ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ പുഷ്-അപ്പ് എടുക്കുന്ന യുവാവ്: കേസെടുക്കണമെന്ന് നെറ്റിസണ്‍സ്- വീഡിയോ വൈറൽ
ഇത്തരം വീഡിയോകളില്‍ മുൻപന്തിയിലാണ് അപകടകരമായ നിലയില്‍ യുവാക്കള്‍ കാണിച്ചുകൂട്ടുന്ന ബൈക്ക് സ്റ്റണ്ടുകള്‍. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്.
നീരജ് യാദവ് എന്നുപേരുള്ള യുവാവാണ് @ niraj_yadav_2512 എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയില്‍ ഓടുന്ന ബൈക്കില്‍ നീരജ് പുഷ്‌അപ്പ് ചെയ്യുന്നതാണ് കാണുന്നത്. സവാരിയോടുള്ള തന്റെ അഭിനിവേശം പ്രകടിപ്പിക്കുന്നതിനായിട്ടാണ് യാദവ് ഇൻസ്റ്റാഗ്രാമില്‍ സ്റ്റണ്ട് വീഡിയോ അപ്‌ലോഡുചെയ്‌തത്. സെപ്റ്റംബർ 17 നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
"നമസ്തേ ഇന്ത്യ" എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലർ ഇന്റർനെറ്റ് റീലിനെ അനുകൂലിച്ചു രംഗത്തെത്തിയപ്പോള്‍ മറ്റുചിലർ ഇത്തരം പ്രകടനങ്ങള്‍ അപകടകരവും അസ്വീകാര്യവുമാണെന്ന് ചൂണ്ടിക്കാട്ടി. വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ റോഡ് സ്റ്റണ്ട് ചെയ്യുന്നതിലൂടെ നീരജ് തന്റെ ജീവൻ അപകടത്തിലാക്കിയതിന് ആളുകള്‍ കുറ്റപ്പെടുത്തുകയും ചെയ്തു. നിരവധിപേർ വീഡിയോയെ വിമർശിച്ച് കമന്റ് സെക്ഷനിലെത്തി. പലരും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ട്രാഫിക് പോലീസിനോട് ആവശ്യപ്പെട്ടു.
വീട്ടിലോ ജിമ്മിലോ പോകാതെ ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ യാദവ് പുഷ്‌അപ്പ് ചെയ്യുന്നതിനെപ്പറ്റി പരിഹസിച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചു, "അവന് ഒരുപക്ഷേ വീട്ടില്‍ പുഷ്-അപ്പുകള്‍ ചെയ്യാൻ സമയം ലഭിക്കില്ല. അവനെതിരെ പരാതി നല്‍കിയാല്‍ പോലീസിനൊപ്പം, അയാള്‍ക്ക് ജയിലില്‍ ശരിയായ പുഷ്-അപ്പുകള്‍ ചെയ്യാൻ കഴിയും… ആരെങ്കിലും അവനെ സഹായിക്കൂ" എന്നാണ്. മറ്റൊരാള്‍ "നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം സ്റ്റണ്ടുകള്‍ ചെയ്യുന്നത് വളരെ അപകടകരമാണ്. ഇത് സമൂഹത്തിന് വളരെ അപകടകരമാണ്. ഇതിനെതിരെ നടപടിയെടുക്കണം എന്നു ആവശ്യപെട്ടു.
ഏതായാലും സംഭവത്തില്‍ ഇതുവരെ അധികൃതർ നടപടിയെടുത്തിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.