശ്യമുള്ളതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കി സാധനങ്ങള്‍ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് സമയം ലാഭിക്കുക മാത്രമല്ല, ചേരുവകള്‍ പരമാവധി ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഓർഗനൈസർ ഉപയോഗിക്കാം
ഫ്രിഡ്ജില്‍ സാധാനങ്ങള്‍ ഒതുക്കി സൂക്ഷിക്കാനും ട്രാക്ക് ചെയ്യാനും ഓർഗനൈസർ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഓരോ തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ക്കും വ്യത്യസ്ത തരം കണ്ടെയ്നറുകള്‍ സൂക്ഷിക്കുക. അധികമായി സാധനങ്ങള്‍ വാങ്ങുന്നതും സാധനങ്ങള്‍ തീരുന്നത് അറിയാനും ഇത് സഹാക്കും.
ഭക്ഷണങ്ങള്‍ ലേബല്‍ ചെയ്യുക
അധികമാകുന്ന ഭക്ഷണം അല്ലെങ്കില്‍ ബള്‍ക്ക് ആയി ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലമുണ്ടെങ്കില്‍ ആ ഭക്ഷണം ലേബല്‍ ചെയ്യുന്നത് ഭക്ഷണം വേസ്റ്റ് ആകാതെ കൃത്യമായി ഉപയോഗിക്കാൻ സഹായിക്കും. ഭക്ഷണങ്ങളുടെ ഷെല്‍ഫ് ലൈഫ് അനുസരിച്ച് ഓർഗനൈസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നവ ഓർമിക്കാനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനും ഇത് സഹായിക്കും.
കൃത്യമായ ഇടവേളകളില്‍ ഫ്രിഡ്ജ് വൃത്തിയാക്കുക
മാസത്തില്‍ രണ്ട് തവണയെങ്കില്‍ ഫ്രിഡ്ജിനുള്ള് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് ദുർഗന്ധവും രോഗാണുക്കളും അടിഞ്ഞു കൂടുന്നത് തടയാനും ഉപയോഗിക്കാതെ എന്തെങ്കിലും സാധനങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്ന് മനസിലാക്കാനും സഹായിക്കും.