പലപ്പോഴും ഷവർമയിലടക്കമുള്ള മയോണൈസ് വില്ലനായ വാർത്തയും നമ്മള്‍ വായിച്ചിട്ടുണ്ട്. അതുപോലെ ചില സമയങ്ങളിൽ മയോണിസിന് വിലക്കേർപ്പെടുത്തിയതും നമ്മൾ അറിഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ മയോണൈസ് എങ്ങനെ ആരോഗ്യത്തെ ബാധിക്കുമെന്ന ചോദ്യം പ്രസക്തമാണ്.
മയോണൈസില്‍ ഉയർന്ന കലോറി ഉള്ളതിനാല്‍ ഗ്ലൂക്കോസിന്‍റെ അളവും ഉയർന്ന കൊളസ്‌ട്രോളും മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാൻ കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒമേഗ-6 ഫാറ്റി ആസിഡുകളാല്‍ സമ്ബന്നമായതിനാനാലാണ് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നത്.
മയോണൈസ് ഒരു സമയം കഴിഞ്ഞാല്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. കാരണം അപകടകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നതാണ് മയോണൈസ്. അമിതമായി മയോണൈസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അപൂരിത കൊഴുപ്പുകള്‍ നിറഞ്ഞ ഇവ കുറച്ച് മാത്രമാണെങ്കില്‍ ഹൃദയത്തിന് നല്ലതാണ്. എന്നാല്‍, മയോണൈസില്‍ ചേർക്കുന്ന കൊഴുപ്പിന്‍റെ തരവും അളവും കൂടുതലായിരിക്കെ ഇവ കൂടുതലായി ശരീരത്തില്‍ എത്തിയാല്‍ കൊളസ്ട്രോള്‍ വർധിക്കാനും ഹൃദ്രോഗത്തിനും കാരണമാകുമെന്നും പറയുന്നു.
കൂടുതല്‍ മയോനിസ്കഴിക്കുന്നത് ശരീരം കൂടുതല്‍ എല്‍.ഡിഎല്‍ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഒരു ടേബിള്‍സ്പൂണ്‍ മയോണൈസില്‍ 1.6 ഗ്രാം പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നാണ് കണക്ക്. ഇത് കൊളസ്ട്രോളിന്‍റെ അളവ് വർധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഉയർന്ന കലോറി ആയതിനാല്‍, ഇത് ശരീരഭാരവും വർധിക്കാൻ കാരണമാകുന്നു. ഇത് ഹൃദ്രോഗ സാധ്യതയിലേക്കാണ് നയിക്കുന്നത്.
കഴിക്കുമ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. തയ്യാറാക്കിയ ഉടനെ തന്നെ കഴിക്കുന്നതാണ് നല്ലത്. മയോണിസ് തയ്യാറാക്കി ഒരുപാട് സമയം കഴിഞ്ഞതിനുശേഷം ആണ് കഴിക്കുന്നതെങ്കിൽ അത് ശരീരത്തിന് പല രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.