ഇത് തയ്യാറാക്കുന്നതിനായി കോഫി പൗഡർ, മുട്ടയുടെ വെള്ള , തേൻ എന്നിവ മതിയാകും.
ചർമ്മത്തിന് കാപ്പിപൊടി മികച്ചതാണ്. ഇതിലെ ആൻറി എജിംഗ് ഘടകങ്ങൾ ചർമ്മത്തിലെ പാടുകൾ മാറ്റാൻ സഹായിക്കും. കരിവാളിപ്പ് മാറ്റാനും നല്ലതാണ് കാപ്പിപൊടി. ഇതിൽ ധാരാളം ആൻറി ഓക്സിഡുകൾ അടങ്ങിയിട്ടുണ്ട്.
പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് മുട്ടയുടെ വെള്ള. പ്രോട്ടീൻസ്, വൈറ്റമിൻ ബി എന്നിവയൊക്കെ ചർമ്മത്തെ സംരക്ഷിക്കാൻ നല്ലതാണ്. കരിവാളിപ്പ് മാറ്റി മൃദുവും തിളക്കവുമുള്ളതാക്കാനും മുട്ടയുടെ വെള്ള സഹായിക്കും.
ചർമ്മം തിളങ്ങാൻ തേൻ നല്ലതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ ധാരാളമുണ്ട്. നല്ല മോയ്‌ചറൈസ് ആണിത്. മുഖക്കുരുവും അതിൻ്റെ പാട്ടുകളുമൊക്കെ വേഗത്തിൽ മാറാനും തേൻ നല്ലതാണ്.
ഈ മൂന്ന് വസ്തുക്കളും കൂടി ഒരു ബൗളിലിട്ട് നന്നായി മിക്സ് ചെയ്യുക. ഇതിൽ നിന്നും കുറച്ചെടുത്ത് മുഖത്ത് ഇടുക. ശേഷം 1 ,2 ടിഷ്യു പേപ്പർ എടുത്ത് മുഖം കവർ ചെയ്യുക. ശേഷം ഒന്നുകൂടി ഈ പാക്ക് ഇതിനു മുകളിലൂടെ ഇടുക. വീണ്ടും ടിഷ്യു പേപ്പർ വെച്ച് കവർ ചെയ്യുക. മാസ്ക് നന്നായി ഉണങ്ങിയ ശേഷം ഇത് റിമൂവ് ചെയ്യുക. നല്ല റിസൾട്ട് തന്നെ മുഖത്ത് പ്രകടമാകും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും പകരം വയ്ക്കാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം വിഭവങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധൻ്റെയോ ന്യൂട്രീഷനിസ്റ്റിൻ്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.